ലയണൽ മെസ്സിയുടെ ഭാവി തന്നെയാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്നത്.മെസ്സി പിഎസ്ജിയുമായി കോൺട്രാക്ട് പുതുക്കാത്തതിനാൽ മെസ്സിയുടെ ഭാവിയുമായി ബന്ധപ്പെട്ട നിരവധി വാർത്തകൾ പുറത്തേക്ക് വരുന്നുണ്ട്.എന്നിരുന്നാലും ലയണൽ മെസ്സി പാരിസിൽ തന്നെ തുടരാനാണ് ഇപ്പോൾ ആഗ്രഹിക്കുന്നത് എന്നാണ് ഫ്രഞ്ച് മാധ്യമങ്ങൾ പറയുന്നത്.പക്ഷേ മെസ്സിക്ക് ഇതുവരെ ക്ലബ്ബുമായി ഒരു പുതിയ കരാറിൽ എത്താൻ കഴിഞ്ഞിട്ടില്ല എന്നുള്ളതാണ് യാഥാർത്ഥ്യം.
ലയണൽ മെസ്സി ബാഴ്സയിലേക്ക് തിരിച്ചെത്തുക എന്നുള്ളത് ഇപ്പോൾ ഒരല്പം ബുദ്ധിമുട്ടുള്ള കാര്യമാണ്.സാമ്പത്തിക പരമായുള്ള കാര്യങ്ങളും അല്ലാതെയുള്ള കാര്യങ്ങളും അതിന് തടസ്സം നിൽക്കുന്നുണ്ട്.പക്ഷേ ഈ വിഷയത്തിൽ ആരാധകർക്ക് സന്തോഷം നൽകുന്ന ഒരു കാര്യം ജേണലിസ്റ്റായ യുവാൻ ഫോണ്ടസ് പുറത്തു വിട്ടിട്ടുണ്ട്.അതായത് മെസ്സി ബാഴ്സയിലേക്ക് തിരിച്ചെത്താനുള്ള സാധ്യതകളെ പൂർണമായും തള്ളിക്കളയേണ്ടതില്ല എന്നാണ് ഇദ്ദേഹം അവകാശപ്പെടുന്നത്.
ബാഴ്സ വിടാൻ ഉണ്ടായ സാഹചര്യത്തിൽ പ്രസിഡണ്ടായ ജോയൻ ലാപോർട്ടയോട് മെസ്സിക്ക് കടുത്ത എതിർപ്പുണ്ടായിരുന്നു.മെസ്സിയുടെ കോൺട്രാക്ട് പുതുക്കും എന്ന വാഗ്ദാനം ആരാധകർക്ക് ഒരുപാട് തവണ നൽകിക്കൊണ്ടായിരുന്നു ലാപോർട്ട ബാഴ്സ പ്രസിഡണ്ടായിരുന്നു.എന്നാൽ തന്നെ പറഞ്ഞു വിടാനുള്ള തീരുമാനത്തിൽ മെസ്സി ഒരിക്കലും ഹാപ്പി ആയിരുന്നില്ല.മെസ്സിയെ പറഞ്ഞു വിട്ട കാര്യത്തിൽ താൻ കുറ്റക്കാരനാണ് എന്നുള്ളത് ജോയൻ ലാപോർട്ടക്ക് തന്നെ അറിയാമായിരുന്നു.
അതുകൊണ്ടുതന്നെ ഫോണ്ടസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത് ബാഴ്സ പ്രസിഡണ്ട് ലയണൽ മെസ്സിയെ ഫോണിൽ വിളിച്ചു എന്നാണ്.എന്നിട്ട് തന്റെ ഭാഗത്ത് നിന്നുണ്ടായ പിഴവുകൾക്ക് മാപ്പ് പറഞ്ഞിട്ടുണ്ട്.ലാപോർട്ട മാപ്പ് പറഞ്ഞതിലും സംസാരിച്ചതിലും ലയണൽ മെസ്സി വളരെയധികം ഹാപ്പിയാണ് എന്നുള്ള കാര്യവും ഇദ്ദേഹം കൂട്ടിച്ചേർത്തിട്ടുണ്ട്.മാത്രമല്ല ലയണൽ മെസ്സി ബാഴ്സയിലേക്ക് തന്നെ തിരികെ വരാൻ ആഗ്രഹിക്കുന്നുണ്ട്,അദ്ദേഹം അതിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് എന്നൊക്കെയാണ് യുവാൻ ഫോണ്ടസിന്റെ റിപ്പോർട്ട് പ്രതിപാദിക്കുന്നത്.
❗Joan Laporta called Leo Messi to apologise. Messi is very happy with Laporta’s apology.
— Barça Universal (@BarcaUniversal) March 16, 2023
— @JoanFontes pic.twitter.com/drO8P3ZSTk
മാത്രമല്ല ലയണൽ മെസ്സിയുടെ കുടുംബത്തിനും ഭാഷയിലേക്ക് തിരികെ പോകാൻ വളരെയധികം താല്പര്യമുണ്ട്.അദ്ദേഹത്തിന്റെ ഭാര്യയായ അന്റോനെല്ലയും കുട്ടികളുമൊക്കെ ബാഴ്സയിലേക്ക് തിരിച്ചു പോവാനാണ് ആഗ്രഹിക്കുന്നത്.പക്ഷേ ബാഴ്സയുടെ സാമ്പത്തിക പ്രതിസന്ധി കാരണം അത് സാധ്യമാവുമോ എന്നുള്ളതാണ് ഏറ്റവും വലിയ ചോദ്യം.അവരുടെ സൂപ്പർതാരമായ ഗാവിയെ പോലും ഇപ്പോൾ സീനിയർ ടീമിൽ രജിസ്റ്റർ ചെയ്യാൻ കഴിഞ്ഞിട്ടില്ല.അതൊക്കെ സാമ്പത്തിക പ്രതിസന്ധിയുടെ ഒരു പരിണിത ഫലം തന്നെയാണ്.എത്രയൊക്കെ താല്പര്യവും ആഗ്രഹവും ഉണ്ടെങ്കിലും മെസ്സിയെ തിരികെ എത്തിക്കുക എന്നുള്ളത് സങ്കീർണമായ ഒരു കാര്യം തന്നെയാണ്.