“ആ താരത്തിന് കൂടുതൽ അവസരങ്ങൾ ലഭിക്കാത്തതിനാൽ ക്ഷമാപണം നടത്തി ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ “
നീണ്ട കാത്തിരിപ്പിനൊടുവിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ത്യൻ സൂപ്പർ ലീഗിന്റെ പ്ലെ ഓഫിൽ സ്ഥാനം പിടിച്ചിരിക്കുകയാണ്. 2016 നു ശേഷമാണ് ബ്ലാസ്റ്റേഴ്‌സ് പ്ലെ ഓഫിലെത്തുന്നത്. സെർബിയൻ തന്ത്രജ്ഞൻ ഇവാൻ ഇവാൻ വുകോമനോവിച്ച് ഒരുക്കിയ തന്ത്രങ്ങളാണ് ബ്ലാസ്‌റ്റേഴ്‌സിനെ പ്ലെ ഓഫിലെത്തിച്ചത്. 20 മത്സരങ്ങളിൽ നിന്നും 9 ജയവും 7 സമനിലയും 4 തോൽവിയും ഉൾപ്പെടെ 34 പോയിന്റുമായി നാലാം സ്ഥാനം നേടിയാണ് ബ്ലാസ്റ്റേഴ്‌സ് പ്ലെ ഓഫ് ഉറപ്പിച്ചത്.ഇരു പാദങ്ങളിലുമായി മാർച്ച് 11, മാർച്ച് 15 തിയ്യതികളിലാണ് ജാംഷെഡ്പൂരിനെതിരെയുള്ള ബ്ലാസ്റ്റേഴ്സിന്റെ സെമി പോരാട്ടങ്ങൾ.
ഗോവയ്ക്ക് എതിരെ നടന്ന അവസാന മത്സരത്തിന് ശേഷം കോച്ച് കോർണർ എന്ന പരിപാടിയിൽ സംസാരിച്ച ഇവാൻ ഭൂട്ടാനീസ് താരം ചെഞ്ചൊക്ക് കൂടുതൽ അവസരം കൊടുക്കാത്തതിനെതിരെ ക്ഷമ ചോദിക്കുകയും ചെയ്തു. ചെഞ്ചൊയെ ബ്ലാസ്റ്റേഴ്സിന് കൂടുതലായൊന്നും ഉപയോഗപ്പെടുത്താൻ സാധിച്ചില്ല. എന്നാൽ കിട്ടിയ അവസരങ്ങളിലെല്ലാം താരം മികവ് പുറത്തെടുക്കുകയും ചെയ്തു.കഴിഞ്ഞ ദിവസം ഗോവയിക്ക് എതിരെ നടന്ന മത്സരത്തിൽ ചെഞ്ചോ ഒരു അസ്സിസ്റ്റും ഒരു പെനാൾട്ടിയും നേടിയെടുത്തിരുന്നു.
Chencho Gyeltshen appreciation post 💙🖤💙✨
— Alex Winson (@Alex_WinsOn14) March 6, 2022
1 Penalty Secured
1 Assist
1 Pre- Assist
This man Proved himself today👏👏
Give him more play-time
Give him a contract extension
And he will prove himself more#KBFC #YennumYellow but also thunder ⚡ blue & black pic.twitter.com/P03WhloRVX
“സീസൺ തുടക്കം മുതൽ ചെഞ്ചോ ഞങ്ങളുടെ ഒപ്പം ഉണ്ടായിരുന്നു , അദ്ദേഹത്തിന് കൂടുതൽ അവസരങ്ങൾ ലഭിക്കാത്തതിനാൽ ക്ഷമാപണം നടത്തുന്നു.ബ്ലാസ്റ്റേഴ്‌സ് നിരയിലെ മികച്ച ഒരു താരം തന്നെയാണ് ചെഞ്ചോ കിട്ടിയ അവസരങ്ങൾ നന്നായി ഉപയോഗപ്പെടുത്തി .ഒരേ സമയം നാല് വിദേശ താരങ്ങൾ എന്ന ഐ എസ് എൽ നിയമം മൂലം ചെഞ്ചോയെ മികച്ച രീതിയിൽ ഉപയോഗിക്കാൻ സാധിച്ചില്ല” ബ്ലാസ്റ്റേഴ്‌സ് പരിശീലകന പറഞ്ഞു.
Nothing to see here, just @Che7cho working his magic ✨#FCGKBFC #HeroISL #LetsFootball pic.twitter.com/4K6ZtxrYoh
— Indian Super League (@IndSuperLeague) March 7, 2022
ഇതുവരെ ലീഗിൽ 16 മത്സരങ്ങളിൽ അവസരം ലഭിച്ചെങ്കിലും കഴിഞ്ഞ മത്സരത്തിൽ ഗോവക്കെതിരെയാണ് ഭൂട്ടാനീസ് താരം ആദ്യ ഇലവനിൽ സ്ഥാനം പിടിച്ചത്. ഗോവക്കെതിരെ ബ്ലാസ്റ്റേഴ്‌സ് സമനില പിടിച്ചതിന്റെ എല്ലാ ക്രെഡിറ്റും ഈ ഭൂട്ടാനീസ് താരത്തിനുള്ളതാണ്. ബ്ലാസ്റ്റേറ്റ്‌സ് നേടിയ എല്ലാ ഗോളുകൾക്ക് പിന്നിലും ചെഞ്ചൊയുടെ ഒരു ടച്ച് ഉണ്ടായിരുന്നു. തന്റെ വേഗതകൊണ്ട് എതിർ ഡിഫെൻഡർമാരെ വെള്ളം കുടിപ്പിക്കുകയും ചെയ്യുന്ന താരമാണ് ചെഞ്ചോ.
It's time for @BYJUS Coach's Corner, where the boss looks back at our clash against FC Goa last night! 🗣️https://t.co/WNywxvqc4A#FCGKBFC #YennumYellow #KBFC #കേരളബ്ലാസ്റ്റേഴ്സ്
— K e r a l a B l a s t e r s F C (@KeralaBlasters) March 7, 2022