ഒരു ദിവസം പറഞ്ഞ കാര്യം തൊട്ടടുത്ത ദിവസം മാറ്റി പറഞ്ഞു :മെസ്സിയുടെ കാര്യത്തിൽ ലാപോർട്ടയെ രൂക്ഷമായി വിമർശിച്ച് കൂമാൻ.

തികച്ചും അപ്രതീക്ഷിതമായി കൊണ്ടായിരുന്നു ലയണൽ മെസ്സിക്ക് എഫ്സി ബാഴ്സലോണ വിടേണ്ടിവന്നത്.മെസ്സി ബാഴ്സയുമായി പുതിയ കരാറിൽ ഒപ്പ് വെക്കുമെന്ന് തന്നെയായിരുന്നു അതുവരെ ഉണ്ടായിരുന്ന റിപ്പോർട്ടുകൾ.പക്ഷേ പുതിയ കരാറിൽ സൈൻ ചെയ്യാനാവില്ല എന്ന് ബാഴ്സ മെസ്സിയോട് പറഞ്ഞതോടെ അദ്ദേഹത്തിന് ക്ലബ്ബ് വിടേണ്ടി വരികയായിരുന്നു.

2021ലായിരുന്നു മെസ്സി ഫ്രീ ഏജന്റായി കൊണ്ട് ബാഴ്സ വിടുകയും പിന്നീട് പാരീസിലേക്ക് ചേക്കേറുകയും ചെയ്തത്.മെസ്സിയുടെ കോൺട്രാക്ട് പുതുക്കും എന്ന വാഗ്ദാനത്തോടുകൂടി ബാഴ്സയുടെ പ്രസിഡണ്ടായ ജോയൻ ലാപോർട്ട ആ വാഗ്ദാനം നിറവേറ്റാതിരിക്കുകയായിരുന്നു.ലയണൽ മെസ്സിയുടെ അപ്രതീക്ഷിത വിടവാങ്ങൽ ആരാധകർക്കും വലിയ ആഘാതമേൽപ്പിച്ചിരുന്നു.

ആ സമയത്ത് എഫ്സി ബാഴ്സലോണയുടെ പരിശീലകനായി ഉണ്ടായിരുന്ന റൊണാൾഡ് കൂമാൻ ഈ വിഷയത്തിൽ ചില കാര്യങ്ങൾ തുറന്നു പറഞ്ഞിട്ടുണ്ട്.ഒരു ദിവസം മെസ്സിയുടെ കരാർ പുതുക്കും എന്ന് അറിയിച്ച ലാപോർട്ട തൊട്ടടുത്ത ദിവസം കാലുമാറി എന്നാണ് കൂമാൻ പറഞ്ഞിട്ടുള്ളത്.ലയണൽ മെസ്സിയുടെ ബാഴ്സ അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നുവെന്നും ഈ പരിശീലകൻ കൂട്ടിച്ചേർത്തു.അദ്ദേഹത്തിന്റെ വാക്കുകളെ റെലെവോയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

‘ലാപോർട്ട ഒരു ദിവസം എന്നോട് പറഞ്ഞു,നമുക്ക് നാളെ ഒരു മീറ്റിംഗ് ഉണ്ട്,മെസ്സി പുതിയ കരാറിൽ സൈൻ ചെയ്യും,അദ്ദേഹം ക്ലബ്ബിൽ തുടരുക തന്നെ ചെയ്യും.പക്ഷേ തൊട്ടടുത്ത ദിവസം ലാപോർട്ട എന്നെ വിളിച്ചുകൊണ്ട് പറഞ്ഞത് ഇങ്ങനെയാണ്,ഇതിൽ ഒരു സങ്കീർണത ഞാൻ കാണുന്നുണ്ട്,ഇതായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്.ആ രാത്രി തന്നെ മെസ്സി ബാഴ്സ വിട്ടു.മെസ്സി എന്നാൽ ബാഴ്സലോണയാണ്.ഇങ്ങനെയൊരു വിടവാങ്ങൽ അല്ലായിരുന്നു മെസ്സി അർഹിച്ചിരുന്നത് ‘കൂമാൻ പറഞ്ഞു.

നിലവിൽ ഹോളണ്ടിന്റെ പരിശീലകനാണ് കൂമാൻ.അതേസമയം ലയണൽ മെസ്സി ബാഴ്സയിലേക്ക് തന്നെ തിരിച്ചെത്തും എന്ന വാർത്തകൾ ഇപ്പോൾ സജീവമാണ്. ലാപോർട്ടയോടും ബാഴ്സ ബോർഡിനോടും മെസ്സിക്ക് എതിർപ്പുണ്ടെങ്കിലും അതൊന്നും തടസ്സമാവില്ല.എന്നിരുന്നാലും സാമ്പത്തിക പ്രതിസന്ധി ഇപ്പോഴും ഒരു വെല്ലുവിളിയാണ്.

4.5/5 - (2 votes)
Lionel Messi