മെസ്സി ലോകത്തിലെ മികച്ച കളിക്കാരണെന്ന തന്റെ പ്രസ്താവന പച്ചക്കള്ളമായിരുന്നുവെന്ന് മുൻ ബാഴ്സ താരം കെവിൻ പ്രിൻസ് ബോട്ടിങ്. ബാഴ്സയിൽ കളിക്കണമെങ്കിൽ തനിക്ക് അത്തരത്തിലൊരു പ്രസ്താവന നടത്തേണ്ടിയിരുന്നുവെന്നും അതിനാൽ നിർബന്ധങ്ങൾക്ക് വഴങ്ങിയാണ് മെസ്സിയാണ് ഏറ്റവും മികച്ച താരമെന്ന് താൻ പറഞ്ഞതെന്നും ബോട്ടിങ് വെളിപ്പെടുത്തി.ഇതിഹാസ താരം റിയോ ഫെർണ്ടിനാണ്ടിന്റെ വൈബ് വിത്ത് ഫൈവ് എന്ന പോഡ്കാസ്റ്റിലാണ് ബോട്ടിങ്ങിന്റെ വെളിപ്പെടുത്തൽ.
താൻ ചെറിയ പ്രായത്തിൽ തന്നെ റയൽ മാഡ്രിഡിനെ പിന്തുടരുന്ന ആളെന്നും ക്രിസ്റ്റ്യാനോ റൊണാൾഡോയെയാണ് തനിക്ക് ഇഷ്ടമെന്നും ബോട്ടിങ് പറഞ്ഞു. എന്നാൽ ബാഴ്സയിൽ കളിക്കുന്ന താരത്തിന് ക്രിസ്റ്റ്യാനോയെയാണ് ഇഷ്ടമെന്ന് പറയാൻ പറ്റില്ല. അതിനാൽ ബാഴ്സ ജേഴ്‌സി കളിക്കാനാണ് മെസ്സിയാണ് ഏറ്റവും മികച്ച താരമെന്ന് പറയാൻ താൻ നിർബന്ധിതനായതെന്ന് ബോട്ടിങ് കൂട്ടിച്ചേർത്തു.
2019 ൽ ബാഴ്സലോണയ്ക്ക് വേണ്ടി കളിച്ച താരമാണ് ബോട്ടിങ്.ഇറ്റാലിയൻ ക്ലബ് സസോളയിൽ നിന്നും ലോൺ അടിസ്ഥാനത്തിൽ 2019 ലെ വിന്റർ ട്രാൻസ്ഫർ വിൻഡോയിലാണ് താരം ബാഴ്സയിൽ എത്തുന്നത്. ബാഴ്സയ്ക്ക് വേണ്ടി ആകെ 3 മത്സരങ്ങൾ കളിച്ച ബോട്ടിങ്ങിന് ബാഴ്സ ജേഴ്‌സിയിൽ ഒരൊറ്റ ഗോൾ പോലും നേടാനായില്ല. പിന്നീട് ആ വർഷത്തെ സമ്മർ ട്രാൻസ്ഫറിൽ താരം ഫിയോറെന്റിനയിലേക്ക് കൂടുമാറുകയും ചെയ്തു.
Kevin-Prince Boateng revealed that he and Lionel Messi spoke once during his time at Barcelona.
— ESPN FC (@ESPNFC) October 3, 2023
Messi asked him about Serie A and if he'd score goals there 😂 pic.twitter.com/drx9FNAQKk
ഏതായാലും ബോട്ടിങ്ങിന്റെ വെളിപ്പെടുത്തൽ ഫുട്ബാൾ ലോകത്ത് വലിയ ചർച്ചകൾക്ക് കാരണമാകും. ക്ലബ്ബുകൾ തമ്മിലെ പോര് ക്ലബ്ബിലെ താരങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കുന്നു എന്ന രീതിയിലുള്ള ചർച്ചകൾ ഇതോടകം ഉയർന്നിട്ടുണ്ട്.