‘നിങ്ങൾക്ക് എന്നെ കൊണ്ടുപോകാം’ : അൽ-ഹിലാലിന്റെ ട്രാൻസ്ഫർ കിംവദന്തികളോട് പ്രതികരിച്ച് കൈലിയൻ എംബാപ്പെ |Kylian Mbappe

യൂറോപ്യൻ ഫുട്ബോളിലെ സൂപ്പർതാരമായ കിലിയൻ എംബാപ്പെ നിലവിൽ ലോകഫുട്ബോളിന്റെ ട്രാൻസ്ഫർ മാർക്കറ്റിലെ പ്രധാന ട്രാൻസ്ഫർ ചർച്ചാവിഷയമായി തുടരുകയാണ്, 24 കാരനായ ഫ്രഞ്ച് സൂപ്പർതാരത്തിനെ ട്രാൻസ്ഫർ മാർക്കറ്റിൽ വിൽക്കാൻ പി എസ് ജി തയ്യാറായപ്പോൾ നിരവധി ക്ലബ്ബുകളാണ് താരത്തിനെ സ്വന്തമാക്കാൻ സന്നദ്ധത അറിയിച്ചുകൊണ്ട് രംഗത്തെത്തുന്നത്.

കരാർ വിപുലീകരണത്തിൽ ഒപ്പിടാൻ വിസമ്മതിച്ചതിനെത്തുടർന്ന് എംബാപ്പെയെ പാരീസ് സെന്റ് ജെർമെയ്ൻ വിൽപ്പനയ്ക്ക് വെച്ചിരിക്കുകയാണ്. അടുത്ത വർഷം തങ്ങളുടെ സ്റ്റാർ പ്ലെയറെ സൗജന്യമായി വിടാൻ ക്ലബ് ആഗ്രഹിക്കുന്നില്ല. ജപ്പാൻ പര്യടനത്തിനുള്ള ടീമിൽ നിന്ന് എംബാപ്പയെ ക്ലബ് ഒഴവാക്കുകയും ചെയ്തു. സൗദി പ്രോ ലീഗ് ക്ലബ് അൽ ഹിലാലിൽ നിന്ന് എംബാപ്പെയ്ക്ക് റെക്കോർഡ് ബിഡ് ലഭിക്കുകയും ചെയ്തു.300 മില്യൺ യൂറോയാണ് എംബപ്പേക്കായി സൗദി ക്ലബ് പിഎസ്ജിക്ക് മുന്നിൽ വെച്ചത്.

അൽ ഹിലാൽ നൽകിയ വമ്പൻ ഓഫർ പി എസ് ജി സ്വീകരിച്ചിട്ടുണ്ട് എന്നാണ് പുറത്ത് വരുന്ന റിപോർട്ടുകൾ.കൂടാതെ പ്രോ ലീഗിലെ ഒരു വർഷത്തെ സേവനത്തിനായി കളിക്കാരന് തന്നെ 700 ദശലക്ഷം യൂറോ വാഗ്ദാനം ചെയ്യാനും തയ്യാറാണ്. അൽ-ഹിലാലിലേക്കുള്ള തന്റെ വലിയ ട്രാൻസ്ഫർ കിംവദന്തികളോട് കിലിയൻ എംബാപ്പെ ആദ്യമായി ട്വിറ്ററിൽ പ്രതികരിച്ചു. എംബാപ്പെയുടെ രൂപത്തിന് സമാനമാണെന്ന് അവകാശപ്പെടുന്ന എൻ‌ബി‌എ സ്റ്റാർ ജിയാനിസ് ആന്ററ്റോകൗൺ‌പോ, ട്വിറ്ററിൽ ഒരു ട്വീറ്റ് പോസ്റ്റ് ചെയ്യുകയും സൗദി ക്ലബ്ബിനോട് ഒപ്പിടാൻ ആവശ്യപ്പെടുകയും ചെയ്തു.”അൽ ഹിലാൽ നിനക്ക് എന്നെ കൊണ്ടുപോകാം. ഞാൻ കൈലിയൻ എംബാപ്പെയെപ്പോലെയാണ്” ആന്ററ്റോകൗൺമ്പോ ട്വീറ്റ് ചെയ്തു.

ചിരിക്കുന്ന ഇമോജികളോടെ ആന്ററ്റോകൗൺമ്പോയുടെ ട്വീറ്റിന് മറുപടിയായി എംബാപ്പെ ആദ്യമായി അൽ ഹിലാൽ കിംവദന്തികളോട് പ്രതികരിച്ചു.നിലവിലെ കരാർ അവസാനിച്ചതിന് ശേഷം എംബാപ്പെ തന്റെ ഡ്രീം ക്ലബ് റയൽ മാഡ്രിഡുമായി ഒപ്പുവെക്കാനുള്ള ഒരു കരാർ അംഗീകരിച്ചതായും റിപ്പോർട്ടുണ്ട്. അൽ ഹിലാലിനും റയൽ മാഡ്രിനും കൂടാതെ മാഞ്ചസ്റ്റർ യുണൈറ്റഡ്, ഇന്റർ മിലാൻ, ബാഴ്‌സലോണ, ടോട്ടൻഹാം എന്നിവരും എംബാപ്പയിൽ താല്പര്യവുമായി വന്നിട്ടുണ്ട്.

Rate this post