ഫ്രാൻസ് ക്യാപ്റ്റനായി കൈലിയൻ എംബാപ്പെ, വിരമിക്കാനൊരുങ്ങി ഫ്രഞ്ച് സൂപ്പർ താരം

ഖത്തർ ലോകകപ്പിലെ ഫൈനലിലെ തോൽവിക്ക് ശേഷം ടോട്ടൻഹാം ഗോൾകീപ്പർ ഹ്യൂഗോ ലോറിസ് അന്താരാഷ്ട്ര ഡ്യൂട്ടിയിൽ നിന്ന് വിരമിക്കുകയാണെന്ന് പ്രഖ്യാപിച്ചതിന് ശേഷം ഫ്രാൻസ് പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ചിരിക്കുകയാണ്. പകരം ക്യാപ്റ്റനായി പരിശീലകൻ ദിദിയർ ദെഷാംപ്‌സ് തിരഞ്ഞെടുത്തത് കൈലിയൻ എംബാപ്പെയെയാണ്.

എന്നാൽ എംബാപ്പയെ ക്യാപ്റ്റനായി തെരഞ്ഞെടുത്തതിൽ സൂപ്പർ താരം അന്റോയിൻ ഗ്രീസ്മാൻ അസന്തുഷ്ടി അറിയിച്ചെന്നും അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നും വിരമിക്കുമെന്നും L’Equipe റിപ്പോർട്ട് ചെയ്തു.ആന്റോയിൻ ഗ്രീസ്‌മനെ ഉപനായകനായകനായാണ് നിയമിച്ചത്.രാജ്യത്തെ ശേഷിക്കുന്ന താരങ്ങളെ സൂക്ഷ്മമായി പരിഗണിച്ച ശേഷം ദെഷാംപ്‌സ് എങ്ങനെയാണ് എംബാപ്പെയെ വലിയ ഉത്തരവാദിത്തം ഏറ്റെടുക്കാൻ തിരഞ്ഞെടുത്തതെന്ന് L’Equipe റിപ്പോർട്ട് ചെയ്തു. എംബാപ്പെയെ ക്യാപ്റ്റനായി നിയമിച്ചത് താരത്തിന് മാത്രമല്ല, ഫ്രഞ്ച് ഫുട്ബോളിന്റെ ഭാവിക്കും പ്രധാനമാണ്.

പാരീസ് സെന്റ് ജെർമെയ്ൻ സൂപ്പർസ്റ്റാർ ഇതിനകം തന്നെ ഒരു ലോകകപ്പ് നേടാനും ഖത്തർ 2022 ഫൈനലിലെത്താനും രാജ്യത്തെ സഹായിച്ചിട്ടുണ്ട്. ഖത്തർ ലോകകപ്പിൽ ഗോൾഡൻ ബൂട്ട് നേടുകയും ചെയ്തു.18-ാം വയസ്സിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച എംബാപ്പെ അതിനുശേഷം 66 മത്സരങ്ങളിൽ നിന്ന് 36 ഗോളുകൾ നേടിയിട്ടുണ്ട്, ഇതിൽ 12 ലോകകപ്പ് ഗോളുകളും ഉൾപ്പെടുന്നു. മുപ്പത്തിരണ്ടുകാരനായ അന്റോയിന് ഗ്രീസ്‌മൻ 117 മത്സരങ്ങളിൽ ഫ്രാൻസ് ടീമിനായി കളിച്ചിട്ടുണ്ട്.

നാല്പത്തിരണ്ടു ഗോളുകൾ നേടുകയും ചെയ്‌തു. ഫ്രാൻസ് കിരീടം നേടിയ 2018 ലോകകപ്പിലും ഫൈനൽ വരെയെത്തിയ കഴിഞ്ഞ ലോകകപ്പിലും ടീമിന്റെ അച്ചുതണ്ട് ഗ്രീസ്‌മൻ ആയിരുന്നു. എന്നാൽ അർഹിച്ച പ്രശംസ താരത്തിന് ലഭിച്ചിട്ടില്ലെന്നത് എടുത്തു പറയേണ്ട കാര്യമാണ്.

Rate this post