അൽ ഹിലാലിന്റെ തന്ത്രത്തിൽ മെസ്സി വീഴുമോ?മെസ്സിയെ ആകർഷിപ്പിക്കാൻ അൽ ഹിലാലിന്റെ വമ്പൻ നീക്കം

സൂപ്പർതാരം ലയണൽ മെസ്സിയെ ടീമിലെത്തിക്കാനുള്ള ശ്രമങ്ങൾ ശക്തമാക്കുകയാണ് സൗദി പ്രൊ ലീഗ് ക്ലബ്ബായ അൽ ഹിലാൽ. 400 കോടിയുടെ റെക്കോർഡ് ഓഫറാണ് മെസ്സിക്ക് മുന്നിൽ അൽ ഹിലാൽ വെച്ചിട്ടുള്ളത്. നിലവിൽ മെസ്സിയെ തിരികെയെത്തിക്കാൻ ബാഴ്സലോണ ശ്രമങ്ങൾ നടത്തുന്നുണ്ടെങ്കിലും ലാലിഗയിലെ സാമ്പത്തിക പരിഷ്കാരങ്ങൾ ബാഴ്സയ്ക്ക് മുന്നിലെ പ്രധാന വിലങ്ങു തടിയാണ്.

മെസ്സിയെ തിരികെയെത്തിക്കാൻ ബാഴ്സയ്ക്ക് സാധിച്ചില്ലെങ്കിൽ മെസ്സി പോകാൻ ഏറെ സാധ്യതയുള്ള മറ്റൊരു ക്ലബ്ബാണ് അൽ ഹിലാൽ. ഇത് അൽ ഹിലാലിന് ഒരു അനുകൂല ഘടകമാണ്. എന്നാൽ മെസ്സി യൂറോപ്പിൽ തന്നെ തുടരണമെന്ന് കരുതിയാൽ അത് അൽ ഹിലാലിന് വലിയ തിരിച്ചടിയാകും.

മെസ്സിയെ തിരികെയെത്തിക്കാൻ സൗദി ശക്തന്മാർക്ക് മുന്നിൽ പ്രതികൂലവും അനുകൂലവുമായ സാഹചര്യങ്ങൾ ഒരുപാടുണ്ടെങ്കിലും മെസ്സിയെ ക്ലബ്ബിലേക്ക് ആകർഷിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തുകയാണ് അൽ ഹിലാൽ. ബാഴ്സലോണയിൽ മെസ്സിയുടെ സഹതാരങ്ങളായിരുന്ന ജോർജി ആൽബ, ബുസ്ക്കറ്റ് എന്നിവരെ ടീമിലെത്തിച്ച് മെസ്സിയെ ആകർഷിപ്പിക്കാനാണ് അൽ ഹിലാൽ ശ്രമിക്കുന്നത്.

നിലവിൽ മെസ്സിയുടെ മുന്നിൽ അൽഹിലാലിന്റെ വാഗ്ദാനം ഉണ്ടെങ്കിലും ഇതുവരെ അൽഹിലാലിന്റെ ഓഫറിനോട് മെസ്സി പ്രതികരിച്ചിട്ടില്ല. അതിനാൽ മെസ്സിയെ ആകർഷിപ്പിക്കാനാണ് മെസ്സിയുടെ ബാഴ്സലോണയിലെ സഹതാരങ്ങളും മെസ്സി വ്യക്തിപരമായി അടുപ്പം സൂക്ഷിക്കുന്നവരെയും അൽ ഹിലാൽ ടീമിലെത്തിക്കാൻ ശ്രമിക്കുന്നത്.

ജോർജി ആൽബ, ബുസ്ക്കറ്റ് എന്നിവർക്ക് നിലവിൽ ബാഴ്സയിൽ നിന്ന് ലഭിക്കുന്നതിനേക്കാൾ ഇരട്ടി വേതനമാണ് അൽഹിലാൽ വാഗ്ദാനം ചെയ്തിരിക്കുന്നത്. അതിനാൽ ഇരുവരും അൽഹിലാലിലേക്ക് പോകാനുള്ള സാധ്യതകളും ഏറെയുണ്ട്. ഇത് മെസ്സിയെ ക്ലബ്ബിലേക്ക് അടുപ്പിക്കുമെന്നാണ് അൽ ഹിലാൽ കരുതുന്നത്.അൽ ഹിലാൽ വമ്പൻ നീക്കങ്ങൾ നടത്തുമ്പോൾ എതിരാളികളായ അൽ നസ്റും റെക്കോർഡ് ട്രാൻസ്ഫറിന് ഒരുങ്ങുന്നു എന്നാണ് വിവരങ്ങൾ.

Rate this post