ആ രാത്രി മുഴുവനും കരഞ്ഞു, വെളിപ്പെടുത്തലുമായി എംബാപ്പെ.

സൂപ്പർ താരം കിലിയൻ എംബാപ്പെ പിഎസ്ജിക്ക് എത്രത്തോളം വേണ്ടപ്പെട്ടവനാണ് എന്ന് തെളിഞ്ഞത് ചാമ്പ്യൻസ് ലീഗിലെ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിലായിരുന്നു. അറ്റലാന്റക്കെതിരെയുള്ള മത്സരത്തിൽ ഒരു ഗോളിന് അവസാനം വരെ പിറകിൽ നിന്ന പിഎസ്ജി പിന്നീട് രണ്ട് ഗോളുകൾ തിരിച്ചടിച്ച് അവിശ്വസനീയതിരിച്ചു വരവ് നടത്തുകയായിരുന്നു. മത്സരത്തിൽ എംബാപ്പെ പകരക്കാരനായി കളത്തിലിറങ്ങിയതാണ് പിഎസ്ജിക്ക് വഴിത്തിരിവായ കാര്യം. എന്നാൽ ആ മത്സരത്തിൽ എംബാപ്പെക്ക് കളിക്കാൻ പോലും സാധിക്കില്ല എന്ന് വിശ്വസിച്ച നാളുകൾ ഉണ്ടായിരുന്നു.

കോപ്പേ ഡി ഫ്രാൻസിന്റെ ഫൈനലിൽ സെന്റ് എറ്റിനിക്കെതിരെയുള്ള മത്സരത്തിൽ ഒരു ഗോൾ നേടികൊണ്ട് പിഎസ്ജി കിരീടം ചൂടിയെങ്കിലും പിഎസ്ജിയെ വിഷമിപ്പിച്ച ഒരു കാര്യം എംബപ്പേയുടെ പരിക്ക് ആയിരുന്നു. മുപ്പത്തിയൊന്നാം മിനുട്ടിൽ ഗുരുതരമായ പരിക്കേറ്റ താരം കളത്തിന് വെളിയിലേക്ക് പോവുകയായിരുന്നു. തുടർന്ന് താരത്തിന് ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾ നഷ്ടമാവും എന്നാണ് കണക്കുകൂട്ടിയിരുന്നത്. എന്നാൽ അവിശ്വസനീയമാം വിധം താരം തിരിച്ചു വരിക. ആ പരിക്കേറ്റ രാത്രിയെ കുറിച്ച് വിവരിച്ചിരിക്കുകയാണിപ്പോൾ എംബപ്പേ. ആ രാത്രി മുഴുവനും താൻ കരഞ്ഞു എന്നാണ് എംബപ്പേ പറഞ്ഞത്. ഇന്നലത്തെ മത്സരത്തിന് ശേഷമുള്ള ന്യൂസ്‌ കോൺഫറൻസിൽ ആണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.

“സെന്റ് ഏറ്റിനിക്കെതിരെ നടന്ന മത്സരത്തിലെ പരിക്ക് എനിക്ക് വിശ്വസിക്കാൻ കഴിയാത്ത ഒന്നായിരുന്നു. ഞാൻ കരുതിയത് അതോടു കൂടി തീർന്നു എന്നാണ്. ഞാൻ ആ രാത്രി മുഴുവനും കരഞ്ഞു. എന്നാൽ രാവിലെ എഴുന്നേറ്റതിന് ശേഷം ഞാൻ എന്നോട് തന്നെ പറഞ്ഞു. നിന്റെ കഴിവിന്റെ പരമാവധി ശ്രമിക്കൂ, പരിക്കിൽ നിന്നും മുക്തമാവാൻ ശ്രമിക്കൂ, നിനക്ക് ഒരുപാട് സമയമുണ്ട്. പിന്നീട് ഞാൻ ഒരുപാട് അമിതമായി ചിന്തിച്ചു കൂട്ടി.കാരണം ഞാൻ ഒറ്റക്കായിരുന്നു. തുടക്കത്തിൽ ഞാൻ ഒരു സമനില തെറ്റിയവനെ പോലെ ആയിരുന്നു. എന്നാൽ സമയം കഴിയും തോറും എനിക്ക് പ്രതീക്ഷകൾ ഏറി ഏറി വന്നു. ഒടുവിൽ ഞാൻ തയ്യാറാവുകയും ചെയ്തു ” എംബാപ്പെ പറഞ്ഞു.

Rate this post