ഗോൾ തരില്ലെന്ന് റഫറി, ലാലിഗയിൽ മാത്രമല്ല ചാമ്പ്യൻസ് ലീഗിലും റഫറിയെ വിലക്ക് വാങ്ങിയെന്ന് വിമർശനങ്ങൾ..

യുവേഫാ ചാമ്പ്യൻസ് ലീഗിന്റെ ഈ സീസണിലെ റൗണ്ട് ഓഫ് 16 പോരാട്ടങ്ങൾക്ക് തുടക്കം കുറിച്ചപ്പോൾ ആദ്യദിനത്തിൽ വിജയം നേടിയത് ചാമ്പ്യൻസ് ലീഗിന്റെ കഴിഞ്ഞ വർഷങ്ങളിലെ ചാമ്പ്യന്മാരായ റയൽ മാഡ്രിഡും മാഞ്ചസ്റ്റർ സിറ്റിയും ആണ്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് എതിരാളികളുടെ സ്റ്റേഡിയത്തിൽ ഗാർഡിയോളക്ക് കീഴിലുള്ള സിറ്റി വിജയിച്ചപ്പോൾ എതിരാളികളുടെ സ്റ്റേഡിയത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് റയൽ മാഡ്രിഡിന്റെ വിജയം.

ജർമ്മൻ ക്ലബ്ബായ ലീപ്സിക്കിന്റെ സ്റ്റേഡിയത്തിൽ വച്ച് നടന്ന യുവേഫ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷമാണ് റയൽ മാഡ്രിഡ് സ്പാനിഷ് താരമായ ബ്രാഹിം ഡയസിന്റെ തകർപ്പൻ ഗോളിലൂടെ ലീഡ് സ്വന്തമാക്കുന്നത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ 48 മിനിറ്റിൽ ലീപ്സിഗിന്റെ മൂന്നോളം താരങ്ങളെ വെട്ടിയൊഴിഞ്ഞു പിന്നിലാക്കിയാണ് ബ്രാഹിം ഡയസിന്റെ തകർപ്പൻ കിക്ക് എതിർ വലയിൽ പതിക്കുന്നത്.

മത്സരത്തിൽ തകർപ്പൻ വിജയം സ്വന്തമാക്കിയ റയൽ മാഡ്രിഡ് പ്രീക്വാർട്ടർ ഫൈനലിന്റെ ആദ്യപാദത്തിൽ വിജയം നേടിയെങ്കിലും റയൽ മാഡ്രിഡിന്റെ ഹോം സ്റ്റേഡിയമായ സാന്റിയാഗോ ബെർണബുവിൽ വച്ച് നടക്കുന്ന രണ്ടാം പാദ ക്വാർട്ടർ ഫൈനൽ മത്സരത്തിനു ശേഷമായിരിക്കും ക്വാർട്ടർ ഫൈനലിസ്റ്റുകളെ പറയാനാവുക. അതേസമയം ഈ മത്സരത്തിൽ ഹോം ടീം നേടിയ ഗോൾ ആണ് നിലവിൽ ആരാധകർക്കിടയിൽ ചർച്ച ആയിരിക്കുന്നത്.

റയൽ മാഡ്രിഡിനെതിരെ തുടക്കത്തിൽ ലീപ്സിഗ് നേടിയ ഗോൾ റഫറി ഓഫ്‌സൈഡ് വിളിച്ചു നിഷേധിച്ചു. പക്ഷേ റിപ്ലൈ കളിയിൽ നിന്നും ഗോൾ നേടിയ താരം ഓഫ് സൈഡ് അല്ല എന്നത് വ്യക്തമാണ്, എന്നിട്ട് പോലും ലീപ്സിഗ് നേടിയ ഗോൾ റഫറി നിഷേധിച്ചതോടെ റഫറിക്കെതിരയും റയൽ മാഡ്രിഡ്നെതിരെയും നിരവധി വിമർശനങ്ങളാണ് വരുന്നത്. ഗോൾ നേടുന്നതിന് മുൻപായി ലീപ്സിഗ് താരം റയൽ മാഡ്രിഡ്‌ കീപ്പറെ ഫൗൾ ചെയ്തതാണ് ഗോൾ നിഷേധിക്കാൻ കാരണമെന്നും പറയുന്നുണ്ട്. നേരത്തെ ലാലിഗയിലും റയൽ മാഡ്രിഡിനെ വിജയിക്കാൻ റഫറിമാർ സഹായിച്ചു എന്ന് വിമർശനങ്ങൾ വന്നിരുന്നു. ഗ്രൂപ്പ് റൗണ്ടിൽ ആറിൽ ആറു മത്സരങ്ങളും വിജയിച്ചെത്തിയ റയൽ മാഡ്രിഡിന് ക്ലബ്ബിന്റെ ചരിത്രത്തിലെ പതിനഞ്ചാമത്തെ ചാമ്പ്യൻസ് ലീഗ് കിരീടം ഇത്തവണ നേടാനാവുമോ എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ.

അതേസമയം ലൈപ്സിഗിന്റെ ഗോൾ നേടിയ താരം ഓഫ്‌സൈഡ് അല്ലെങ്കിലും റയൽമാഡ്രിഡ്‌ ഗോൾകീപ്പറേ ഓഫ്സൈഡ് പൊസിഷനിൽ നിന്നും മറ്റൊരു ലീപ്സിഗ് താരം പിന്നിൽ നിന്നും തടയുന്നത് കാണാം, ഇതാണ് റഫറി ഓഫ്സൈഡ് വിളിച്ചത്. ഓഫ്‌സൈഡ് പൊസിഷനിലായിരിക്കുമ്പോൾ ഒന്നും ചെയ്യാതിരിക്കുന്നതാണ് നല്ലതെന്നും പക്ഷെ ഇവിടെ മാഡ്രിഡ്‌ കീപ്പറുമായി ഓഫ്സൈഡ് പൊസിഷനിൽ നിന്നുകൊണ്ട് ലീപ്സിഗ് താരം തടഞ്ഞതോടെ ഗോൾ അനുവദിക്കാത്ത റഫറിയുടെ തീരുമാനം ശെരിയാണെന്നും ഫ്രഞ്ച് ഫുട്ബോൾ ഇതിഹാസവും ഫുട്ബോൾ പണ്ഡിറ്റ്മായ തിയറി ഹെൻറി പറഞ്ഞു.

2.2/5 - (4 votes)