മെസ്സി or റൊണാൾഡോ : ആരുടെ ആരാധകനാണെന്ന് വെളിപ്പെടുത്തി കൈലിയൻ എംബാപ്പെ |Kylian Mbappe
ഇരുപത്തിമൂന്നാം വയസ്സിൽ കരിയറിലെ രണ്ടാം ലോകകപ്പ് കളിക്കാനൊരുങ്ങുകയാണ് ഫ്രഞ്ച് സ്ട്രൈക്കർ കൈലിയൻ എംബാപ്പെ. കരിയറിലെ ആദ്യ ലോകകപ്പിൽ ഫ്രാൻസിനൊപ്പം ലോകകപ്പ് നേടാനുള്ള ഭാഗ്യം ലഭിച്ച താരമാണ് എംബാപ്പെ. 2017-ൽ ഫ്രാൻസ് ദേശീയ ടീമിനായി എംബാപ്പെ അരങ്ങേറ്റം കുറിച്ചു. 2018 ലോകകപ്പ് ഫൈനലിൽ ക്രൊയേഷ്യക്കെതിരെ നേടിയ ഗോളാണ് ബ്രസീലിന്റെ ഇതിഹാസം പെലെയ്ക്ക് ശേഷം ലോകകപ്പ് ഫൈനലിൽ ഗോൾ നേടുന്ന രണ്ടാമത്തെ കൗമാരക്കാരനായി എംബാപ്പെയെ മാറ്റിയത്.
നിലവിലെ ലോകകപ്പ് ചാമ്പ്യന്മാരായി ഫ്രാൻസ് ഖത്തറിലെത്തുമ്പോൾ, ഫ്രാൻസിന്റെ പ്രധാന കളിക്കാരൻ എംബാപ്പെയാണ്. ഫ്രാൻസിനായി 59 മത്സരങ്ങൾ കളിച്ച എംബാപ്പെ 28 ഗോളുകൾ നേടിയിട്ടുണ്ട്. തുടർച്ചയായി രണ്ടാം തവണയും ലോകകപ്പ് ലക്ഷ്യമിട്ട് ഫ്രാൻസ് 2022 ഖത്തർ ലോകകപ്പിന് എത്തുമ്പോൾ 23 കാരനായ സ്ട്രൈക്കർ കൈലിയൻ എംബാപ്പെയിൽ ഫ്രാൻസ് ടീമിനും ആരാധകർക്കും വലിയ പ്രതീക്ഷയുണ്ട്.
തന്റെ ഫുട്ബോൾ ആരാധന പത്രം ആരാണെന്ന് ഇപ്പോൾ കൈലിയൻ എംബാപ്പെ വെളിപ്പെടുത്തിയിരിക്കുകയാണ്.2021 സീസൺ മുതൽ പാരീസ് സെന്റ് ജെർമെയ്നിൽ എംബാപ്പെയുടെ സഹതാരമാണ് അർജന്റീന സൂപ്പർ താരം ലയണൽ മെസ്സി. എംബാപ്പെ മെസ്സിയുമായി അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കുന്നു. അതിനാൽ ആരാധന പാത്രം ആരാണെന്നുള്ള ചോദ്യത്തിന് മെസ്സിയുടെയോ ഫ്രഞ്ച് ഇതിഹാസങ്ങളുടെയോ പേര് എംബാപ്പെ പറയുമെന്ന് ആരാധകർ പ്രതീക്ഷിച്ചു. എന്നാൽ പോർച്ചുഗീസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പേരാണ് എംബപ്പേ പറഞ്ഞത്.
Bro has played 2 years with Messi but still rates Ronaldo higher
— CR7 Rap Rhymes (@cr7raprhymes) November 12, 2022
Mbappe is a real one 💯👏pic.twitter.com/7r9cfqfSO4
ടിക് ടോക്കിൽ ഇക്വിപ്പ് ഡി ഫ്രാൻസ് പങ്കിട്ട ഒരു വീഡിയോയിൽ ഫ്രഞ്ച് സ്ട്രൈക്കർ കൈലിയൻ എംബാപ്പെ ക്രിസ്റ്റ്യാനോ തന്റെ ഫുട്ബോൾ ആരാധകനാണെന്ന് വെളിപ്പെടുത്തി. 2022 ലോകകപ്പിൽ ഓസ്ട്രേലിയ, ഡെന്മാർക്ക്, ടുണീഷ്യ എന്നിവരടങ്ങുന്ന ഗ്രൂപ്പ് ഡിയിലാണ് ഫ്രാൻസ് ഉൾപ്പെട്ടിരിക്കുന്നത്. അതേസമയം ഉറുഗ്വായ്, ഘാന, ദക്ഷിണ കൊറിയ എന്നിവരടങ്ങുന്ന ഗ്രൂപ്പ് എച്ചിലാണ് പോർച്ചുഗൽ. അതുകൊണ്ട് തന്നെ ലോകകപ്പിലെ ഏത് നോക്കൗട്ട് ഘട്ടത്തിലും ഫ്രാൻസും പോർച്ചുഗലും മുഖാമുഖം വരാൻ സാധ്യതയുണ്ട്.