ഇന്ത്യൻ സൂപ്പർ ലീഗിൽ ഒഡിഷയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തകർത്ത് ഒന്നാം സ്ഥാനം തിരിച്ചു പിടിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. ആദ്യ പകുതിയിൽ പ്രതിരോധ താരങ്ങൾ നേടിയ ഗോളുകൾക്കായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ജയം.ഗോളടിച്ചിട്ടും ആക്രമിച്ച് തന്നെയാണ് ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് കളിച്ചത്. ഒഡിഷ പ്രതിരോധനിരയെ വെള്ളം കുടിപ്പിക്കാന്‍ മഞ്ഞപ്പടയ്ക്ക് കഴിഞ്ഞു. നിരവധി അവസരങ്ങൾ ബ്ലാസ്റ്റേഴ്‌സ് സൃഷ്ടിച്ചെങ്കിലും ഗോളാക്കി മാറ്റാൻ സാധിച്ചില്ല.തുടക്കം മുതൽ സുന്ദര ഫുട്ബോൾ കളിച്ചാണ് കേരള ബ്ലാസ്റ്റേഴ്സ് കളം നിറഞ്ഞത്. 11 മത്സരങ്ങൾ കഴിഞ്ഞപ്പോൾ ബ്ലാസ്റ്റേഴ്സിന് 20 പോയിന്റാണുള്ളത്.
ഒഡിഷക്കെതിരായ മത്സരത്തിൽ രണ്ടു മാറ്റങ്ങളുമായാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഇറങ്ങിയത്.രിക്കേറ്റ ജെസലിന് പകരം നിഷ് കുമാറും ലെസ്കോവിചിന് പകരം സിപോവിചും ടീമിൽ എത്തി. മത്സരത്തിന്റെ തുടക്കം മുതൽ കേരളത്തിന്റെ ആധിപത്യമാണ് മത്സരത്തിൽ കണ്ടത്. മത്സരം തുടങ്ങി ആറാം മിനുട്ടിൽ ലൂണയും വാസ്‌ക്വസും തമ്മിലുള്ള മനോഹരമായ കളിയിലൂടെ ബോക്‌സിൽ പന്ത് സഹലിന് ലഭിച്ചെങ്കിലും ഒഡിഷ ഗോൾകീപ്പറുടെ ഇടപെടൽ അവരെ രക്ഷിച്ചു.19-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സിന്റെ ഖാബ്രയ്ക്ക് സുവര്‍ണാവസരം ലഭിച്ചെങ്കിലും താരത്തിന്റെ ഹെഡ്ഡര്‍ പുറത്തേക്ക് പോയി. 26 ആം മിനുട്ടിൽ ഒഡിഷക്ക് ഗോൾ നേടാൻ അവസരം ലഭിക്കുകയും ചെയ്‌തെങ്കിലും ബ്ലാസ്റ്റേഴ്‌സ് ഗോൾ കീപ്പർ ഗില്ലിനെ മറികടക്കാനായില്ല.
First Start of the season ✅
— Indian Super League (@IndSuperLeague) January 12, 2022
First Goal ✅
An instant impact by @nishukumar22! 💪🔥#OFCKBFC #HeroISL #LetsFootball | @KeralaBlasters https://t.co/dKyPGSBq5x pic.twitter.com/2zMEojoIXG
ജെസ്സലിന് പകരം ആദ്യ ഇലവനിൽ എത്തിയ നിഷു കുമാർ ഇടതു വിങ്ങിലൂടെ കട്ട് ചെയ്ത് കയറി ഒരു കർവ് ഷോട്ടിലൂടെ29ആം മിനുട്ടിൽ പന്ത് വലയിൽ എത്തിച്ചു ബ്ലാസ്‌റ്റേഴ്‌സിനെ മുന്നിലെത്തിച്ചു.ഇതിനു ശേഷവും കേരള ബ്ലാസ്റ്റേഴ്സ് അവസരങ്ങൾ ഉണ്ടാക്കുന്നത് തുടർന്നു. 39ആം മിനുട്ടിൽ കിട്ടിയ ഒരു കോർണറിൽ നിൻ ഹെഡറിലൂടെ ഖാബ്ര ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം ഗോളും നേടി. ഖാബ്രയുടെ ബ്ലാസ്റ്റേഴ്സ് ജേഴ്സിയിലെ ആദ്യ ഗോളായിരുന്നു ഇത്. ആദ്യ പകുതിയിൽ നിരവധി അവസരങ്ങളാണ് ബ്ലാസ്റ്റേഴ്‌സ് ലഭിച്ചത്. എന്നാൽ കൂടുതൽ ഗോളുകൾ നേടണ സാധിച്ചില്ല.
