“നാട്യങ്ങളില്ലാത്ത നായകൻ” ഐകർ കസിയസ്

‘സെന്റ് ഇക്കർ’ എന്നതിന് ‘സാൻ ഇകർ ‘ എന്ന് വിളിക്കുന്നത് സ്പാനിഷ് ഭാഷയിൽ ആണ്.ഇത് കാസിയസ് എന്ന താരത്തിന്റെ റയൽമാഡ്രിഡ് കരിയറിലെ ബഹുമാനത്തെക്കുറിച്ച് ഒരു ആശയം നമുക്ക് മുന്നിലേക്ക് കൊണ്ട് വരുന്നു . കാസിയസിന് ഹൃദയാഘാതം സംഭവിച്ചുവെന്ന വാർത്ത 2019 മെയ് മാസത്തിൽ ഫുട്ബോൾ ലോകത്തെ ഞെട്ടിച്ചു. അക്കാലത്ത് 37 വയസ്സ് മാത്രം പ്രായമുള്ള ഒരു പ്രൊഫഷണൽ കായികതാരത്തിന് ശാരീരിക വൈദഗ്ധ്യത്തിന്റെ ഏറ്റവും ഉയർന്ന സമയത്ത് ഇങ്ങനെയൊരു വാർത്ത ഫുട്ബോൾ പ്രേമികൾക്ക് ആർക്കും താങ്ങാനായില്ല.അഞ്ച് ദിവസത്തിന് ശേഷം ആശങ്കാജനകമായ ആ വാർത്തയെ തരണം ചെയ്തുകൊണ്ട് ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകരെ ആശ്വാസത്തിനായി ആ വാർത്തയെത്തി. അതെ കാസിയസിനെ ആശുപത്രിയിൽ നിന്ന് മോചിപ്പിച്ചിരിക്കുന്നു.

സ്പാനിഷ് ഫുട്ബോളിന്റെ മൂന്നാം നിര ടീമായ റയൽ മാഡ്രിഡ് ബി ടീമിനൊപ്പം ആരംഭിച്ച ഒരു പ്രൊഫഷണൽ കരിയർ ഈ സീസൺ അവസാനത്തോടെ അവസാനിച്ചുകഴിഞ്ഞു. ലോകഫുട്ബോൾ വേദിയിൽ രണ്ട് പതിറ്റാണ്ട് നീണ്ടുനിന്ന ഒരു കരിയറാണ് ഇകർ കാസിയസ് എന്ന ഇതിഹാസത്തിന്റെ …

സ്പാനിഷ് ഫുട്ബോളിലെ ഏറ്റവും അലങ്കരിച്ചതും ബഹുമാനിക്കപ്പെടുന്നതുമായ കളിക്കാരിൽ ഒരാളായി കാസിയാസിനെ ഇന്ന് ലോകം കാണുന്നു.
ലോകത്തിലെ ഏറ്റവും മികച്ച ഗോൾകീപ്പറായി അംഗീകരിക്കപ്പെട്ട കാസിയാസിന്റെ റെക്കോർഡും സ്ഥിതിവിവരക്കണക്കുകളും തീർച്ചയായും അദ്ദേഹത്തിന്റെ കാലഘട്ടത്തിലെ മറ്റുള്ള ഇതിഹാസങ്ങൾക്ക് എതിരായി നിലകൊള്ളുന്നു.

ഇരുപത് വർഷം മുമ്പ് റയലിന്റെ 8ആം ചാമ്പ്യൻസ് ലീഗിൽ (2000) വലൻസിയയ്‌ക്കെതിരായ മത്സരത്തിൽ 19 വയസും നാല് ദിവസവും ഫൈനലിൽ കളിച്ച ഏറ്റവും പ്രായം കുറഞ്ഞ ഗോൾകീപ്പറായി മാറിയപ്പോൾ അദ്ദേഹത്തിന്റെ ആദ്യത്തെ കരിയർ കിരീടമായിരുന്നു അത്.

2001 ലെ സീസണിന്റെ ശക്തമായ പോരാട്ട ഫലമായി ലാ ലിഗ വിജയിച്ചതും കാസിയസ് എന്ന യുവതാരത്തിന്റെ വളർച്ച ലോകഫുട്ബാളിൽ ശരവേഗത്തിലാക്കിയതും പെട്ടെന്നായിരുന്നു.

