ലാ ലിഗ വ്യക്തമായ ആധിപത്യത്തോടെയാണ് റയൽ മാഡ്രിഡ് ക്രിസ്മസ് ഇടവേളയിലേക്ക് കടക്കുന്നത്. തന്റെ രണ്ടാം വരവിൽ കാർലോ ആൻസലോട്ടി എത്രമാത്രം പുരോഗതി കൈവരിച്ചുവെന്ന് ഇതിലൂടെ കാണിക്കുന്നു. ഫ്രഞ്ച് പരിശീലകൻ സിനദീൻ സിദാന്റെ ഞെട്ടിക്കുന്ന വേർപാട് ക്ലബ്ബിനെ സാരമായി ബാധിച്ചു.ഫ്രഞ്ചുകാരന്റെ നേതൃത്വമില്ലാതെ ടീം പോരാടുമെന്ന് പലരും പ്രതീക്ഷിച്ചിരുന്നു, പക്ഷേ അവർ യഥാർത്ഥത്തിൽ ശക്തിയിൽ നിന്ന് ശക്തിയിലേക്ക് പോയി.
അൻസെലോട്ടിയുടെ പ്രവർത്തനം നിശ്ശബ്ദമാണ്, എന്നാൽ മിഴിവുള്ളതാണ്. ക്രിസ്മസിൽ അദ്ദേഹത്തിന്റെ ടീം ഇപ്പോൾ സെവിയ്യയേക്കാൾ എട്ട് പോയിന്റും റയൽ ബെറ്റിസിനേക്കാൾ 13 പോയിന്റും അത്ലറ്റിക്കോ മാഡ്രിഡിന് 17 പോയിന്റും ബാഴ്സലോണയേക്കാൾ 18 പോയിന്റും മുന്നിലാണ് എന്നത് ശ്രദ്ധേയമാണ്. ടീമിൽ ഓരോ താരങ്ങളും അവരുടെ കടമ കൃത്യമായി നിർവഹിക്കുന്നു എന്നത് വളരെ ശ്രദ്ധേയമായ കാര്യമാണ്. കോവിഡ് മൂലം പല പ്രമുഖ താരങ്ങൾ ഇല്ലാതെയാണ് റയൽ ഇന്നലെ അത്ലറ്റികോ ബിൽബാവോയെ നേരിട്ടത്.എന്നാൽ പകരം എത്തിയവർ അവരുടെ ജോലി ഭംഗിയായി നിർവഹിച്ചു.
അവരിൽ എടുത്തു പറയേണ്ട താരമാണ് ഫ്രഞ്ച് മിഡ്ഫീൽഡർ എഡ്വേർഡോ കാമവിംഗ. താരം 19-ാം വയസ്സിൽ മികച്ച പ്രകടനം പുറത്തെടുക്കുന്നു. അവൻ മൈതാനത്തിറങ്ങുമ്പോഴെല്ലാം മിഡ്ഫീൽഡിലെ തന്റെ മികച്ച നിലവാരം പുറത്തെടുക്കുന്നുണ്ട് . ബുധനാഴ്ചയും വ്യത്യസ്തമായിരുന്നില്ല, ഫ്രഞ്ച് മിഡ്ഫീൽഡർ ഓരോ പന്തും കട്ട് ഔട്ട് ചെയ്തു മുന്നേറി കാസെമിറോയുടെ അഭാവം പരിഹരിക്കുകയും ചെയ്തു.സ്പെയിനിലെ തന്റെ ആദ്യ ആഭ്യന്തര ചാമ്പ്യൻഷിപ്പ് നേടണയുള്ള ഒരുക്കത്തിലാണ് ആൻസെലോട്ടി.രണ്ടാം സ്ഥാനത്തുള്ള സെവിയ്യയേക്കാൾ എട്ട് പോയിന്റ് വ്യത്യാസമുള്ള റയൽ ഈ ഫോം തുടരുകയാണെങ്കിൽ കിരീടം നേടും എന്ന കാര്യത്തിൽ സംശയമില്ല.സീരി എ, ലീഗ് 1, ബുണ്ടസ്ലിഗ, പ്രീമിയർ ലീഗ് എന്നിവാക്ക് ശേഷം ലീ ലീഗ കിരീടം നേടുന്ന പരിശീലകനായി ആൻസെലോട്ടി മാറും.
റയലിന്റെ മുന്നേറ്റത്തിൽ പ്രധാന പങ്കു വഹിക്കുന്ന താരമാണ് സെന്റർ ഫോർവേഡ് കരിം ബെൻസിമ. ഈ സീസണിൽ എല്ലാ മത്സരങ്ങളിലും ഇതിനകം 20 ഗോളുകൾ ഉണ്ട്, ലീഗിൽ 15 ഗോളുകൾ വന്നു. ഇന്നലത്തെ മത്സരത്തിൽ ആദ്യ പത്തു മിനുട്ടിൽ തന്നെ രണ്ടു ഗോളുകൾ നേടി ടീമിന്റെ വിജയമുറപ്പിക്കാൻ അദ്ദേഹത്തിനായി.ബെൻസെമയെപ്പോലെ മികച്ച ഫോമിലുള്ള ഒരു സെന്റർ ഫോർവേഡ് യൂറോപ്പിൽ ഇല്ല തന്നെ പറയേണ്ടി വരും.കാരണം അത്രയും നിർണ്ണായകമായ ഒരു പഞ്ചുമായി അദ്ദേഹം ടീമിൽ വളരെ ഗുണനിലവാരം കൂട്ടിച്ചേർക്കുന്നു. അദ്ദെഹത്തിന്റെ പങ്കാളി ബ്രസീലിയൻ യുവ താരം വിനിഷ്യസിന്റെ പ്രകടനവും എടുത്തു പറയേണ്ടതാണ്. തന്റെ കരിയറിലെ ഏറ്റവും മികച്ച ഫോമിലോടോടെയാണ് 20 ആം നമ്പർ താരം പോയികൊണ്ടിരിക്കുന്നത്. ല ലീഗയുടെ ടോപ് സ്കോറർക്കുള്ള പട്ടികയിൽ ഇവർ രണ്ടു പേര് തമ്മിലുള്ള മത്സരമാണ്.
ഇന്നലത്തെ മത്സരത്തിൽ ഏറെ സംസാര വിഷയമായത് ഈഡൻ ഹസാർഡ് പ്രകടനമാണ്.ആക്രമണ ഫുട്ബോളിന്റെ നിമിഷങ്ങൾ സൃഷ്ടിക്കാൻ തനിക്ക് ഇപ്പോഴും കഴിവുണ്ടെന്ന് ആരാധകരെ കാണിക്കുന്ന പ്രകടനമാണ് ബെൽജിയൻ പുറത്തെടുത്തത്. ഹസാർഡിന്റെ പ്രകടനത്തിൽ പരിശീലകൻ ആൻസെലോട്ടി സംതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു.