“കേരള ബ്ലാസ്റ്റേഴ്‌സിനും ആരാധകർക്കും സന്തോഷ വാർത്ത , കൂടുതൽ താരങ്ങൾ പരിശീലനത്തിനെത്തുന്നു “

കോവിഡ് പ്രതിസന്ധി നിറഞ്ഞ ദിവസം ദിവസങ്ങൾക്ക് ശേഷം ഇന്ത്യൻ സൂപ്പർ ലീഗ് വീണ്ടും സജീവമായിരിക്കുകയാണ് .ലീഗിൽ പങ്കെടുക്കുന്ന എല്ലാ ടീമുകളിലും കോവിഡ് പടർന്നു പിടിച്ചതോടെ ലീഗിന്റെ നടത്തിപ്പിനെ ബാധിക്കുമോ എന്ന സംശയം ഉയർന്നു വരുകയും ചെയ്തു. എന്നാൽ തുടർച്ചയായ മത്സരങ്ങൾ നടക്കുന്നതും കൂടുതൾ കളിക്കാർ നെഗറ്റീവ് ആയതും , ടീമുകള് പരിശീലനത്തിൽ ഏർപെട്ടതുമെല്ലാം പ്രതീക്ഷ നൽകുന്നതാണ്.

കേരള ബ്ലാസ്റ്റേഴ്‌സ് ക്യാംപില്‍ നിന്ന് ഇപ്പോള്‍ വരുന്നത് നല്ല വാര്‍ത്തകള്‍ തന്നെയാണ്. ഒമ്പത് ദിവസത്തെ ഹോട്ടല്‍ ക്വാറന്റൈനുശേഷം ടീം അംഗങ്ങളില്‍ ചിലര്‍ പരിശീലനത്തിന് ഇറങ്ങിയിരുന്നു. ഓരോദിവസവും കൂടുതല്‍ കൂടുതല്‍ താരങ്ങള്‍ കോവിഡ് നെഗറ്റീവായി കൊണ്ടിരിക്കുകയാണ്. അടുത്ത ചൊവ്വാഴ്ച്ചയോടെ ഭൂരിഭാഗം താരങ്ങളും പരിശീലനത്തിനായി എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കോവിഡ് പോസിറ്റീവാകുന്ന താരങ്ങള്‍ക്ക് ആറാംദിവസം പരിശോധനയുണ്ട്. ഈ പരിശോധനയില്‍ നെഗറ്റീവായാല്‍ താരങ്ങള്‍ക്ക് ടീമിനൊപ്പം ചേര്‍ന്ന് പരിശീലനത്തിനിറങ്ങാം. കഴിഞ്ഞ ദിവസങ്ങളില്‍ ടീമിലെ കുറച്ചുതാരങ്ങള്‍ പരിശീലനം നടത്തിയിരുന്നു. ബുധനാഴ്ച്ചയോടെ സമ്പൂര്‍ണ ടീമിനും പരിശീലനത്തിനിറങ്ങാമെന്ന പ്രതീക്ഷയിലാണ് ടീം മാനേജ്‌മെന്റ്.

ജനുവരി 12ന് ഒഡീഷ എഫ്‌സിക്ക് എതിരായ മത്സരത്തിനു ശേഷമാണ് ബ്ലാസ്‌റ്റേഴ്‌സ് ക്യാമ്പില്‍ കോവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്തത്.കോവിഡ് പൊട്ടിപ്പുറപ്പെട്ടതോടെ ബ്ലാസ്‌റ്റേഴ്‌സിന്റെ രണ്ട് മത്സരങ്ങള്‍ മാറ്റിവയ്ക്കപ്പെട്ടു. മുംബൈ സിറ്റി എഫ്‌സി, എടികെ മോഹന്‍ ബഗാന്‍ ടീമുകള്‍ക്കെതിരായ മത്സരങ്ങളാണ് മാറ്റിവയ്ക്കപ്പെട്ടത്.കേരള ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം ജനുവരി 30ന് ബംഗളൂരു എഫ്‌സിക്ക് എതിരേയാണ്. ഒരാഴ്ച കൂടി മത്സരത്തിലേക്ക് ബ്ലാസ്റ്റേഴ്‌സിനു സമയം ലഭിക്കുന്നുണ്ട്.സമ്പൂര്‍ണ ടീമിനെ തന്നെ അണിനിരത്തി ബെംഗളൂരുവിനെ നേരിടാനുള്ള ഒരുക്കത്തിലാണ് ബ്ലാസ്റ്റേഴ്‌സ്. എന്നാൽ ഇതിന്റെ ഇടയിലെ ദിവസങ്ങളിൽ ബ്ലാസ്റ്റേഴ്സിന്റെ മാറ്റിവെക്കപെട്ട മത്സരങ്ങൾ നടത്തുമോ എന്നതും വ്യക്തമല്ല.

