ലയണൽ മെസ്സിയുടെ വേൾഡ് കപ്പ് ജേഴ്‌സി വീട്ടിൽ ഫ്രെയിം ചെയ്ത് വെച്ച് കൈലിയൻ എംബാപ്പെ |Lionel Messi | Kylian Mbappe

2018 ഫിഫ ലോകകപ്പ് റൗണ്ട് ഓഫ് 16 അർജന്റീനയും ഫ്രാൻസും തമ്മിലുള്ള മത്സരം ഫുട്ബോൾ ആരാധകർക്ക് മറക്കാനവാത്ത ഒന്ന്‌ തന്നെയാണ്. റഷ്യയിലെ കസാൻ അരീനയിൽ ഏഴു ഗോളുകൾ പിറന്ന ആവേശകരമായ മത്സരത്തിൽ ഫ്രാൻസ് മൂന്നിനെതിരെ നാല് ഗോളുകൾക്ക് അര്ജന്റിനയെ പരാജയപ്പെടുത്തി.

ആദ്യ പകുതിയിലെ അർജന്റീനയുടെ എയ്ഞ്ചൽ ഡി മരിയയുടെ വോളി, ഫ്രഞ്ച് റൈറ്റ് ബാക്ക് ബെഞ്ചമിൻ പവാർഡിന്റെ ‘ഗോൾ ഓഫ് ദ ടൂർണമെന്റോ’ ആകട്ടെ മത്സരം പല ഘട്ടങ്ങളിലും അവിസ്മരണീയമായിരുന്നു. അതിനുപുറമെ കൈലിയൻ എംബാപ്പെ ഇരട്ടഗോൾ നേടി സൂപ്പർ താരമായി ഉയർന്നു വരികയും ചെയ്തു.രണ്ട് അസിസ്റ്റുകൾ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്ന ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയെ അദ്ദേഹം മറികടന്നത് പലർക്കും അവിസ്മരണീയമായിരുന്നു.അടുത്തിടെ വൈറലായ ഒരു വീഡിയോയിൽ ആ മത്സരത്തിൽ നിന്നുള്ള ലയണൽ മെസ്സിയുടെ ജേഴ്‌സി വീട്ടിൽ ഫ്രെയിം ചെയ്തതായി കൈലിയൻ എംബാപ്പെയുടെ അമ്മ ഫയ്‌സ ലമാരി വെളിപ്പെടുത്തി.

അർജന്റീനയെ ലോകകപ്പിൽ നിന്ന് പുറത്താക്കിയ ആവേശകരമായ ഏറ്റുമുട്ടലിന് ശേഷം എംബാപ്പെയും മെസ്സിയും തങ്ങളുടെ ജഴ്‌സി കൈമാറിയിരുന്നു. കുട്ടിക്കാലത്ത് ക്രിസ്റ്റ്യാനോ റൊണാൾഡോയെ തന്റെ ആരാധനാപാത്രമായും പ്രചോദനമായും എംബാപ്പെ കണക്കാക്കിയെങ്കിലും, ലയണൽ മെസ്സിയോടുള്ള അദ്ദേഹത്തിന്റെ ബഹുമാനത്തിന് സമാനതകളില്ലെന്ന് വീഡിയോ കാണിക്കുന്നു. 2022 ലോകകപ്പിൽ ഫ്രാൻസിനെ കീഴടക്കിയാണ് മെസ്സി ആദ്യ വേൾഡ് കപ്പ് നേടിയത്.ഖത്തറിലെ ലുസൈൽ സ്റ്റേഡിയത്തിൽ നടന്ന 2022 ലെ ഫൈനൽ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച ഫൈനലായി കണക്കാക്കപ്പെടുന്നു.ഇരു ടീമുകളും 120 മിനിറ്റ് കളിച്ചെങ്കിലും 3-3ന് സമനിലയിലായി.

പെനാൽറ്റി ഷൂട്ടൗട്ടിൽ 4-2നാണ് അർജന്റീന വിജയം നേടിയത്.2018-ൽ, ടൂർണമെന്റിലെ ഏറ്റവും മികച്ച യുവതാരമായി എംബാപ്പെയെ തിരഞ്ഞെടുത്തപ്പോൾ, ഏറ്റവും കൂടുതൽ ഗോളുകൾ നേടിയതിന് 2022-ൽ ഗോൾഡൻ ബൂട്ട് നേടി, തന്റെ ലോകകപ്പ് പാരമ്പര്യം ഉറപ്പിച്ചു.ടൂർണമെന്റിലെ ഏറ്റവും മികച്ച കളിക്കാരനായി ലയണൽ മെസ്സി 2022-ൽ ഗോൾഡൻ ബോൾ നേടി. 2014 ലും മെസ്സി ഗോൾഡൻ നേടിയിരുന്നു.എംബാപ്പെയും മെസ്സിയും പാരീസ് സെന്റ് ജെർമെയ്‌നിൽ രണ്ട് സീസണുകളിൽ ഒന്നിച്ചു കളിച്ചിട്ടുണ്ട്.അവിടെ അവർ രണ്ട് ലീഗുകളും സൂപ്പർ കപ്പിന്റെ ഫ്രഞ്ച് പതിപ്പായ ഒരു ട്രോഫീസ് ഡെസ് ചാമ്പ്യൻസും നേടി.

Rate this post