ഗോളുകളിൽ കിലിയൻ എംബപ്പേയും അസിസ്റ്റുകളിൽ ലയണൽ മെസ്സിയും |Lionel Messi| Kylian Mbappé
2022 ലെ ഫുട്ബോളിലെ താരമാരെന്ന ചോദ്യം ഉയർന്നു വന്നപ്പോൾ രണ്ടു ഉത്തരങ്ങളാണ് മനസ്സിലേക്ക് കടന്നു വരിക. അര്ജന്റീനക്കൊപ്പം ആദ്യ ലോകകപ്പ് നേടിയ ലയണൽ മെസ്സിയും ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബപ്പേയും.ഖത്തർ വേൾഡ് കപ്പ് അര്ജന്റീനക്കൊപ്പം സ്വന്തമാക്കിയതോടെ ഫുട്‌ബോളിന്റെ ഗോട്ട് സംവാദം അവസാനിപ്പിച്ചിരിക്കുകയാണ് സൂപ്പർ താരം ലയണൽ മെസ്സി. 2022 മെസ്സിയെ സംബന്ധിച്ച് നേട്ടങ്ങൾ കൊണ്ട് കരിയറിലെ ഏറ്റവും മികച്ച വർഷമായിരുന്നു.
അര്ജന്റീന ജേഴ്സിയിലും പാരീസ് സെന്റ് ജെർമെയ്‌നിലും മികച്ച പ്രകടനം പുറത്തെടുക്കുകയും ചെയ്തു.ക്ലബ്ബിനും രാജ്യത്തിനും വേണ്ടി മെസ്സി പ്ലെ മേക്കർ പൊസിഷനിലാണ് കൂടുതൽ കളിച്ചത്. അത്കൊണ്ട് തന്നെ ഗോളുകളുടെ എണ്ണവും കുറഞ്ഞിട്ടുണ്ട് .എന്നാൽ അസിസ്റ്റുകളുടെ എന്നതിൽ വൻ വർദ്ധനവ് ഉണ്ടാവുകയും ചെയ്തു. 2022 ൽ അര്ജന്റീനക്കും പിഎസ്ക്കും വേണ്ടി 30 അസിസ്റ്റുകളാണ് മെസ്സി സ്വന്തം പേരിൽ കുറിച്ചത്. 28 അസിസ്റ്റുകളുമായി സിറ്റി പ്ലെ മേക്കർ ഡി ബ്രൂയിനും , 23 അസിസ്റ്റുമായി സഹ താരം നെയ്മറും 21 അസിസ്റ്റുമായി എംബാപ്പയുമാണ് അടുത്ത സ്ഥാനങ്ങളിൽ.
2022 ക്ലബ്ബിനും രാജ്യത്തിനുമായി 56 കളികളിൽ നിന്ന് 56 ഗോളുകൾ നേടിയ എംബാപ്പയാണ് ടോപ് സ്‌കോറർ.2022 ജനുവരി 1 നു ശേഷം ലീഗ് 1 കിരീടവും ഗോൾഡൻ ബൂട്ടും നേടിയ കഴിഞ്ഞ സീസണിന്റെ അവസാനം വരെ എംബാപ്പെ പിഎസ്ജിക്കായി ആകെ 23 ഗോളുകൾ നേടി. അതിനുശേഷം ഡിസംബർ 31 വരെ, ലീഗ് വണ്ണിലും ചാമ്പ്യൻസ് ലീഗിലുമായി ആകെ 21 ഗോളുകൾ അദ്ദേഹം നേടിയിട്ടുണ്ട്.ഫ്രഞ്ച് ദേശീയ ടീമിനൊപ്പം അദ്ദേഹം നേടിയത് പ്രത്യേക പരാമർശം അർഹിക്കുന്നു. ലെസ് ബ്ലൂസിനായി 12 ഗോളുകൾ നേടി,അതിൽ എട്ടെണ്ണം ഖത്തറിൽ നടന്ന ലോകകപ്പിലാണ്.ഒരു ഗെയിമിന് ശരാശരി ഒരു ഗോൾ താരം നേടിയിട്ടുണ്ട്.അഞ്ച് ഹാട്രിക്കുകളും ഉൾപ്പെടുന്നു.തുടർച്ചയായ നാലാം സീസണിലും ലീഗിലെ ഏറ്റവും മികച്ച ഗോൾ സ്‌കോററായി മാറി.
Mbappé and Messi led the way in 2022 🤝 pic.twitter.com/Iqe5qisUCZ
— B/R Football (@brfootball) December 31, 2022
ക്ലബ്ബിനും രാജ്യത്തിനുമായി നേടിയ ഗോളുകളുടെ അടിസ്ഥാനത്തിൽ യുവേഫയുടെ റാങ്കിംഗിൽ എർലിംഗ് ഹാലൻഡ് രണ്ടാം സ്ഥാനത്താണെങ്കിലും, നിലവിൽ ഈ സീസണിൽ ഗോൾഡൻ ബൂട്ട് റാങ്കിംഗിൽ മുന്നിൽ നിൽക്കുന്നത് നോർവീജിയൻ ആണ്.ലാലിഗ സാന്റാൻഡറിൽ 13 ഗോളുകൾ നേടിയ ബാഴ്‌സലോണയുടെ പുതിയ സൈനിംഗായ റോബർട്ട് ലെവൻഡോവ്‌സ്‌കി ബയേൺ മ്യൂണിക്ക്, പോളണ്ട്, കറ്റാലൻ ടീമുകൾക്കായി 51 മത്സരങ്ങളിൽ നിന്ന് 42 ഗോളുകൾ നേടി 2022ൽ മൂന്നാം സ്ഥാനക്കാരനായി.
🔥 Most goals scored in 2022:
— GiveMeSport (@GiveMeSport) January 1, 2023
🥇 Kylian Mbappe
⚽️ 56 goals in 56 games
🥈 Erling Haaland
⚽️ 46 goals in 43 games
🥉 Robert Lewandowski
⚽️ 42 goals in 51 games pic.twitter.com/jYQ8ujODNQ