ലിവർപൂൾ വിടുമോ? പുറത്താക്കുന്നതിൽ നിന്നും തന്നെ സംരക്ഷിക്കുന്നതെന്തെന്ന് തുറന്ന് പറഞ്ഞ് ക്ലോപ്.

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ പരിശീലകർ അധികം വാഴാത്ത ഒരു കാലമാണ് ഇപ്പോൾ.ഈ സീസണിൽ നിരവധി പരിശീലകർക്കാണ് തങ്ങളുടെ സ്ഥാനം നഷ്ടമായിട്ടുള്ളത്.പുതുതായി കൊണ്ട് ചെൽസിയുടെ പരിശീലകനായ ഗ്രഹാം പോട്ടർക്കും ലെസ്റ്റർ സിറ്റിയുടെ പരിശീലകനായ ബ്രണ്ടൻ റോജേഴ്സിനും തങ്ങളുടെ സ്ഥാനം നഷ്ടമായിരുന്നു.അതിന് മുമ്പായിരുന്നു കോന്റെ ടോട്ടെൻഹാമിനോട് വിട പറഞ്ഞത്.

ഈ സീസണിൽ മോശം പ്രകടനമാണ് വമ്പൻമാരായ ലിവർപൂൾ പുറത്തെടുക്കുന്നത്. കഴിഞ്ഞ മത്സരത്തിൽ അവർ മാഞ്ചസ്റ്റർ സിറ്റിയോട് വലിയ തോൽവി ഏറ്റുവാങ്ങിയിരുന്നു. നിലവിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ എട്ടാം സ്ഥാനത്താണ് അവർ ഉള്ളത്. ചാമ്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡിനോട് വലിയ തോൽവി ഏറ്റുവാങ്ങിക്കൊണ്ട് അവർ പുറത്താവുകയും ചെയ്തിരുന്നു.

ഏതായാലും തന്റെ സ്ഥാനത്തെ പറ്റി ഇപ്പോൾ യുർഗൻ ക്ലോപ് മനസ്സ് തുറന്നു സംസാരിച്ചിട്ടുണ്ട്.അതായത് ലിവർപൂളിന്റെ പരിശീലകസ്ഥാനം രാജിവെക്കാൻ തനിക്ക് പദ്ധതികൾ ഒന്നുമില്ല എന്നാണ് ക്ലോപ് പറഞ്ഞിട്ടുള്ളത്.മുമ്പ് ലിവർപൂളിന് ഒരുപാട് നേട്ടങ്ങൾ നേടിക്കൊടുത്തതിനാലാണ് ക്ലബ്ബ് ഇപ്പോഴും തന്നെ പുറത്താക്കാത്തത് എന്ന് തനിക്ക് വ്യക്തമായ ബോധ്യമുണ്ടെന്നും ക്ലോപ് കൂട്ടിച്ചേർത്തിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇപ്രകാരമാണ്.

‘ലിവർപൂളിന്റെ പരിശീലകസ്ഥാനം രാജിവെക്കുക എന്നുള്ളത് ഇപ്പോൾ എന്റെ പ്ലാനുകളിൽ ഇല്ല.ഒരുപാട് പേർ പുറത്താവുന്നു. ഞാൻ ഇപ്പോഴും തുടരുന്നു. അവസാനത്തെ പരിശീലകനായിരിക്കും ഞാൻ.പക്ഷേ പുറത്താക്കുന്നതിനെ ഞാൻ ഭയപ്പെടുന്നില്ല.പരിശീലകർ ആരും തന്നെ അതിന് ഭയപ്പെടുന്നു എന്ന് എനിക്ക് തോന്നുന്നില്ല.കഴിഞ്ഞ കുറച്ച് വർഷമായി ഞാൻ ക്ലബ്ബിന് നേടിക്കൊടുത്തത് കാരണമാണ് ഞാൻ ഇപ്പോഴും ഇവിടെ തുടരുന്നത് എന്നുള്ളത് എനിക്ക് ബോധ്യമുണ്ട്.പക്ഷേ അത് ഞാൻ ഇഷ്ടപ്പെടുന്നില്ല.ഞങ്ങൾക്ക് ഇങ്ങനെ തുടരാൻ കഴിയില്ല.ഏറ്റവും മികച്ച പ്രകടനം ഞങ്ങൾ ഇനി നടത്തേണ്ടതുണ്ട്.ടീമിലെ പ്രശ്നങ്ങൾ എത്രയും പെട്ടെന്ന് പരിഹരിക്കണം ‘ഇതാണ് ക്ലോപ് പറഞ്ഞിട്ടുള്ളത്.

ഓഗസ്റ്റ് മാസത്തിനു ശേഷം ആകെ 14 തോൽവികൾ ലിവർപൂളിന് വഴങ്ങേണ്ടി വന്നിട്ടുണ്ട്.അടുത്ത മത്സരം ചെൽസിക്കെതിരെയാണ്.ആ മത്സരത്തിൽ പരാജയപ്പെട്ടാൽ ചാമ്പ്യൻസ് ലീഗ് യോഗ്യത സാധ്യതകൾ ഏതാണ്ട് അവസാനിച്ചേക്കും.വിജയം തന്നെയായിരിക്കും ലിവർപൂൾ ലക്ഷ്യമിടുക.