തന്റെ കരിയറിലെ അഞ്ചാമത്തെ വേൾഡ് കപ്പിനാണ് ലയണൽ മെസ്സി ഇപ്പോൾ ഒരുങ്ങുന്നത്. കരിയറിലെ അവസാനത്തെ വേൾഡ് കപ്പ് ആണ് ഇതെന്നുള്ളത് മെസ്സി തന്നെ തുറന്നു പറഞ്ഞിരുന്നു. പക്ഷേ ശാരീരികമായി മെസ്സി ഓക്കെയാണെങ്കിൽ ഇനിയും ഒരു വേൾഡ് കപ്പ് കൂടി കളിക്കാനുള്ള സാധ്യതകളെ ആരാധകർ എഴുതിത്തള്ളുന്നില്ല.
അർജന്റീന ഈ വേൾഡ് കപ്പിലെ ആദ്യ മത്സരം സൗദി അറേബ്യക്കെതിരെ കളിക്കാനുള്ള ഒരുക്കത്തിലാണ്.വലിയ ആത്മവിശ്വാസത്തോടെ കൂടിയാണ് ഈ മത്സരത്തിനു വേണ്ടി അർജന്റീന ഇപ്പോൾ വരുന്നത്.ഈ മത്സരത്തിന് മുന്നേ നടന്ന പ്രസ് കോൺഫറൻസിൽ പരിശീലകനൊപ്പം ലയണൽ മെസ്സി പങ്കെടുത്തിരുന്നു.ഈ വേൾഡ് കപ്പിനെ കുറിച്ച് മെസ്സി തന്റെ അഭിപ്രായങ്ങൾ പങ്കുവെച്ചിട്ടുണ്ട്.തന്റെ സ്വപ്നം സാക്ഷാത്കരിക്കാനുള്ള അവസാനത്തെ അവസരമാണ് ഇതെന്നാണ് മെസ്സി മനസ്സ് തുറന്നുകൊണ്ട് പറഞ്ഞിട്ടുള്ളത്.
‘ തുടർച്ചയായി മത്സരങ്ങൾ കളിച്ചുകൊണ്ട് താളം കണ്ടെത്താനാണ് ഞാൻ ഇതുവരെ ശ്രമിച്ചത്.അല്ലാതെ വ്യത്യസ്തമായി ഒന്നും തന്നെ ഞാൻ ചെയ്തിട്ടില്ല.എന്നെ സംബന്ധിച്ചിടത്തോളം ഇത് വളരെ സ്പെഷ്യൽ ആയ ഒരു നിമിഷമാണ്. ഇത് എന്റെ അവസാനത്തെ വേൾഡ് കപ്പ് ആവാനാണ് ഏറ്റവും കൂടുതൽ സാധ്യത. എന്റെ സ്വപ്നം സാക്ഷാത്കരിക്കാനുള്ള അവസാനത്തെ അവസരമാണിത് ‘ ലയണൽ മെസ്സി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
FULL TRANSCRIPT: Lionel Messi press conference, talks about fitness, Argentina at the World Cup. https://t.co/CoeCZAgRrc pic.twitter.com/BrWZKGZyyj
— Roy Nemer (@RoyNemer) November 21, 2022
അടുത്ത വേൾഡ് കപ്പ് അരങ്ങേറുമ്പോഴേക്കും മെസ്സിക്ക് 39 വയസ്സാവും. അതുകൊണ്ടുതന്നെ അടുത്ത വേൾഡ് കപ്പിൽ അദ്ദേഹം ഉണ്ടാവുമെന്ന് ഒരു ഉറപ്പും ഇപ്പോൾ ആരാധകർക്ക് നൽകാൻ കഴിയില്ല. സംബന്ധിച്ചിടത്തോളം അദ്ദേഹം തന്നെ അവസാനത്തെ അവസരമായാണ് ഈ വേൾഡ് കപ്പിനെ കാണുന്നത്.