പ്രശ്നം വഷളായി, കട്ടകലിപ്പിൽ ഖലീഫിയും പിഎസ്ജിയും, നിൽക്കുക അല്ലെങ്കിൽ പൊയ്ക്കോ എന്ന് എംബാപ്പേയോട് പിഎസ്ജി

ലിയോ മെസ്സിയും സെർജിയോ റാമോസും ടീം വിട്ടതിനു പിന്നാലെ നെയ്മർ ജൂനിയർ കൂടി ടീം വിടാനൊരുങ്ങുന്ന ഈ സാഹചര്യത്തിൽ എട്ടിന്റെ പണി പിഎസ്ജിക്ക് ലഭിച്ചത് ക്ലബ്ബിന്റെ ഏറ്റവും പ്രധാന താരമായ ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പയിൽ നിന്നുമാണ്. നിലവിൽ അടുത്ത സീസൺ അവസാനം വരെയാണ് 24-കാരനായ കിലിയൻ എംബാപെക് പിഎസ്ജിയിൽ കരാർ ഉള്ളത്.

എന്നാൽ അതിന് അപ്പുറത്തേക്ക് 2024-ന് ശേഷം പിഎസ്ജിയിൽ കരാർ പുതുക്കാൻ തയ്യാറല്ലെന്ന് പിഎസ്ജിയെ എംബാപ്പേ അറിയിച്ചതോടെ നിലവിൽ വലിയ പ്രശ്നങ്ങളാണ് പിഎസ്ജിയും എംബാപ്പേയും തമ്മിൽ നടക്കുന്നത്. ഒപ്പ് വെച്ചത് പ്രകാരം കളിക്കുമെന്നും കരാർ അവസാനിച്ചതിന് ശേഷം പിഎസ്ജിയിൽ കരാർ പുതുക്കില്ലെന്ന് മാത്രമാണ് പറഞ്ഞതെന്നാണ് എംബാപ്പേയുടെ വാദം, റയൽ മാഡ്രിഡിൽ പോകണം എന്നൊന്നും പറഞ്ഞിട്ടില്ല എന്ന് എംബാപ്പേയും പറയുന്നു.

2022 ജൂലൈ 15-ന് പിഎസ്ജിയിൽ കരാർ പുതുക്കുന്നില്ല എന്ന് അധികൃതരോട് ഇതിനകം പറഞ്ഞതായി എംബാപ്പേ പറഞ്ഞു. പിഎസ്ജി വിടണമെന്നോ അല്ലെങ്കിൽ റയൽ മാഡ്രിഡിൽ പോകണമെന്നോ എന്നല്ല പിഎസ്ജിയിൽ പുതിയ കരാർ ഒപ്പ് വെക്കുന്നില്ല എന്ന് മാത്രമാണ് പറഞ്ഞതെന്ന് എംബാപ്പെ വീണ്ടും പറയുന്നു. എന്നാൽ 2024-ൽ ഫ്രീ ഏജന്റായി സൂപ്പർ താരം ടീം വിടുകയാണെങ്കിൽ പിഎസ്ജിക്ക് ട്രാൻസ്ഫർ ഫീയായി ഒന്നും ലഭിക്കില്ല.

അതിനാൽ തന്നെ കരാർ പുതുക്കുക അല്ലെങ്കിൽ ഈ സമ്മറിൽ താരത്തിനെ നല്ലൊരു തുക ട്രാൻസ്ഫർ ഫീ വാങ്ങി വിൽക്കുക എന്ന കടുപ്പിച്ച നിലപാടിലാണ് ഖലീഫിയും പിഎസ്ജിയും. അടുത്ത സീസണിൽ പിഎസ്ജിയിൽ തുടരുന്നതിൽ സന്തോഷമാണെന്ന് എംബാപ്പേ പറഞ്ഞെങ്കിലും എംബാപ്പേയൂടെ കാര്യത്തിൽ ഇത്തവണ പിഎസ്ജി അന്തിമ തീരുമാനമെടുക്കും.

പിഎസ്ജിയുമായി പുതു കരാർ ഒപ്പ് വെക്കുന്നത് സംബന്ധിച്ച് ഇതുവരെ ചർച്ച ചെയ്തിട്ടില്ല, കരാർ പുതുക്കാൻ താല്പര്യമില്ല എന്ന് എന്റെ തീരുമാനം താൻ നേരത്തെ തന്നെ അറിയിച്ചതാണെന്നാണ് എംബാപ്പേ പറഞ്ഞത്. പിഎസ്ജി vs എംബാപ്പേ പ്രശ്നം ആളികത്തുന്ന ഈ സമയത്ത് അവസരങ്ങളും കാത്ത് സാഹചര്യങ്ങൾ വീക്ഷിക്കുകയാണ് ഫ്ലോറൻറ്റീനോ പെരസും റയൽ മാഡ്രിഡും.

4.4/5 - (39 votes)