❝ലയണൽ മെസ്സി ഇനി അർജന്റീനയിൽ രണ്ടാമൻ ,സൂപ്പർ താരത്തെ മറികടന്ന് സൂപ്പർ സ്‌ട്രൈക്കർ❞|Lionel Messi

18-ാം വയസ്സിൽ അർജന്റീനയ്‌ക്കൊപ്പമുള്ള ലയണൽ മെസ്സിയുടെ സീനിയർ ഇന്റർനാഷണൽ അരങ്ങേറ്റം പ്രതീക്ഷിച്ചതുപോലെ അത്ര മികച്ചതായിരുന്നില്ല. കാരണം ബെഞ്ചിൽ നിന്ന് ഇറങ്ങി 45 സെക്കൻഡുകൾക്ക് ശേഷം ചുവപ്പ് കാർഡ് കണ്ടു. എന്നിരുന്നാലും , പ്രതീക്ഷയ്‌ക്കൊത്ത് ഉയരാൻ അദ്ദേഹത്തിന് അധിക സമയം വേണ്ടി വന്നില്ല.

റൊസാരിയോയിൽ ജനിച്ച സൂപ്പർ താരം ബാഴ്‌സലോണയുടെ സ്റ്റാർട്ടിംഗ് ലൈനപ്പിൽ സ്വയം നിലയുറപ്പിക്കുകയും ലാ ആൽബിസെലെസ്റ്റെയിലെ സ്ഥിരം സാന്നിധ്യമായി മാറുകയും ചെയ്തു .ഒടുവിൽ ഡീഗോ മറഡോണയെപ്പോലെ ബാഴ്‌സയിലും ദേശീയ ടീമിലും മെസ്സിക്ക് 10-ാം നമ്പർ ജേഴ്‌സി ലഭിച്ചു. പല താരങ്ങളും ഉയർന്നു വന്നെങ്കിലും ആധുനിക യുഗത്തിൽ മെസ്സിയുടെ അടുത്ത് അടുത്ത് മറ്റൊരു അർജന്റീനിയൻ കളിക്കാരനും എത്തിയില്ല.

വർഷങ്ങളായി ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനായി പരക്കെ കണക്കാക്കപ്പെടുന്ന അദ്ദേഹത്തിന്റെ വിപണി മൂല്യം എല്ലാവരേക്കാളും ഉയർന്നതായി കാണുന്നതിൽ അതിശയിക്കാനില്ല.എന്നാൽ 35 വയസ്സുള്ളതിനാൽ കാര്യങ്ങൾ മാറിയിരിക്കാം പക്ഷെ മെസ്സി ഇപ്പോഴും തന്റെ രാജ്യത്തെ ഏറ്റവും മികച്ചതായി തുടരുന്നു.ഒരു കളിക്കാരൻ പ്രായമാകുമ്പോൾ, അവന്റെ വിപണി മൂല്യം കുറയും. മെസ്സിക്കും അതിനെ മറികടക്കാനായില്ല.ട്രാൻസ്ഫർമാർക്ക് റിപ്പോർട്ട് അനുസരിച്ച് മെസ്സി ഇനി അർജന്റീന ദേശീയ ടീമിലെ ഏറ്റവും വിലപിടിപ്പുള്ള കളിക്കാരനല്ല. ഇപ്പോൾ, ലയണൽ സ്‌കലോനിയുടെ ടീമിൽ ഏറ്റവും ഉയർന്ന വിപണി മൂല്യമുള്ളത് ഇന്റർ മിലാൻ സ്‌ട്രൈക്കർ ലൗട്ടാരോ മാർട്ടിനെസാണ്.

ലൗട്ടാരോ ലിയോയേക്കാൾ പത്ത് വയസ്സ് കുറവാണ്.ഓഗസ്റ്റിൽ മാർട്ടിനെസിന് 25 വയസ്സ് തികയുന്നു. എന്നിരുന്നാലും ഇതിൽ നിന്നും ഇന്റർ സ്‌ട്രൈക്കർ മെസ്സിയെക്കാൾ മികച്ചവനെന്ന് കണക്കാക്കാൻ സാധിക്കില്ല.അർജന്റീനയിലെ ഏറ്റവും മികച്ച കളിക്കാരൻ ആരാണെന്ന് ചോദിച്ചാൽ വിപണി മൂല്യം പരിഗണിക്കാതെ തന്നെ ലിയോ തന്നെ തുടരുമെന്ന് മിക്കവരും സമ്മതിക്കും.ലിസ്റ്റിൽ ഒന്നാം സ്ഥാനത്ത് ഇല്ലെങ്കിലും, 35 വയസ്സിൽ പോലും മെസ്സി തന്റെ മിക്ക സഹതാരങ്ങളേക്കാളും വിലപ്പെട്ടവനാണ്. ട്രാൻസ്ഫർമാർക്ക് പ്രകാരം അർജന്റീനയിലെ ഏറ്റവും മൂല്യമുള്ള 10 കളിക്കാർ ഇവരാണ്.

Lautaro Martinez (ST, 24 years old, Inter Milan) – $82.50 million
Lionel Messi (RW, 35 years old, PSG) – $55 million
Cristian Romero (CB, 24 years old, Tottenham) – $52.80 million
Rodrigo de Paul (CM, 28 years old, Atletico Madrid) – $44 million
Paulo Dybala (CAM, 28 years old, Free Agent) – $38.50 million
Lisandro Martinez (CB, 24 years old, Ajax) – $35.20 million
Emiliano Martinez (GK, 29 years old, Aston Villa) – $30.80 million
Guido Rodriguez (CDM, 28 years old, Real Betis) – $27.50 million
Juan Foyth (CB, 24 years old, Villarreal) – $27.50 million
Nicolas Gonzalez (LW, 24 years old, Fiorentina) – $27.50 million

Rate this post