300 വെറും തമാശയാണ്! കരിയറിൽ 800 അല്ലെങ്കിൽ 850 ഗോളുകൾ നേടിയ ചില കളിക്കാർ ഉണ്ട് : ഹാട്രിക്ക് നേടിയതിന് ശേഷം കൈലിയൻ എംബാപ്പെ | Kylian Mbappe
കൈലിയൻ എംബാപ്പെ തനറെ മിന്നുന്ന ഫോം തുടർന്നു കൊണ്ടിരിക്കുകയാണ്.തന്റെ ക്ലബിനോ രാജ്യത്തിനോ വേണ്ടി കളിക്കുന്നു എന്നത് ഫ്രഞ്ചുകാരന് പ്രശ്നമുള്ള കാര്യമല്ല. ഫ്രഞ്ച് സ്‌ട്രൈക്കർ എപ്പോഴും തന്റെ ടീമിന് വേണ്ടി ഗോളടിച്ചു കൂടിക്കൊണ്ടിരിക്കുകയാണ്.
യുവേഫ യൂറോ യോഗ്യതാ മത്സരങ്ങളിൽ ഫ്രാൻസിന്റെ ചരിത്രപരമായ 14-0 വിജയത്തിനിടെ തകർപ്പൻ ഹാട്രിക്ക് നേടി കരിയറിലെ നാഴികക്കല്ല് കൈവരിചിരിക്കുകയാണ് എംബപ്പേ. പത്ത് താരങ്ങൾ ഗോൾ കണ്ടെത്തിയ മത്സരത്തിൽ മൂന്നു ഗോളുകളും മൂന്നു അസിസ്റ്റുകളും സ്വന്തമാക്കിയ എംബാപ്പെ തന്നെയാണ് തിളങ്ങിയത്.ഇന്നലെ നടന്ന യുവേഫ യൂറോ 2024 ക്വാളിഫയറിൽ ജിബ്രാൾട്ടറിനെതിരെ ഫ്രാൻസ് 14-0 ത്തിന്റെ വിജയമാണ് നേടിയത്.ദിവസങ്ങൾക്ക് മുമ്പ് ഹാട്രിക് നേടിയിട്ടും കൈലിയൻ എംബാപ്പെ തന്റെ പിഎസ്ജി ബോസിൽ നിന്ന് വിമർശനം നേരിട്ടിരുന്നു.
Reminder: Kylian Mbappe is still only 24 🔥 pic.twitter.com/npyGSbxGRQ
— GOAL (@goal) November 18, 2023
ഇന്നലെ നേടിയ ഹാട്രിക്കോടെ ക്ലബിനും രാജ്യത്തിനുമായി കരിയറിലെ 300 ഗോളുകൾ എന്ന മാർക് നേടാനും എംബപ്പേക്ക് സാധിച്ചു.“ഇത് ഈ പ്രക്രിയയുടെ ഒരു ഭാഗം മാത്രമാണ്,കരിയറിൽ 800 അല്ലെങ്കിൽ 850 ഗോളുകൾ നേടിയ ചില കളിക്കാർ ഉണ്ട്…300 വെറും തമാശയാണ്! ക്ലബ്ബിനും ദേശീയ ടീമിനും വേണ്ടി ഞാൻ മുന്നോട്ട് പോകുകയും മെച്ചപ്പെടുത്തുകയും വേണം” മത്സരത്തിന് ശേഷം എംബപ്പേ പറഞ്ഞു.തന്റെ 300-ഗോൾ നാഴികക്കല്ല് കേവലം ചിരിപ്പിക്കുന്നതാണെന്നും 800 ഗോളുകൾ നേടാനാണ് ശ്രമിക്കുന്നത് എന്നുമാണ് എംബപ്പേ പറയാതെ പറഞ്ഞത്.
▪️ Hat trick of goals
— B/R Football (@brfootball) November 18, 2023
▪️ Hat trick of assists
Kylian Mbappé is running riot vs. Gibraltar 😤 pic.twitter.com/ddtYlpMnuz
🇫🇷 Mbappé on scoring 300 goals: “It’s just part of the process, there are some players who scored 800 or 850 goals in their career…”.
— Fabrizio Romano (@FabrizioRomano) November 18, 2023
“300 is just hilarious!”.
“I have to keep going and improve for both club and national team”, told TF1. pic.twitter.com/4dy89EYbuS
കൂടാതെ പരോക്ഷമായി സൂപ്പർ സ്‌ട്രൈക്കർ ലയണൽ മെസ്സിയെയും ക്രിസ്റ്റ്യാനോ റൊണാൾഡോയെയും പോലുള്ളവരുമായി താരതമ്യം ചെയ്യുകയും ചെയ്തു. ഹാട്രിക്കോടെ 46 ഗോളുകളുമായി ഫ്രാൻസിന്റെ എക്കാലത്തെയും മികച്ച സ്‌കോറർമാരുടെ പട്ടികയിൽ അന്റോയ്ൻ ഗ്രീസ്മാനെ മറികടന്ന് എംബാപ്പെ മൂന്നാം സ്ഥാനത്തെത്തി,തിയറി ഹെൻറിക്ക് പിന്നിൽ അഞ്ച് ഗോൾ പിന്നിലാണ് താരം. മത്സരത്തിൽ രണ്ടു ഗോളുകൾ നേടിയ ഒലിവർ ജിറൂദ് ആണ് 56 ഗോളുകളുമായി പട്ടികയിൽ ഒന്നാം സ്ഥാനത്ത്.
Monaco—27 ⚽
— B/R Football (@brfootball) November 18, 2023
PSG—227 ⚽
France—46 ⚽
300 career goals for Kylian Mbappé and he’s only 24 👊 pic.twitter.com/CYzdvH9xoj
Kylian Mbappe has just scored this GOLAZO 🤯pic.twitter.com/fOeytILDE9
— Al Nassr Zone (@TheNassrZone) November 18, 2023