ബംഗളുരുവിനെതിരെയുള്ള മലരത്തിനു ശേഷം ഫെബ്രുവരിയിൽ ബ്ലാസ്റ്റേഴ്സിന് അഞ്ചു മത്സരങ്ങളാണ് കളിക്കേണ്ടി വരുന്നത്.ഫെബ്രുവരി 4- നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ്, ഫെബ്രുവരി 11-ജംഷഡ്‌പൂർ , ഫെബ്രുവരി 15- ചെന്നൈയിൽ എഫ്. സി, ഫെബ്രുവരി 19- ഹൈദരാബാദ്, ഫെബ്രുവരി 28-ഈസ്റ്റ്‌ ബംഗാൾ, മാർച്ച്‌ 5 -ഗോവ എന്നിവർക്ക് എതിരെയാണ് മറ്റുള്ള മത്സരങ്ങൾ. നീണ്ട ഇടവേളക്ക് ശേഷം കളിക്കുന്നത് ബ്ലാസ്റ്റേഴ്സിന് ഗുണകരമാവുമോ അതോ നിലവിലെ ഫോം നിലനിർത്താൻ ബുദ്ധിമുട്ടുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. കന്നി ഐഎസ് എൽ കിരീടം ലക്ഷ്യം വെച്ചിറങ്ങുന്ന ബ്ലാസ്റ്റേഴ്സിന് ഇനിയുള്ള ഓരോ മത്സരവും നിർണായകമാണ്.

തുടര്‍ച്ചയായ 10 മത്സരങ്ങളില്‍ അപരാജിത കുതിപ്പ് നടത്തിയ ബ്ലാസ്റ്റേഴ്‌സ് 11 മത്സരങ്ങളില്‍ 20 പോയിന്റുമായി ലീഗിന്റെ മുകളിലാണ് ബ്ലാസ്റ്റേഴ്‌സ് .ഏതായാലും കഠിനമായ ദിനങ്ങള്‍ തന്നെയാണ് ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ പിന്നിട്ടിരിക്കുന്നത്. കളിയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ലീഗ് കിരീടമെന്ന സ്വപ്‌നത്തിലേക്ക് ടീം മുന്നേറും എന്ന പ്രതീക്ഷയിലാണ് ആരാധകർ.പരിശീലകൻ ഇവാൻ വുകോമനോവിച്ചിന്റെ തന്ത്രങ്ങൾക്കൊപ്പം ബ്ലാസ്റ്റേഴ്‌സ് നല്ല രീതിയിൽ മുന്നോട്ട് പോവുന്നുണ്ട്.

ഈ സീസണിൽ ബ്ലാസ്റ്റേർസിന്റെ വിജയങ്ങളിൽ നിർണായകമായത് വിദേശ താരങ്ങളുടെ പ്രകടനം തന്നെയാണ്, മുൻ സീസണുകൾ അപേക്ഷിച്ച് കഴിവുള്ള മികച്ച താരങ്ങളെ ടീമിലെത്തിക്കാൻ ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റിന് സാധിക്കുകയും ചെയ്തു. മുൻ സീസണുകളിൽ വലിയ വില കൊടുത്തു കൊണ്ട് വന്ന പല വിദേശ താരങ്ങളും നിരാശപ്പെടുത്തിയ ചരിത്രമാണുള്ളത്. വിദേശ താരങ്ങൾക്കൊപ്പം സഹൽ, പ്രശാന്ത് ,പ്യൂട്ടിയ തുടങ്ങിയ ഇന്ത്യൻ താരങ്ങളും പ്രകടനത്തിൽ മികവ് പുലർത്തിയത് ബ്ലാസ്റ്റേഴ്സിന് ഗുണം ചെയ്തു.

Rate this post