.@harman_khabra makes it 2️⃣ for @KeralaBlasters with a brilliant header from the corner! 🔥#OFCKBFC #HeroISL #LetsFootball https://t.co/RDUi5BVMOK pic.twitter.com/8hXhmPtB5x
— Indian Super League (@IndSuperLeague) January 12, 2022
രണ്ടാം പകുതിയുടെ തുടക്കത്തിലും ബ്ലാസ്റ്റേഴ്‌സ് മുന്നേറ്റമാണ് കാണാൻ സാധിച്ചത്.ലൂണ ഇടതുവശത്ത് നിന്ന് ബോക്‌സിലേക്ക് പന്ത് എത്തിചെങ്കിലും പെരേരയ്ക്ക് പന്ത് പിടിച്ചെടുക്കാനായില്ല. രണ്ടാം പകുതിയിൽ പതിയെ മുന്നേറ്റങ്ങളുമായി കളിയിലേക്ക് തിരിച്ചു വന്ന ഒഡിഷ ബ്ലാസ്റ്റേഴ്‌സ് ബോക്സിൽ ഭീഷണി ഉയർത്തിക്കൊണ്ടു വന്നു.അടുത്തടുത്ത മിനിറ്റുകളിൽ ഒഡിഷക്ക് ഗോൾ നേടാൻ അവസരം ലഭിച്ചെങ്കിലും ബ്ലാസ്റ്റേഴ്‌സ് കീപ്പർ ഗില്ലിനെ മറികടക്കാനയില്ല.66-ാം മിനിറ്റില്‍ ജൊനാതാസ് വീണ്ടും പോസ്റ്റ് ലക്ഷ്യമാക്കി ഹെഡ്ഡര്‍ പായിച്ചെങ്കിലും ഗില്‍ അനായാസം പന്ത് കൈയ്യിലാക്കി. 69 എം മിനുട്ടിൽ സഹലിന് പകരം പ്രശാന്ത് ഗ്രൗണ്ടിൽ എത്തി.70-ാം മിനിറ്റിൽ ഒഡിഷ താരം ജൊനാതാസിന്റെ ഹെഡ്ഡർ ക്രോസ് ബാറിന് മുകളിലൂടെ പറന്നു.
81-ാം മിനിറ്റില്‍ കേരളത്തിന്റെ പൂട്ടിയയ്ക്ക് മഞ്ഞക്കാര്‍ഡ് ലഭിച്ചു. പിന്നാലെ റഫറിയോട് കയർത്തിയതിനു ഇവാന്‍ വുകോമനോവിച്ചിനും മഞ്ഞക്കാര്‍ഡ് കിട്ടി. 86 ആം മിനുട്ടിൽ വാസ്‌ക്വസ് എടുത്ത ഫ്രീകിക്ക് പുറത്തേക്ക് പോയി.ഈ വിജയത്തോടെ കേരള ബ്ലാസ്റ്റേഴ്സ് 11 മത്സരങ്ങളിൽ 20 പോയിന്റുമായി ലീഗിലെ ഒന്നാം സ്ഥാനം തിരിച്ചു പിടിച്ചു. ഒഡീഷ 13 പോയിന്റുമായി എട്ടാം സ്ഥാനത്ത് നിൽക്കുകയാണ്.