ലാറ ശർമ്മയും കരണ്‍ജിത് സിങ്ങും കേരള ബ്ലാസ്റ്റേഴ്സിനൊട് വിട പറഞ്ഞു | Kerala Blasters

ഗോള്‍ കീപ്പർമാരായ ലാറ ശർമ്മയും കരണ്‍ജിത് സിങ്ങും കേരള ബ്ലാസ്റ്റേഴ്സിനൊട് വിട പറഞ്ഞു. ബെം​ഗളൂരു എഫ് സിയിൽ നിന്ന് ലോൺ അടിസ്ഥാനത്തിലാണ് ലാറയെ കേരളാ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത്. കാലയളവ് പൂർത്തിയായതോടെയാണ് താരം ബ്ലാസ്റ്റേഴ്സ് വിടുന്നത്. രണ്ടര വര്‍ഷത്തെ ബ്ലാസ്റ്റേഴ്‌സിനൊപ്പമുള്ള കളി ജീവിതമാണ് കരണ്‍ജിത് സിംഗ് അവസാനിപ്പിച്ചത് .

2022 ജനുവരിയിൽ ബ്ലാസ്റ്റേഴ്സിൽ ചേർന്ന കരൺജിത്ത്, സച്ചിൻ സുരേഷിന് പിന്നിൽ രണ്ടാം നിര ഗോൾകീപ്പറായിരുന്നു. 2023-24 സീസണിൽ അഞ്ച് മത്സരങ്ങൾ ഉൾപ്പെടെ ഏഴ് മത്സരങ്ങൾ 38 കാരനായ താരം ബ്ലാസ്റ്റേഴ്‌സ് ജേഴ്സിയിൽ കളിച്ചിട്ടുണ്ട്.ചെന്നൈ എഫ്‌സിക്ക് വേണ്ടി 49 മത്സരങ്ങളില്‍ കരണ്‍ജിത്ത് കളിച്ചിട്ടുണ്ട്.കഴിഞ്ഞ സീസണിൽ മൂന്ന് മത്സരങ്ങളിൽ മാത്രമാണ് ലാറ ശർമ്മ കളത്തിലിറങ്ങിയത്. ​ഐഎസ്എല്ലിൽ എട്ട് മത്സരങ്ങൾ മാത്രമാണ് 25കാരനായ ലാറ ഇതുവരെ കളിച്ചത്. രണ്ട് മത്സരങ്ങളിൽ ക്ലീൻ ഷീറ്റ് സ്വന്തമാക്കാനും താരത്തിന് കഴിഞ്ഞു.

അസിസ്റ്റൻ്റ് കോച്ച് ഫ്രാങ്ക് ഡോവെൻ ഗ്രീക്ക് സ്‌ട്രൈക്കർ ദിമിത്രിയോസ് ഡയമന്റകോസ് എന്നിവരുടെ വിടവാങ്ങലും ബ്ലാസ്റ്റേഴ്‌സ് പ്രഖ്യാപിച്ചിരുന്നു. ബെല്‍ജിയന്‍ പരിശീലകനായ ഫ്രാങ്ക് ഡോവന്‍ 2022 ഓഗസ്റ്റ് നാലിനാണ് കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ തട്ടകത്തിലെത്തുന്നത്.ക്ലബ്ബിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമായാണ് ദിമി ക്ലബ് വിട്ടത്.കഴിഞ്ഞ രണ്ട് സീസണുകളിലും ബ്ലാസ്റ്റേഴ്സിന്റെ ടോപ് സ്കോറർ ദിമി ആയിരുന്നു.

Rate this post