സൗദി പ്രൊ ലീഗിൽ പോയിന്റ് ടേബിളിൽ നിലവിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്ന കരുത്തരായ അൽ-നാസർ എഫ് സി കിംഗ്സ് കപ്പിന്റെ ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത നേടി.കിംഗ് കപ്പ് ഓഫ് ചാമ്പ്യൻസ് റൗണ്ട് 16 ൽ സൗദി അറേബ്യയിലെ റിയാദിലെ കിംഗ് സൗദ് യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ വെച്ചാണ് കഴിഞ്ഞ ദിവസം അൽ-നാസറും അൽ-ഇത്തിഫാക്കും തമ്മിലുള്ള മത്സരം നടന്നത്. പോരാട്ടത്തിൽ അൽ-നാസർ എഫ് സി 1-0ന് വിജയിക്കുകയും സ്റ്റീവൻ ജെറാർഡിന്റെ അൽ-ഇത്തിഫാഖ് എഫ് സി പുറത്താക്കപ്പെടുകയും ചെയ്തു.
സൗദി പ്രോ ലീഗിൽ അൽ ഫൈഹയെ 3-1ന് തകർത്താണ് അൽ നാസർ എഫ് സി മത്സരത്തിനിറങ്ങുന്നത്.കഴിഞ്ഞ 14 മത്സരങ്ങളിലായി തോൽവിയറിയാതെ മികച്ച ഫോമിലുള്ള അൽ-നാസർ ലീഗ് ടേബിളിൽ ഒന്നാം സ്ഥാനക്കാരായ അൽ-ഹിലാലിനേക്കാൾ നാല് പോയിന്റ് പിന്നിലാണ്.അൽ-വെഹ്ദയ്‌ക്കെതിരായ അവസാന മത്സരം വരെ അൽ-ഇത്തിഫാഖ് മോശം ഫോമിലായിരുന്നു, അതിന് മുമ്പ് മൂന്ന് ഗെയിമുകൾ തുടർച്ചയായി അവർ തോറ്റിരുന്നു. അൽ-ഇതിഫാഖിനെതിരെ സാധിയോ മാനേ ആയിരുന്നു എക്സ്ട്രാ ടൈമിൽ അൽ നാസറിനായി ഗോൾ കണ്ടെത്തിയത്.
🚨Kevin De Bruyne to Al-Nassr: It’s probably done.
— CristianoXtra (@CristianoXtra_) October 31, 2023
[Gazzetta] pic.twitter.com/igveBMRsY6
അൽ-ഇത്തിഫാഖിനെതിരെ അൽ നാസർ കളത്തിലിറങ്ങിയപ്പോൾ ഒരു ഫൈനൽ പോരാട്ടം പോലെ ഈ മത്സരം ആരാധകരെ ത്രസിപ്പിച്ചിരുന്നു, വാസ്തവത്തിൽ സീസണിലെ ഏറ്റവും രസകരമായ ഗെയിമുകളിൽ ഒന്ന് തന്നെ ആയിരുന്നു ഇന്നലെ നടന്നത് എന്നതിൽ സംശയമില്ല. മത്സര ശേഷം ഒരു സ്കോട്ടിഷ് പ്രൊഫഷണൽ ഫുട്ബോൾ കളിക്കാരനായ സൗദി പ്രൊഫഷണൽ ലീഗ് ക്ലബ്ബായ അൽ-ഇത്തിഫാക്കിന്റെയും സ്കോട്ട്ലൻഡ് ദേശീയ ടീമിന്റെയും സെന്റർ ബാക്കായി കളിക്കുന്ന ജാക്ക് വില്യം ഹെൻഡ്രി ക്ക് ലോക ഇതിഹാസങ്ങളിൽ ഒരാളായ സാക്ഷാൽ ക്രിസ്ത്യാനോ റൊണാൾഡോ തന്റെ ഫുട്ബോൾ ജേഴ്സി ഊരി കൊടുക്കുകയുണ്ടായി. ഇതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുന്നത്.
Ronaldo gifts his shirt to an Al Ettifaq player💛🐐pic.twitter.com/VgVySz1Plh
— CristianoXtra (@CristianoXtra_) October 31, 2023
അൽ നാസർ എഫ് സി കിംഗ്‌സ് കപ്പ് ക്വാർട്ടർ ഫൈനലിന് കൂടി യോഗ്യത നേടിയതോടെ സൂപ്പർ താരങ്ങളിൽ ഒരാളായ ക്രിസ്ത്യാനോ റൊണാൾഡോയുടെ നേട്ടങ്ങൾ കൂടി വർധിച്ചിരിക്കുകയാണ്, ഫുട്ബോൾ ജീവിതത്തിൽ 785 വിജയങ്ങളുള്ള അദ്ദേഹം ആരാധകരെ വിസ്മയിപ്പിച്ചുകൊണ്ട് മുന്നറിയിക്കൊണ്ടിരിക്കുകയാണ്. കരുത്ത രായി നിലവിൽ രണ്ടാം സ്ഥാനത്ത് തുടരുന്ന ക്രിസ്ത്യാനോ റൊണാൾഡോയുടെ അൽ നാസർ എഫ് സി ടീമിലേക്ക് നിലവിലെ മാഞ്ചസ്റ്റർ സിറ്റി മിന്നും താരമായ കെവിൻ ഡി ബ്രൊയ്നെ എത്തും എന്നുള്ള ട്രാൻസ്ഫർ റൂമറുകൾ വരുന്നുണ്ട്
Cristiano Ronaldo now has 785 victories in his career, Most in history.
— CristianoXtra (@CristianoXtra_) October 31, 2023
AL NASSR QUALIFIED FOR THE KINGS CUP QUARTER FINAL.pic.twitter.com/3K0HNtwSkW