രോമാഞ്ചം കൊള്ളിച്ച പോരാട്ടം, നാടകീയത നിറഞ്ഞ മത്സരത്തിനോടുവിൽ റയൽ തലപ്പത്ത്

വളരെയധികം ആവേശകരമായി അരങ്ങേറിയ ലാലിഗ പോരാട്ടത്തിൽ സ്വന്തം കാണികൾക്ക് മുന്നിൽ ഹോം സ്റ്റേഡിയമായ സാന്റിയാഗോ ബെർണബുവിൽ വെച്ച് ഗംഭീര തിരിച്ചുവരവ് നടത്തി തിരിച്ചുവരവിന്റെ രാജാക്കന്മാരായ റയൽ മാഡ്രിഡ്. ഒന്നാം മിനിറ്റിൽ ഗോൾ നേടി തുടങ്ങിയ എതിർടീം ആദ്യപകുതിയിൽ രണ്ടു ഗോൾ ലീഡ് എടുത്തെങ്കിലും റയൽ മാഡ്രിഡിനെ സംബന്ധിച്ച് എല്ലാം നിസാരമായിരുന്നു.

മത്സരം തുടങ്ങി 1 മിനിറ്റ്ൽ തന്നെ ഗോൾ നേടി തുടങ്ങിയ ലാലിഗ പോയിന്റ് ടേബിളിൽ അവസാന സ്ഥാനക്കാരായ അൽമേരിയ 43 മീനിറ്റിൽ ഗോൾ നേടി ആദ്യപകുതി റയൽ മാഡ്രിഡിന്റെ മൈതാനത്ത് തങ്ങളുടേതാക്കി അവസാനിപ്പിച്ചു. എന്നാൽ എല്ലായിപ്പോഴത്തെയും പോലെ തോറ്റു എന്ന് തോന്നിയ നിമിഷങ്ങളിൽ തിരിച്ചുവരവ് നടത്തുന്ന റയൽ മാഡ്രിഡ് വിശ്വരൂപം കാണിച്ചു.

രണ്ടാം പകുതിയുടെ തുടക്കത്തിൽ ജൂഡ് ബെലിങ്ഹാമിന്റെ പെനാൽറ്റി ഗോളിലൂടെ ഒരു ഗോൾ തിരിച്ചടിച്ച റയൽ മാഡ്രിഡിനെതിരെ അൽമേരിയ മൂന്നാം ഗോൾ നേടിയെങ്കിലും VAR പരിശോധിച്ച റഫറി ഗോൾ അനുവദിച്ചില്ല. രണ്ടാം പകുതിയിൽ കൂടുതൽ ആവേശത്തിലേക്ക് നീങ്ങിയ മത്സരത്തിൽ 67 മിനിറ്റ്ൽ ബ്രസീലിയൻ സൂപ്പർതാരമായ വിനീഷ്യസ് ജൂനിയർ തന്റെ ഷോൾഡർ കൊണ്ട് നേടിയ തകർപ്പൻ ഗോൾ ഹാൻഡ് ബോൾ ആണെന്ന് ആദ്യം റഫറി വിളിച്ചെങ്കിലും VAR പരിശോധിച്ചതിന് ശേഷം റഫറി ഗോൾ അനുവദിച്ചു.

എങ്കിലും വിനീഷ്യസ് ജൂനിയറിന്റെ ഗോളിനെ ചൊല്ലി നിരവധി വിമർശനങ്ങൾ വരുന്നുണ്ട്. റയൽ മാഡ്രിഡിനെ അവരുടെ സ്റ്റേഡിയത്തിൽ പൂട്ടണമെന്ന് ഉറപ്പിച്ച അൽമേരിയ സമയം നിരവധി കളയാൻ ശ്രമിച്ചെങ്കിലും എതിർപോസ്റ്റിലേക്ക് റയൽ മാഡ്രിഡ്‌ തുടർച്ചയായ ആക്രമണങ്ങൾ അഴിച്ചുവിട്ടു. ഒടുവിൽ അൽമേരിയ പരിശീലകൻ റെഡ് കാർഡ് കണ്ടുപുറത്തായി.

11 മിനിറ്റ് ഇഞ്ചുറി ടൈം ലഭിച്ചതോടെ അവസാനം വരെ പോരാടിയ റയൽ മാഡ്രിഡ്‌ 99 മിനിറ്റിലെ നായകൻ ഡാനി കർവജാലിന്റെ ഗോളിലൂടെ രണ്ടിനെതിരെ മൂന്നു ഗോളുകളുടെ വിജയം സ്വന്തമാക്കി പോയിന്റ് ടേബിളിൽ ജിറോണയെ പിനിലാക്കി ഒന്നാം സ്ഥാനം നേടി. ഡാനി കർവജാലിന്റെ വിജയഗോളിന് അസിസ്റ്റ് നൽകുകയും ഗോൾ സ്കോർ ചെയുകയും ചെയ്ത ഇംഗ്ലീഷ് താരം ജൂഡ് ബെലിങ്ഹാം മത്സരത്തിലെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കി.

Rate this post