ബാഴ്സലോണ പരിശീലകൻ റൊണാൾഡ് കൂമാന്റെ ക്ലബ്ബിൽ നിന്നും പുറത്തേക്കുള്ള വഴിയിലാണ്.കഴിഞ്ഞ രണ്ടു ദശകത്തിനിടയിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണ കടന്നു പോയിക്കൊണ്ടിരിക്കുന്നത്. സൂപ്പർ താരം ലയണൽ മെസ്സി അടക്കമുള്ള താരങ്ങളുടെ കൊഴിഞ്ഞു പോക്ക് വലിയ രീതിയിൽ തന്നെ ബാഴ്സയെ ബാധിച്ചിട്ടുണ്ട്.പുറത്തു വരുന്ന റിപോർട്ടുകൾ അനുസരിച്ച് ഡച്ച് പരിശീലകൻ പുറത്തേക്കുള്ള വഴിയിലാണ്.ഈ സീസൺ ബാഴ്സലോണ തുടങ്ങിയ രീതി ദയനീയമായതിനാൽ പരിശീലകനെ പുറത്താക്കാനുള്ള തിരക്കിട്ട ചർച്ചകളിലാണ് ബാഴ്സലോണ ബോർഡ്.
ഈ സെപ്റ്റംബറിൽ ഒരു മത്സരം പോലും വിജയിക്കാൻ ഇതുവരെ ബാഴ്സലോണക്ക് ആയിട്ടില്ല. സീസണിൽ അഞ്ചു ലീഗ് മത്സരങ്ങൾ കളിച്ചപ്പോൾ ബാഴ്സലോണ ആകെ അടിച്ചത് എട്ടു ഗോളുകൾ ആണ്. ബാഴ്സലോണയെ സംബന്ധിച്ചടുത്തോളം ഗോളുകളുടെ കാര്യത്തിൽ അവസാന 17 സീസണുകളിൽ ഏറ്റവും മോശം കണക്കാണിത്.ബാഴ്സലോണ പ്രസിഡന്റ് ജോവാൻ ലാപോർട്ടയോട് ലാ ലിഗയിലെ അതികായന്മാരെ ഉപേക്ഷിക്കാമെന്ന സൂചനയോടെയാണ് താൻ വിട പറഞ്ഞതെന്ന് റൊണാൾഡ് കോമാൻ വെളിപ്പെടുത്തി. ഇന്നലത്തെ മത്സരത്തിൽ കാഡിസിനോട് സമനില വഴങ്ങിയ ശേഷമാണ് ഡച്ച്മാന്റെ വെളിപ്പെടുത്തൽ.
Barcelona have spoken to Roberto Martinez and he is their No.1 choice to replace Ronald Koeman as manager 🔵🔴 pic.twitter.com/RkA5XfKmA8
— Goal (@goal) September 24, 2021
കഴിഞ്ഞ സീസണിൽ അത്ലറ്റികോ മാഡ്രിഡിനും റയൽ മാഡ്രിഡിനും താഴെയായി ബാഴ്സ ഫിനിഷ് ചെയ്തത്.കഴിഞ്ഞ 13 വർഷത്തിനിടയിലെ ഏറ്റവും മോസം സീസൺ കൂടിയായിരുന്നു ബാഴ്സയുടേത്. ഈ സീസണിലും ബാഴ്സയുടെയും കൂമാനും കാര്യങ്ങൾ അത്ര മികച്ചതല്ല. ചാമ്പ്യൻസ് ലീഗിൽ ബയേണിനോട് പരാജയപ്പെട്ട ബാഴ്സ ദുർബലരായ രണ്ടു ടീമുകളോട് സമനില വഴങ്ങിയിരിക്കുകയാണ്. കോമാന്റെ തന്ത്രങ്ങളും ടീം സെലക്ഷനും ആണ് പരാജയത്തിന് കാരണം എന്ന് ആരാധകർ പറയുന്നു.ബാഴ്സലോണ മാനേജർ എന്ന നിലയിൽ റൊണാൾഡ് കോമാൻ 60% വിജയശതമാനം നേടി – 2008 ലെ ഫ്രാങ്ക് റിജ്കാർഡിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്ക്. മെസ്സി പോയ ക്ഷീണം ഉണ്ടെങ്കിലും ബാഴ്സലോണക്ക് ഇപ്പോഴും നല്ല സ്ക്വാഡ് ഉണ്ട് എന്ന് തന്നെയാണ് ഏവരും പറയുന്നത്. എന്നാൽ ധീരമായ തീരുമാനങ്ങൾ എടുക്കാൻ കോമാനാകുന്നില്ല.
ഇംഗ്ലീഷ് ഫുട്ബോളിലെ എന്ന പോലെ ക്രോസുകളിലൂടെ ഒക്കെ ഉള്ള അറ്റാക്കുകളും ബാഴ്സലോണ ആരാധകർക്ക് നിരാശ നൽകുന്നു. ഏറെ കാലമായി സുന്ദര ഫുട്ബോൾ കളിച്ചു കൊണ്ടിരുന്ന ബാഴ്സലോണയാണ് ഇപ്പോൾ ദയനീയ ഫുട്ബോൾ കളിക്കുന്നത്.ലെവന്റെയ്ക്ക് എതിരായ മത്സരം കൂടെ നോക്കി അതിലും നിരാശ ആണെങ്കിൽ കോമാനെ മാനേജ്മെന്റ് പുറത്താക്കും. ഇപ്പോൾ തന്നെ കോമന്റെ ചില പ്രസ്താവനകളിൽ ബോർഡിന് അതൃപ്തിയുണ്ട്. പുതിയ പരിശീലകർക്കായുള്ള അന്വേഷണവും ബാഴ്സലോണ സജീവമാക്കിയിട്ടുണ്ട്. ജേണലിസ്റ്റ് ജെറാർഡ് റൊമേറോ നൽകുന്ന റിപ്പോർട്ട് പ്രകാരം ഇതിനകം തന്നെ കോമാന് പകരമായി അഞ്ച് പരിശീലകരുടെ പേരുകൾ ബാഴ്സ പരിഗണിക്കുന്നുണ്ട്.
Ronald Koeman out surely?! pic.twitter.com/uAgCv24LGO
— SPORTbible (@sportbible) September 23, 2021
ക്ലബിന്റെ വിഖ്യാതതാരവും ഖത്തർ ക്ലബ് അൽ സാദിന്റെ പരിശീലകനുമായ സാവി ഹെർണാണ്ടസിന്റെ പേരാണ് ലിസ്റ്റിലെ പ്രധാനപ്പെട്ടത്. ഇറ്റാലിയൻ പരിശീലകൻ അന്റോണിയോ കോണ്ടെ, ജർമൻ ദേശീയ ടീമിലെ ലോകകപ്പ് കിരീടത്തിലെത്തിച്ച ജോവാക്വിം ലോ എന്നിവരുടെ പേരുകളും പരിഗണിക്കുന്നുണ്ട്. ഇറ്റാലിയൻ ഇതിഹാസതാരവും മുൻ യുവന്റസ് പരിശീലകനുമായ ആന്ദ്രെ പിർലോ, ബാഴ്സയ്ക്കായി ദീർഘകാലം കളിച്ചിട്ടുള്ള ഡച്ച് താരവും പരിശീലകനുമായ ഫിലിപ്പ് കൊക്കു എന്നിവരുടെ പേരുകളും ലിസ്റ്റിലുണ്ട്. എന്നാൽ പുതിയ റിപോർട്ടുകൾ അനുസരിച്ച് ബെൽജിയൻ പരിശീലകൻ റോബർട്ടോ മാർട്ടിനെസിന്റെ പേരാണ്.