ഒൻപതാം ചാമ്പ്യൻസ് ലീഗ് കിരീടം തേടിയിറങ്ങിയ റയൽ ഫൈനലിലേക്ക് വീണ്ടും പ്രവേശിച്ചപ്പോൾ സാഞ്ചസ് ആയിരുന്നു ഗോൾ വല കാത്തിരുന്നത്.സാഞ്ചസിന്റെ മികച്ച പ്രകടനം കൂടി കാസിയസിനു മേൽ വില്ലനായി അവതരിച്ചു.ബയേർ ലെവർകുസനായിരുന്നു ഫൈനലിൽ റയലിന്റെ എതിരാളി.68-ാം മിനിറ്റിൽ സ്കോർ 2-1 ന് നിൽക്കേ സാഞ്ചസിന് പരിക്ക് പറ്റി. പകരം 20 കാരനായ കാസിലസിന് പകരക്കാരനായി. അല്ലെങ്കിലും ദൈവഹിതം മാറ്റാനാവില്ലല്ലോ,ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച ഗോൾകീപ്പർ ആയി അറിയപ്പെടുന്ന കാസിയസിന്റെ റീബോൺ അവിടെയായിരുന്നു. ഒരു പെർഫെക്റ്റ് സ്പോട്ട് അതിനായി ദൈവം നീക്കിവെച്ചത് യൂറോപ്പിലെ തന്നെ ഏറ്റവും ബിഗ് സ്റ്റേജിലൊന്നായ ചാമ്പ്യൻസ് ലീഗ് ഫൈനലിലും…

ലെവർ‌കുസെൻ‌ സമനില നേടാനായി തുടരെ റയൽ ഗോൾ മുഖം ആക്രമിക്കാനുള്ള പ്ലാനിലായിരുന്നു.റയലിന്റെ നേർത്ത ലീഡ് സംരക്ഷിക്കുന്നതിനും അവരുടെ ഒമ്പതാമത്തെ യൂറോപ്യൻ കിരീടം നേടുന്നതിനുമായി മൂന്ന്‌ കിടിലൻ സേവുകൾ കാസിയാസിന്റേതായി അവിടെ പിറവി കൊണ്ടു. ഒരു യുവതാരം എങ്ങനെ ലോകത്തെയാകമാനം തന്റെ ടാലന്റിൽ വീഴ്ത്തുമെന്നതിന്റെ ഉത്തമ ഉദാഹരണമായി തീർന്നു ആ സേവുകൾ ,അതാ റയൽ ഗ്ലാസ്‌കോ കീഴടക്കി.. സിദാന്റെ വോളിയും റയലിന്റെ ഒൻപതാം യൂറോപ്പ്യൻ കിരീടത്തിനുമൊപ്പം കാസിയസിന്റെ നാമവും മാഡ്രിഡിസ്റ്റസിന്റെ വാഴ്ത്തുപാട്ടിൽ ഇടം നേടി.

അടുത്ത സീസണിൽ മാഡ്രിഡിന്റെ ആദ്യ ചോയ്‌സ് ‘കീപ്പർ’ ആയി കാസിയസ് മാറിയെന്നു ഉറപ്പാക്കാൻ ഈ പ്രകടനം മതിയായിരുന്നു.

നാല് ലാലിഗാ കിരീടങ്ങൾ, രണ്ട് കോപ ഡെൽ റേ വിജയങ്ങൾ, നാല് സ്പാനിഷ് സൂപ്പർ കപ്പുകൾ എന്നിവയുടെ രൂപത്തിൽ വരും വർഷങ്ങളിൽ കൂടുതൽ ആഭ്യന്തര വിജയങ്ങൾ കരിയറിൽ ചേർത്ത കാസിയസ് ടീമിന്റെയും ആരാധകരുടെയും കാവൽദൈവമായി മാറി.

