നെതർലൻഡ്‌സിനെതിരെ ഡിഫൻഡർമാർക്കിടയിൽ സമർത്ഥമായ ഓട്ടത്തിലൂടെ കൈലിയൻ എംബാപ്പെ നേടിയ ഗോൾ |Kylian Mbappe

പാരീസിൽ നടന്ന യൂറോ 2024 യോഗ്യതാ മത്സരത്തിൽ ലോകകപ്പ് ഫൈനലിസ്റ്റുകളായ ഫ്രാൻസ് നെതർലാൻഡ്‌സിനെതിരെ എതിരില്ലാത്ത നാല് ഗോളിന്റെ വിജയം നേടി.രണ്ട് ഗോളുകളും ഒരു അസിസ്റ്റുമായി കൈലിയൻ എംബാപ്പെ ഫ്രാൻസ് ക്യാപ്റ്റനെന്ന നിലയിൽ തന്റെ ആദ്യ കളിയിൽ മിന്നുന്ന പ്രകടനമാണ് പുറത്തെടുത്തത്.

ദീർഘകാല ഫ്രാൻസ് നായകൻ ഹ്യൂഗോ ലോറിസിന്റെ പിൻഗാമിയായി എത്തിയ എംബാപ്പെ ക്യാപ്റ്റന്റെ കളി തന്നെയാണ് പുറത്തെടുത്തത്. തന്റെ ആദ്യ ഗോളിനായി ഗോളിനായി സ്‌ട്രൈക്കർ തന്റെ സമർത്ഥമായ ചലനത്തിലൂടെ വിർജിൽ വാൻ ഡൈക്ക് നയിച്ച പ്രതിരോധ നിരയെ മറികടന്ന് ഓടി ഒരിക്കൽക്കൂടി തന്റെ മഹത്തായ കഴിവുകൾ പ്രകടിപിച്ച് ഗോൾ നേടുകയും ചെയ്തു.കളി തുടങ്ങി രണ്ട് മിനിറ്റിനുള്ളിൽ അന്റോയിൻ ഗ്രീസ്മാനാണ് ഫ്രാൻസിന്റെ സ്‌കോറിംഗ് തുറന്നത്. ക്ലോക്ക് 10 മിനിറ്റിലെത്തും മുമ്പ് ദയോത് ഉപമെക്കാനോ ലീഡ് ഇരട്ടിയാക്കി, അതിനുശേഷം എംബാപ്പെയുടെ ബ്രേസ് ഫ്രാൻസിന്റെ ജയം പൂര്ണമാക്കി.

“തിങ്കളാഴ്‌ച എല്ലാവരും ഒത്തുകൂടിയപ്പോൾ ധാരാളം പോസിറ്റീവ് വൈബുകൾ ഉണ്ടായിരുന്നു, അവർ ആ വൈബുകൾ പിച്ചിലേക്ക് മാറ്റണമെന്ന് ഞാൻ ആഗ്രഹിച്ചു, അതാണ് അവരെല്ലാം ചെയ്തത്,” കോച്ച് ദിദിയർ ദെഷാംപ്‌സ് ഒരു വാർത്താ സമ്മേളനത്തിൽ പറഞ്ഞു.കൈലിയൻ എംബാപ്പെയിൽ നിന്നും ദേശീയ ടീമിന്റെ ക്യാപ്റ്റൻസി മാറ്റാൻ പോകുന്നില്ലെന്ന് ഫ്രാൻസ് മാനേജർ ദിദിയർ ദെഷാംപ്‌സ് പറഞ്ഞു.തങ്ങളുടെ ആരാധകരെ നിരാശരാക്കാൻ ടീം ആഗ്രഹിക്കുന്നില്ലെന്ന് എംബാപ്പെ മത്സരത്തിന് ശേഷം പ്രതികരിച്ചു. ടീമിനെ സഹായിക്കുകയും മത്സരത്തിൽ നിർണായകമാകുകയുമാണ് തന്റെ ലക്ഷ്യമെന്ന് ഫോർവേഡ് പറഞ്ഞു.

ഫ്രാൻസിനായി കളിച്ച 67 മത്സരങ്ങളിൽ നിന്ന് 38 ഗോളുകൾ നേടിയ എംബപ്പേ കരീം ബെൻസെമയുടെ 37 ഗോളുകൾ മറികടന്ന് ഫ്രാൻസിന്റെ അഞ്ചാമത്തെ എക്കാലത്തെയും ടോപ്പ് സ്കോററായി.എംബാപ്പെയുടെ 38 ഗോളുകളിൽ 30 എണ്ണവും മത്സര ഗെയിമിലാണ്.തന്റെ അവസാന 18 അന്താരാഷ്ട്ര മത്സരങ്ങളിൽ 21 ഗോളുകളാണ് താരം നേടിയത്.24-കാരൻ വെള്ളിയാഴ്ച ലെസ് ബ്ലൂസിനൊപ്പം തന്റെ 20-ാമത്തെ അസിസ്റ്റ് രജിസ്റ്റർ ചെയ്തു.

Rate this post