എംബപ്പേ റയൽ മാഡ്രിഡിലേക്ക് പോവും, കൂടെ ആ പിഎസ്ജി താരത്തെ കൂടി കൊണ്ടുപോകും

കിലിയൻ എംബപ്പേക്ക് വേണ്ടി കഴിഞ്ഞ സീസണിൽ ഏറ്റവും കൂടുതൽ ശ്രമങ്ങൾ നടത്തിയ ക്ലബ്ബാണ് റയൽ മാഡ്രിഡ്.എംബപ്പേ ഫ്രീ ട്രാൻസ്ഫറിൽ മാഡ്രിഡിൽ എത്തുമെന്ന് തന്നെയായിരുന്നു എല്ലാവരും പ്രതീക്ഷിച്ചിരുന്നത്.എന്നാൽ കിലിയൻ എംബപ്പേ എല്ലാ റയൽ ആരാധകരെയും നിരാശരാക്കിക്കൊണ്ട് പിഎസ്ജിയുമായി കരാർ പുതുക്കുകയായിരുന്നു.റയലിനെ സംബന്ധിച്ചിടത്തോളം ഇത് വലിയ ആഘാതമായിരുന്നു.

അന്ന് എംബപ്പേക്കെതിരെ പ്രതിഷേധങ്ങൾ ഒക്കെ ഉയർന്നുവെങ്കിലും താരത്തിന്റെ കാര്യത്തിൽ റയലിനും ആരാധകർക്കും ഇപ്പോഴും താല്പര്യമുണ്ട്. മാത്രമല്ല എംബപ്പേയുടെ പിഎസ്ജി കോൺട്രാക്ടിൽ ഒരു പുതിയ ക്ലോസ് ഉണ്ട് എന്നുള്ള കാര്യം ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.അതായത് അടുത്ത സീസണിന് ശേഷം കരാർ അവസാനിപ്പിച്ചുകൊണ്ട് റയലിലേക്ക് പോവാൻ എംബപ്പേക്ക് അധികാരമുണ്ട് എന്നാണ് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നത്.ഈ ക്ലോസിന്റെ കാര്യത്തിൽ രണ്ട് അഭിപ്രായങ്ങളുണ്ട്.

പക്ഷെ എംബപ്പേക്ക് റയൽ മാഡ്രിഡിലേക്ക് പോവാൻ ഇപ്പോഴും താല്പര്യം ഉണ്ട് എന്നുള്ളത് വളരെ വ്യക്തമായ കാര്യമാണ്.വളരെയധികം സമ്മർദ്ദങ്ങൾ മുഖാന്തരം ആയിരുന്നു അദ്ദേഹം പിഎസ്ജിയിൽ കരാർ പുതുക്കിയത്.എംബപ്പേ റയലിലേക്ക് പോവുകയാണെങ്കിൽ പിഎസ്ജിയിലെ തന്റെ സഹതാരമായ അഷ്‌റഫ് ഹക്കീമിയെ കൂടി കൊണ്ടുപോകാൻ ആഗ്രഹിക്കുന്നു എന്നുള്ള കാര്യം ഇപ്പോൾ ടോഡോ ഫിഷാജസ് എന്ന മീഡിയ കണ്ടെത്തിയിട്ടുണ്ട്.

2020 വരെ റയൽ മാഡ്രിഡിൽ കളിച്ച താരമാണ് ഹക്കീമി.പിന്നീട് അദ്ദേഹം ഒരുപാട് ഇമ്പ്രൂവ് ആവുകയും പല ക്ലബ്ബുകൾ താണ്ടി പിഎസ്ജിയിൽ എത്തുകയും ചെയ്തിരുന്നു. ഇന്ന് എംബപ്പേയുടെ വളരെ അടുത്ത സുഹൃത്താണ് ഹക്കീമി.നേരത്തെ തന്നെ ഹക്കീമിയെ തിരിച്ചെത്തിക്കാൻ മാഡ്രിഡിനെ താല്പര്യമുണ്ടായിരുന്നുവെങ്കിലും അത് ഫലം കാണാതെ പോവുകയായിരുന്നു.ഹക്കീമിയും റയലിനെ ഒരുപാട് ഇഷ്ടപ്പെടുന്നുണ്ട്.

മാത്രമല്ല റൈറ്റ് ബാക്ക് പൊസിഷൻ മാഡ്രിഡിന് ഇപ്പോൾ വലിയ തലവേദനയാണ്. ഡാനി കാർവഹലിന് ഇപ്പോൾ പരിമിതികൾ ഉണ്ട് എന്നുള്ളതാണ് യാഥാർത്ഥ്യം.ലുക്കാസ് വാസ്‌ക്കാസ് ഒരു തികഞ്ഞ റൈറ്റ് ബാക്ക് അല്ല. അതുകൊണ്ടുതന്നെ ഹക്കീമിയെ പോലെ ഒരു താരത്തെ റയലിന് ആവശ്യമാണ്. ഹക്കീമിയും എംബപ്പേയും ഒരുമിച്ച് റയലിൽ എത്തിയാൽ അത് ക്ലബ്ബിന് വളരെയധികം കരുത്ത് പകരും.

4.4/5 - (20 votes)
Psg