ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും കളിയിൽ നിന്ന് വിരമിച്ചതിന് ശേഷം നിരവധി ബാലൺ ഡി ഓർ പുരസ്കാരങ്ങൾ പാരീസ് സെന്റ് ജെർമെയ്ന്റെ കൈലിയൻ എംബാപ്പെയെ തേടിയെത്തുമെന്ന് അർജന്റീന ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസ്.36 കാരനായ മെസ്സി എട്ട് തവണ ബാലൺ ഡി ഓർ നേടിയപ്പോൾ 38 കാരനായ ണാൾഡോ അഞ്ച് തവണയും നേടിയിട്ടുണ്ട്.
കഴിഞ്ഞ 15 വർഷമായി ലോകത്തിലെ ഏറ്റവും മികച്ച താരമെന്ന പദവിയിൽ ഇരുവരും ആധിപത്യം പുലർത്തി.രണ്ട് സൂപ്പർതാരങ്ങളും ഇപ്പോൾ 30-കളുടെ അവസാനത്തിലാണ് എന്നതിനാൽ ഇവർ തമ്മിലുള്ള മത്സരം അതിന്റെ അവസാനത്തിലേക്ക് അടുക്കുകയാണ്.38 ഉം വയസ്സും 36 വയസ്സുമുള്ള റൊണാൾഡോയും മെസ്സിയും അടുത്ത തലമുറയ്ക്ക് ബാറ്റൺ കൈമാറാനുള്ള സമയം അടുത്തിരിക്കുകയാണ്.ലോക ഫുട്ബോളിലെ അടുത്ത രണ്ട് സൂപ്പർ താരങ്ങളാണ് കൈലിയൻ എംബാപ്പെയും എർലിംഗ് ഹാലൻഡും.
2022-23ൽ മാഞ്ചസ്റ്റർ സിറ്റിക്കൊപ്പം ട്രെബിൾ ജേതാവായ ഹാലാൻഡ് 2023ലെ ബാലൺ ഡി ഓർ പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തി. അതേസമയം 2022 ഫിഫ ലോകകപ്പ് ഗോൾഡൻ ബൂട്ട് ജേതാവ് എംബാപ്പെ മൂന്നാം സ്ഥാനത്തെത്തി.ബാലൺ ഡി ഓറിനെ കുറിച്ച് സംസാരിച്ച മാർട്ടിനെസ് തനിക്ക് എംബാപ്പെയോട് വളരെയധികം ബഹുമാനമുണ്ടെന്നും പറഞ്ഞു.
“എനിക്ക് എംബാപ്പെയുമായി പ്രശ്നങ്ങൾ ഒന്നുമില്ല. ലോകത്തെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായാണ് എംബാപ്പെയെ പരിഗണിക്കുന്നത്. ഒരു കളിക്കാരൻ എന്ന നിലയിലും വ്യക്തി എന്ന നിലയിലും എംബാപ്പെയോട് എനിക്ക് ഒരുപാട് ബഹുമാനം ഉണ്ട്. ലിയോയും ക്രിസ്റ്റ്യാനോയും വിരമിക്കുമ്പോൾ എംബപ്പേ ബാലൺ ഡി ഓറുകൾ നേടും” മാർട്ടിനെസ് പറഞ്ഞു.“മാതൃകയാക്കാൻ പറ്റിയ ഒരു കളിക്കാരനാണ് എംബാപ്പെ. മികച്ച താരമാണ്. ഒരു ലോകകപ്പ് നേടുക, അടുത്ത ലോകകപ്പിന്റെ ഫൈനലിൽ കളിക്കുക, ഹാട്രിക് സ്കോർ ചെയ്യുക… എംബാപ്പെയെ പോലൊരു താരത്തെ ലഭിച്ചതിൽ എല്ലാ ഫ്രഞ്ചുകാർക്കും ഒരുപാട് അഭിമാനിക്കാം.” അർജന്റീന ഗോൾ കീപ്പർ കൂട്ടിച്ചേർത്തു.
Emi Martínez talks about Mbappe:
— All About Argentina 🛎🇦🇷 (@AlbicelesteTalk) November 1, 2023
“I have a lot of respect for him… when Leo and Cristiano retire he will keep the way and will win a lot of Ballon d’Ors.”
pic.twitter.com/u7Be9Nz1OH
അര്ജന്റീന ലോകകപ്പ് നേടിയതിന് ശേഷം ആഘോഷ പരിപാടിയിൽ മാർട്ടിനെസ് എംബാപ്പയെ അധിക്ഷേപിച്ചു എന്ന ആരോപണങ്ങൾ ഉയർന്നു വന്നിരുന്നു.പാരീസ് സെന്റ് ജെർമെയ്ൻ ഫോർവേഡ് ഫൈനലിൽ നാല് തവണ ആസ്റ്റൺ വില്ലയുടെ ഗോൾകീപ്പർ മാർട്ടിനെസിനെ മറികടന്നു (പെനാൽറ്റി ഷൂട്ട് ഔട്ടിൽ ഒരു തവണ ഉൾപ്പെടെ). മത്സരശേഷം, മാർട്ടിനെസ് ഫ്രാൻസിന്റെ ക്യാപ്റ്റന് വേണ്ടി ഒരു മിനിറ്റ് നിശബ്ദത പാലിക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്തു.
Emiliano Martínez: “Kylian is an example to follow. He is phenomenal. Winning a World Cup, playing in the next final, and putting a hat-trick in a final. Every Frenchman should be proud to have a player like him.” 🗣️🇦🇷🤝 pic.twitter.com/Ugm0O1KCHd
— PSG Report (@PSG_Report) November 1, 2023
തുടർന്ന് അർജന്റീനയിൽ നടന്ന ട്രോഫി ആഘോഷത്തിനിടെ ഫ്രഞ്ചുകാരന്റെ പാവയുമായി പോസ് ചെയ്തു.ഫെബ്രുവരിയിൽ മാർട്ടിനെസ് ഒരു തരത്തിലുള്ള ക്ഷമാപണം നടത്തി, “ആരെയും വേദനിപ്പിക്കാൻ താൻ ആഗ്രഹിക്കുന്നില്ല” എന്നും അത് തന്റെ ടീമംഗങ്ങളുമായുള്ള “ഒരു തമാശ” മാത്രമാണെന്നും അത് “ഒരിക്കലും ഡ്രസ്സിംഗ് റൂം വിട്ടുപോകരുത്” എന്നും പ്രസ്താവിച്ചു.