കാസിയസിന്റെ പോർട്ടോയിലേക്കുള്ള പോക്കും അദ്ദേത്തിനു അർഹിച്ച യാത്രയയപ്പ് പോലും റയൽ നൽകിയില്ലെന്ന ആരോപണങ്ങൾ നിരവധി കാണാം. കാര്യം മനസിലാകാതെ ആടിക്കൊണ്ടിരിക്കുന്ന ഒരുകൂട്ടം വിരോധാഭാസമുള്ള പൊയ്മുഖങ്ങളുടെ മിന്നലാട്ടം മാത്രമാണത്. അവരുടെ വ്യാഖ്യാനം തെറ്റാണെന്നു എന്നും തെളിയിക്കുന്ന വ്യക്തികൂടിയാണ് ഇകർ കാസിയസ്. യൂറോപ്പിലെ ടോപ് ലീഗിൽ കളിക്കുമ്പോഴും റയലിനെയും മാഡ്രിഡിസ്റ്റ എന്ന പദത്തെയും ഇന്നും ഇടനെഞ്ചിലെ സത്യമായി കൊണ്ട് നടക്കുന്ന ആളാണ് ഇകർ. റയലും കസിയസും തമ്മിൽ 2015ൽ നടന്നത് ക്ലബ് ഫുട്ബോളിലെ സ്ഥിരം ട്രാൻസ്ഫെറുകളിൽ ഒന്ന് മാത്രം,പ്രായം വർധിച്ചെന്നു തോന്നുമ്പോൾ ക്ലബ്ബുകൾ അവരുടെ താരങ്ങളെ മറിച്ചു വിൽക്കുന്നതും പുതിയ താരങ്ങളെ കൊണ്ട് വരുന്നതും സഹജമാണ്. ബാഴ്സയിൽ ഇളം പ്രായത്തിൽ തുടങ്ങിയ സാവിയും ഇനിയേസ്റ്റയും ഒക്കെ കളിച്ചു വിരമിച്ചത് ബാഴ്സയിൽ അല്ലെന്നുള്ള പൊള്ളയായ കള്ളങ്ങൾ മനസ്സിലിട്ട് താലോലിച്ചാൽ തീരാവുന്ന കുറവേയുള്ളൂ കാസിയസിന്റെ ട്രാൻഫെറിലും നാം കണ്ടത്. ഹൈപ് കൂട്ടാനുള്ള മഞ്ഞപത്രങ്ങളുടെ മാർക്കറ്റിംഗ് പോസ്റ്റും പൊക്കിപ്പിടിച്ചു നടന്ന മൂഢന്മാർക്കിടയിൽ കാസിയസിനു അർഹമായ യാത്രയയപ്പ് കിട്ടിയില്ലായിരിക്കും,പക്ഷെ 2015 സമ്മറിൽ റയൽമാഡ്രിഡുമായുള്ള കരാർ മുഴുവൻ പൂർത്തിയാക്കിയ ശേഷമാണ് കാസിയസ് പോർട്ടോയിൽ എത്തുന്നത്,സത്യമായ വസ്തുത എന്തെന്നാൽ ടീം കാസിയസ് നേരത്തെ ടീം വിടുമെന്നോ അല്ലെങ്കിൽ വേറെ ടീം നോക്കുന്നുണ്ടോ എന്നും ഉറപ്പില്ലാത്തോണ്ട് സീസൺ അവധിയിൽ നടന്ന ട്രാൻസ്ഫർ ആയതുകൊണ്ടും അവസാന ഫെർവെൽ മത്സരം എന്നത് ആ അപ്രാപ്യമായിരുന്നു.എന്നിട്ടും സാന്റിയാഗോ ബെർണാബ്യൂവിൽ വേദിയൊരുക്കി അർഹമായ യാത്രയയപ്പ് നൽകാൻ റയൽ മറന്നില്ല. ഒരു മത്സരം കാണാനുള്ള ആളുകൾ വെക്കേഷൻ ടൈമിൽ അവരുടെ പ്രിയ താരം കളമൊഴിഞ്ഞുപോകുന്നത് കാണാൻ വന്നില്ലെന്നതാണോ കാസിയസിന്റെ മൊഞ്ചുള്ള റയൽമാഡ്രിഡ് കരിയറിലെ കറുത്ത ഏടായി നിങ്ങൾ കണ്ടത് ??

9 വയസ്സ് മുതൽ അവൻ ഫുട്ബോളിനെ താലോലിച്ചുവെങ്കിൽ അവന്റെ ചെവിയിലെ താരാട്ട് മുഴുവൻ ഹലാ മാഡ്രിഡ് എന്നായിരുന്നു. സ്പെയിനിലെ രാഷ്ട്രീയവും നാഷണൽ ടീമിലെ ബാഴ്സ-റയൽ വൈരവും ലവലേശം ഏൽക്കാത്ത സ്പാനിഷ് ആരാധകരുടെ ആരോമലുണ്ണിയാണവൻ,മാഡ്രിഡിസ്റ്റ എന്ന വാക്കിന് 100% നീതിപുലർത്തിയ പ്രതിഭ .. ഫുട്ബാളിൽ നിന്ന് കളമൊഴിഞ്ഞാലും റയൽമാഡ്രിഡുമായുള്ള സമ്പർക്കം തുടരാനും തന്റെ ജീവനിലേക്ക് തിരികെ നടക്കാനും തുടങ്ങിയാൽ കാസിയസിനെ മറ്റൊരു റയൽമാഡ്രിഡ് വേഷത്തിൽ കാണാം എന്ന് ഉറപ്പോടെ ഇതെഴുതുമ്പോൾ പറയണമെങ്കിൽ ഞാനീ പറയുന്നത് കാസിയസ് എന്ന ട്രൂ മാഡ്രിഡിസ്റ്റ ആയ ലെജൻഡ് സാൻ ഇകറിനെ കുറിച്ചാകണം ….
റയൽമാഡ്രിഡ് ക്ലബ്ബിനെ സ്നേഹിക്കുന്ന ഓരോരുത്തർക്കും കാസിയസ് എന്നാൽ അവരുടെ ഇടനെഞ്ചിലെ സ്തംഭത്തിന് പകരം കാണുന്ന മുഖമാണ്,മാഡ്രിഡിസ്റ്റയുടെ മായാത്ത പ്രൗഢിയുടെ ആലങ്കാരിക ഭാവം …മറക്കില്ല ഇകർ …💕

✒️ 𝑩𝒊𝒍𝒍𝒂 𝑺𝒉𝒂𝒋𝒆𝒆𝒓

Rate this post