ലോക ഫുട്ബോളിലെ ഏറ്റവും മികച്ച താരമായ ലയണൽ മെസ്സി ദിവസങ്ങൾക്ക് മുൻപാണ് ഏഴാമത്തെ ബാലൺ ഡി ഓർ നേടിയത്. മെസ്സിയെപ്പോലെ തന്നെ മെസ്സിയുടെ മക്കളും ആരാധകരുടെ ഇഷ്ട താരങ്ങൾ തന്നെയാണ്. ഇവരുടെ വിഡിയോയും, ഫോട്ടോസുമെല്ലാം സോഷ്യൽ മീഡിയയിൽ പലപ്പോഴും വൈറൽ ആവാറുണ്ട്.
ഇപ്പോഴിതാ ലയണൽ മെസ്സി തന്റെ സ്വീകരണമുറിയിൽ കുട്ടികളുമായി ഫുട്ബോൾ കളിക്കുന്നതിനിടെ വീഡിയോ പുറത്തു വന്നിരിക്കുകയാണ്.അദ്ദേഹത്തിന്റെ ഭാര്യ അന്റോണെല റോക്കൂസോ മെസ്സി മക്കളോടൊപ്പം കളിക്കുന്നതിന്റെ ഒരു ഇൻസ്റ്റാഗ്രാം സ്റ്റോറി പോസ്റ്റ് ചെയ്തത്. മെസ്സിയുടെ മക്കളായ തിയാഗോ (9), മറ്റെയോ (6), സിറോ (3) എന്നിവർ മെസ്സിയിൽ നിന്നും പന്ത് താടിയെടുക്ക്ന ശ്രമിക്കുന്നതും ഇളയ കുട്ടി സിറോക്ക് ചുറ്റും പന്തുമായി വലയം വെക്കുന്നതും വീഡോയോയിൽ കാണാം.
വീഡിയോയുടെ അവസാന ഭാഗത്ത് മെസ്സി തന്റെ മക്കളോടൊപ്പം പന്തിനായി പോരാടുനന്തും ഗോൾ കീപ്പറായി നിൽക്കുന്നതായും കാണാം.അതിനിടെ ക്രൂരമായ സ്ലൈഡിംഗ് ടാക്കിളിലൂടെ സിറോയെ രണ്ടാമത്തെ മകൻ മറ്റിയോ മറികടക്കുന്നതും വിഡിയോയിൽ ഉണ്ട്.ടാക്കിളിന് ശേഷം, സിറോ വീണെങ്കിലും മറ്റു രണ്ടു പേരും കളി തുടർന്നു.
Messi playing with his children pic.twitter.com/i8QL4Vk6W6
— PronouncedSaidre🇹🇿🎙 (@TheLifeOfCydre) December 9, 2021
തന്റെ ഏഴാം ബാലൺ ഡി ഓർ സ്വന്തമാക്കിയതോടെ റൊണാൾഡോയെക്കാൾ രണ്ടു അവാർഡുകൾ കൂടുതൽ നേടാൻ മെസ്സിക്കായി.ഈ വർഷത്തെ ബാലൺ ഡി ഓർ പട്ടികയിൽ ബയേൺ മ്യൂണിക്കിന്റെ റോബർട്ട് ലെവൻഡോസ്കി (രണ്ടാം), ചെൽസിയുടെ ജോർഗിഞ്ഞോ (മൂന്നാം) എന്നിവരെ മറികടന്ന് അർജന്റീനിയൻ ക്യാപ്റ്റൻ ഫിനിഷ് ചെയ്തു.റൊണാൾഡോ ആറാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്, കരിം ബെൻസെമ നാലാമതും എൻ ഗോലോ കാന്റെ അഞ്ചാമതും എത്തി.സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ പിഎസ്ജിയിൽ ചേർന്ന മെസ്സി 14 തവണ അവർക്കായി കളിക്കുകയും ആറ് ഗോളുകൾ നേടി.