ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് മൂന്നു മത്സരങ്ങൾ മാത്രമാണ് കളിച്ചിട്ടുള്ളത്. ആദ്യ രണ്ടു മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്‌സ് വിജയം നേടിയപ്പോൾ ആദ്യ എവേ മത്സരത്തിൽ മുംബൈ സിറ്റി എഫ്സിയോട് പരാജയപെട്ടു. തോൽവിക്ക് പിന്നാലെ ബ്ലാസ്റ്റേഴ്സിന് വലിയ തിരിച്ചടി ഉണ്ടായിരിക്കുകയാണ്.
കാൽ മുട്ടിന് പരിക്കേറ്റ ലെഫ്റ്റ് ബാക്ക് ഐബാൻ ഡോഹ്ലിംഗിന് സീസൺ നഷ്ടമാകും.ഞായറാഴ്ച മുംബൈ സിറ്റി എഫ്‌സിക്കെതിരായ കേരള ബ്ലാസ്റ്റേഴ്‌സിന്റെ സീസണിലെ ആദ്യ എവേ മത്സരത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്.കരാർ ഒരു വർഷത്തേക്ക് കൂടി നീട്ടാനുള്ള ഓപ്ഷനോടെ മൂന്ന് വർഷത്തെ കരാറിലാണ് താരം കേരള ബ്ലാസ്റ്റേഴ്സിലെത്തിയത്.
“സീസണിലെ നിർണായകമായ ഒരു സമയത്ത് ഈ പരിക്ക് വളരെ ദൗർഭാഗ്യകരമാണ്.എന്റെ ടീമായ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ഇന്ത്യൻ സൂപ്പർ ലീഗിൽ ഇനി ഒരു ഭാഗവും കളിക്കാൻ എനിക്ക് കഴിയില്ല.ഞാൻ മുമ്പത്തേക്കാൾ ശക്തമായി തിരിച്ചുവരുമെന്ന് ഉറപ്പാക്കാൻ എനിക്കുള്ളതെല്ലാം ഞാൻ നൽകാൻ പോകുന്നു, ”ഡോഹ്‌ലിംഗ് ചൊവ്വാഴ്ച ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ പറഞ്ഞു.
പരിക്കിനെ തുടർന്ന് 41-ാം മിനിറ്റിൽ ദോഹ്‌ലിംഗിനെ പരിശീലകൻ സബ്സ്റ്റിറ്റൂട്ട് ചെയ്തിരുന്നു.ഒക്ടോബർ 21ന് കൊച്ചിയിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിയുമായാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം.സീസൺ മുഴുവൻ ദോഹ്‌ലിംഗ് പുറത്തായതിനാൽ, അടുത്ത കുറച്ച് മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്‌സിന് പിന്നിൽ പ്രശ്നങ്ങൾ നേരിടാൻ സാധ്യതയുണ്ട്. മുംബൈ സിറ്റിക്കെതിരെ ചുവപ്പ് കാർഡ് കണ്ട മിലോസ് ഡ്രിൻസിച്ച് അടുത്ത മൂന്ന് മത്സരങ്ങളിൽ ഉണ്ടാകില്ല. ജീക്‌സൺ സിംഗും പരിക്കിന്റെ പിടിയിലാണ് നോർത്ത് ഈസ്റ്റിനെതിരെ മത്സരത്തിൽ നിന്ന് വിട്ടുനിൽക്കാനാണ് സാധ്യതയെന്നും അറിയുന്നു.
🚨| Kerala Blasters Official Statement on Aibanbha Dohling's injury:
— KBFC XTRA (@kbfcxtra) October 11, 2023
Our defender, Aiban Dohling, suffered an injury during our game against Mumbai City FC last Sunday. The injury is expected to keep him out for the rest of the season. The entire Club stands by Aiban during this… pic.twitter.com/CYxBEitsL6
ഷില്ലോങ് ലജോങ് എഫ്‌സിയിൽ നിന്നാണ് ഡോഹ്‌ലിംഗ് തന്റെ കളി ജീവിതം ആരംഭിച്ചത്. പിന്നീട്, 2012-ൽ ലജോംഗ് യൂത്ത് അക്കാദമി വിട്ട് പ്രശസ്തമായ ടാറ്റ ഫുട്ബോൾ അക്കാദമിയിൽ (ടിഎഫ്എ) ചേർന്നു.ലജോംഗിൽ വീണ്ടും ചേരുന്നതിന് മുമ്പ് സെന്റർ ബാക്ക് ജംഷഡ്പൂരിലെ ടിഎഫ്എയിൽ നാല് വർഷം ചെലവഴിച്ചു. മേഘാലയ ആസ്ഥാനമായുള്ള ഡിഫൻഡർ ആദ്യ ടീമിലേക്ക് സ്ഥാനക്കയറ്റം നേടുകയും 2016 ൽ ലജോംഗ് എഫ്‌സിക്ക് വേണ്ടി അരങ്ങേറ്റം കുറിക്കുകയും ചെയ്തു.2019 ൽ എഫ്സി ഗോവയിൽ ചേർന്ന താരം 2023 വരെ അവിടെ തുടർന്നു. 27കാരനായ ലെഫ്റ്റ് ബാക്ക് കഴിഞ്ഞ മൂന്ന് ഐഎസ്എൽ മത്സരങ്ങളിലും ബ്ലാസ്റ്റേഴ്‌സിനായി സ്റ്റാർട്ടിംഗ് ഇലവനിൽ ഇറങ്ങിയിരുന്നു.