പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ അസിസ്റ്റുകളുടെ റെക്കോർഡ് മറികടക്കാൻ കെവിൻ ഡി ബ്രൂയിൻ |Kevin De Bruyne

നിലവിൽ ലോകഫുട്ബോളിലെ ഏറ്റവും മികച്ച മിഡ്ഫീൽഡർമാരുടെ പേരെടുത്തു നോക്കിയാൽ മാഞ്ചസ്റ്റർ സിറ്റിയുടെ കെവിൻ ഡി ബ്രൂയിൻ ആദ്യ സ്ഥാനങ്ങളിൽ ഇടം പിടിക്കും. കഴിഞ്ഞ ഒരു ദശകത്തിൽ ഇംഗ്ലീഷ് ഫുട്ബോളിൽ സിറ്റിയുടെ വളർച്ചയിൽ 31 കാരൻ വഹിച്ച പങ്ക് വിവരിക്കാൻ സാധിക്കാത്തതാണ്.കഴിഞ്ഞ ദിവസം പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ ഡെർബിയിൽ വിജയത്തിൽ ഡി ബ്രൂയിൻ തന്റെ പ്ലെ മേക്കിങ് മികവ് പുറത്തെടുക്കുന്നത് കാണാൻ സാധിച്ചു.

മാഞ്ചസ്റ്റർ യൂണൈറ്റഡിനെതിരെ നേടിയ രണ്ടു മികച്ച അസിസ്റ്റുകളോടെ പ്രീമിയർ ലീഗ് അസിസ്റ്റുകളുടെ എക്കാലത്തെയും പട്ടികയിൽ ആഴ്സണൽ ഇതിഹാസം ഡെന്നിസ് ബെർഗ്കാമ്പിനൊപ്പം കെവിൻ ഡി ബ്രൂയ്ൻ എത്തുകയും ചെയ്തു.മാഞ്ചസ്റ്റർ സിറ്റി താരം തന്റെ 93-ഉം 94-ഉം അസിസ്റ്റുകൾ മത്സരത്തിൽ രജിസ്റ്റർ ചെയ്തു.ഡിബ്രൂയ്ൻ ലിവർപൂളിന്റെ മുൻ ക്യാപ്റ്റൻ സ്റ്റീവൻ ജെറാർഡിനേയും മുൻ സിറ്റി സഹതാരം ഡേവിഡ് സിൽവയെയും പിന്നിലാക്കി റാങ്കിംഗിൽ മുന്നേറി. ഇവരേക്കാൾ 91 മത്സരങ്ങൾ കുറവ് ആണ് ബെൽജിയൻ കളിച്ചിട്ടുള്ളത്.218 പ്രീമിയർ ലീഗ് മത്സരങ്ങളിൽ നിന്നാണ് ഡി ബ്രൂയിൻ ഇത്രയും അസിസ്റ്റുകൾ നേടിയത് .

ചെൽസി ഐക്കൺ ഫ്രാങ്ക് ലാംപാർഡിന്റെ നേട്ടത്തിന് ഒപ്പമെത്താൻ ബെൽജിയത്തിന് ഇനി വെറും എട്ട് അസിസ്റ്റുകൾ മാത്രം മതി.യുണൈറ്റഡ് ഹീറോ വെയ്ൻ റൂണിക്ക് ഒപ്പമെത്താൻ 9 അസിസ്റ്റും , സെസ്ക് ഫാബ്രിഗാസിനൊപ്പമെത്താൻ 17 അസിസ്റ്റും കൂടി വേണം. 162 അസിസ്റ്റുമായ് റയാൻ ഗിഗ്ഗ്‌സാണ് പട്ടികയിൽ ഒന്നാം സ്ഥനത്ത്.ഈ സമ്മറിൽ 31 വയസ്സ് തികഞ്ഞെങ്കിലും ലോകത്തിലെ ഏറ്റവും മികച്ച പ്ലേ മേക്കർമാരിൽ ഒരാളായി തുടരുന്ന ഡി ബ്രൂയിൻ ഗിഗ്‌സിനെ മറികടക്കാനുള്ള എല്ലാ സാധ്യതയുമുണ്ട്.ബെൽജിയം ഇന്റർനാഷണൽ 2022-23 പ്രീമിയർ ലീഗ് സീസണിലെ അസിസ്റ്റ് ചാർട്ടിൽ മുന്നിലാണ്.

ഹലാൻഡ് ഈ സീസണിൽ സിറ്റിക്കായി 17 ഗോളുകൾ നേടിയതിൽ അതിശയിക്കാനില്ല, പ്രത്യേകിച്ചും ഡി ബ്രൂയിനെപ്പോലെയൊരു മിഡ്ഫീൽഡർ ടീമിലുള്ളപ്പോൾ. ഡി ബ്രൂക്കിന്റെ സാനിധ്യം ഹാലണ്ടിനെ കൂടുതൽ കരുത്തനാക്കി മാറ്റിയിരിക്കുകയാണ്. ഈ സൂപ്പർ ജോഡി ഗോൾ അടിപ്പിച്ചും ഗോൾ അടിച്ചും മുന്നോട്ട് പോയാൽ പ്രീമിയർ ലീഗിൽ മാത്രമല്ല ചാമ്പ്യൻ ലീഗിലും മാഞ്ചസ്റ്റർ സിറ്റി വെന്നിക്കൊടി പാറിക്കും. പ്രീമിയർ ലീഗിൽ എട്ടു മത്സരങ്ങളിൽ നിന്നും ൧ ഗോളും എട്ടു അസിസ്റ്റുമാണ് ഡി ബ്രൂയിൻ നേടിയത്.

Rate this post