തകർപ്പൻ വിജയത്തിനുശേഷം മെസ്സിയും സംഘവും പാർട്ടിയിൽ ആടിത്തിമിർത്തു | Lionel Messi

എംഎൽഎസ്സിൽ ഇത്തവണ മികച്ച തുടക്കമാണ് മെസ്സിയും സംഘവും ഇന്റർമയാമിക്ക് നൽകുന്നത്. കഴിഞ്ഞ സീസണിലാണ് മെസ്സി അമേരിക്കയിലെ ഇന്റർ മയാമിയിൽ എത്തിയത്. എന്നാൽ ഇതുവരെയും അമേരിക്കൻ ലീഗിന്റെ സ്റ്റാർട്ടിങ്ങിൽ കളിച്ചിട്ടുണ്ടായിരുന്നില്ല. ആദ്യമായി ക്ലബ്ബിനൊപ്പം തുടക്കം കുറിച്ചപ്പോൾ ആദ്യ മൂന്നു മത്സരങ്ങൾ അവസാനിക്കുമ്പോൾ അമേരിക്കൻ ലീഗിൽ തോൽവി അറിയാതെ ഒന്നാം സ്ഥാനത്താണ് ഇന്റർമയാമി.

കഴിഞ്ഞദിവസം ഏകപക്ഷീയമായ അഞ്ചു ഗോളുകൾക്കാണ് ഇന്റർ മയാമി ഓർലാണ്ടോ എഫ്സിയെ തോൽപ്പിച്ചത് സുവാരസ്സും ലയണൽ മെസ്സിയും രണ്ടു വീതം ഗോളുകൾ നേടിയിരുന്നു. അതിനുശേഷം തന്റെ ഭാര്യയുടെ ജന്മദിനത്തിന്റെ ഭാഗമായി മെസ്സി അമേരിക്കയിലെ ഒരു പ്രൈവറ്റ് പാർട്ടിയിൽ പ്രത്യക്ഷപ്പെട്ടു. ലയണൽ മെസ്സിക്കൊപ്പം തന്റെ ബാഴ്സലോണയിലെ മുൻ സഹ താരങ്ങളായ ഇപ്പോഴത്തെ മിയാമി തരങ്ങളുമായ ജോർഡി ആൽബ, ബുസ്കറ്റ്സ്,സുവാരസ് എന്നിവരും അവരുടെ ഭാര്യമാരും കൂടെയുണ്ടായിരുന്നു.

അർജന്റീന ഡിജെക്കൊപ്പം മെസ്സിയും സംഘവും നൃത്തം വയ്ക്കുന്നതും കാണാമായിരുന്നു. തന്റെ ബാല്യകാല സുഹൃത്ത് കൂടിയായിരുന്ന അന്റോനല്ലയുടെ 36മത്തെ ജന്മദിനമാണ് തിങ്കളാഴ്ച കഴിഞ്ഞത്.”സുഹൃത്തുക്കളോടൊപ്പം സന്തോഷകരമായ ഒരു സായാഹ്നം” എന്ന് അടിക്കുറിപ്പോടെ മെസ്സി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.ഇനി ചാമ്പ്യൻസ് കപ്പിലാണ് ഇന്റർ മയാമിയുടെ അടുത്ത മത്സരം. വെള്ളിയാഴ്ച നടക്കുന്ന മത്സരത്തിൽ എതിരാളികൾ നാഷ്വില്ലെയാണ്

Rate this post