എങ്ങും എംബപ്പേ തരംഗം,24ആം വയസ്സിൽ തന്നെ ഫ്രാൻസ് നാഷണൽ ടീമിന്റെ ക്യാപ്റ്റനായക്കും

കഴിഞ്ഞ ഖത്തർ വേൾഡ് എതിരാളികളുടെ പോലും കയ്യടി സമ്പാദിക്കാൻ കഴിഞ്ഞിട്ടുള്ള താരമാണ് ഫ്രഞ്ച് സൂപ്പർ താരമായ കിലിയൻ എംബപ്പേ.അത്രയേറെ മികച്ച പ്രകടനമായിരുന്നു അദ്ദേഹം വേൾഡ് കപ്പിൽ നടത്തിയിരുന്നത്.ഫൈനലിൽ അർജന്റീനക്കെതിരെ ഹാട്രിക് നേടാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.8 ഗോളുകൾ നേടിയ എംബപ്പേയായിരുന്നു വേൾഡ് കപ്പിലെ ഗോൾഡൻ ബൂട്ട് പുരസ്കാരം നേടിയിരുന്നത്.

അതിനുശേഷം തന്റെ ക്ലബ്ബായ പിഎസ്ജിക്ക്‌ വേണ്ടിയും മികച്ച പ്രകടനം പുറത്തെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.പ്രത്യേകിച്ച് ഒരു മത്സരത്തിൽ തന്നെ 5 ഗോളുകൾ അദ്ദേഹം നേടിയിരുന്നു.മാത്രമല്ല പിഎസ്ജിയുടെ വൈസ് ക്യാപ്റ്റൻ സ്ഥാനത്തേക്ക് അദ്ദേഹം തിരഞ്ഞെടുക്കപ്പെടുകയും കോപ ഡി ഫ്രാൻസ് മത്സരത്തിൽ മാർക്കിഞ്ഞോസിന്റെ അഭാവത്തിൽ ക്യാപ്റ്റൻ ആവുകയും ചെയ്തിരുന്നു.ഇതുമായി ബന്ധപ്പെട്ട വിവാദങ്ങൾ ക്ലബ്ബിൽ ഉടലെടുക്കുകയും ചെയ്തിരുന്നു.

എംബപ്പേയുമായി ബന്ധപ്പെട്ട മറ്റൊരു കാര്യം ഗെറ്റ് ഫ്രഞ്ച് ഫുട്ബോൾ ന്യൂസ് ഇപ്പോൾ പുറത്തുവിട്ടു കഴിഞ്ഞു.അതായത് ഫ്രഞ്ച് നാഷണൽ ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്തേക്ക് പരിഗണിക്കുന്ന താരങ്ങളിൽ ഒരാൾ കിലിയൻ എംബപ്പേയാണ് എന്നാണ് ഇവർ കണ്ടെത്തിയിരിക്കുന്നത്.അദ്ദേഹം ഫ്രാൻസിന്റെ ക്യാപ്റ്റൻ ആവാനുള്ള സാധ്യതകൾ ഇപ്പോൾ ഉണ്ട്.കേവലം 24 വയസ്സ് മാത്രമുള്ള താരത്തെ ക്യാപ്റ്റൻ ആക്കുമോ എന്നുള്ളത് ഏവരും ആകാംക്ഷയോടുകൂടി നോക്കിക്കാണുന്ന കാര്യമാണ്.

ഫ്രാൻസിന്റെ ക്യാപ്റ്റൻ ആയിരുന്ന ഹ്യൂഗോ ലോറിസ് ഫ്രഞ്ച് ടീമിൽ നിന്നും വിരമിച്ചിരുന്നു.അതിനെ മുന്നേ തന്നെ സൂപ്പർ താരം കരീം ബെൻസിമയും വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു.അതുകൊണ്ടുതന്നെ ക്യാപ്റ്റനാക്കാൻ വേണ്ടി പ്രധാനമായും പരിഗണിച്ചിരുന്ന താരമായിരുന്നു റാഫേൽ വരാനെ.എന്നാൽ തികച്ചും അപ്രതീക്ഷിതമായി കൊണ്ട് അദ്ദേഹം ഫ്രഞ്ച് ദേശീയ ടീമിൽ നിന്നും വിരമിക്കൽ പ്രഖ്യാപിക്കുകയായിരുന്നു.

ഇതോടുകൂടിയാണ് എംബപ്പേക്ക്‌ ക്യാപ്റ്റൻ സ്ഥാനം ലഭിക്കാനുള്ള സാധ്യതകൾ വർദ്ധിച്ചത്.മറ്റൊരു താരം ഒലിവർ ജിറൂദ് ആണ്.പക്ഷേ അദ്ദേഹത്തെക്കാൾ കൂടുതൽ ഫ്രഞ്ച് മാധ്യമങ്ങൾ ഇപ്പോൾ സാധ്യത കൽപ്പിക്കുന്നത് എംബപ്പേക്ക്‌ തന്നെയാണ്. ഫ്രാൻസ് ദേശീയ ടീമിന്റെ വളരെ പ്രധാനപ്പെട്ട താരമാണ് എംബപ്പേ.2018 വേൾഡ് കപ്പ് ഫ്രാൻസിന് ലഭിക്കാനുള്ള പ്രധാന കാരണങ്ങളിൽ ഒരാൾ എംബപ്പേയാണ്.

2017 മുതലാണ് അദ്ദേഹം ഫ്രാൻസിന്റെ ദേശീയ ടീമിന് വേണ്ടി കളിച്ചു തുടങ്ങിയത്.66 മത്സരങ്ങൾ കളിച്ച താരം 36 ഗോളുകൾ നേടിയിട്ടുണ്ട്.വേൾഡ് കപ്പ് കിരീടവും നേഷൻസ് ലീഗ് കിരീടവും കരസ്ഥമാക്കിയിട്ടുണ്ട്.ഈ ചെറിയ പ്രായത്തിൽ തന്നെ ക്യാപ്റ്റൻ സ്ഥാനം വന്നു ചേർന്നാൽ അത് താരത്തെ സംബന്ധിച്ചിടത്തോളം വളരെ വലിയ ഒരു നേട്ടം തന്നെയായിരിക്കും.

Rate this post
Kylian Mbappe