ലയണൽ മെസ്സി അൽ ഹിലാലിന്റെ ഓഫർ സ്വീകരിച്ചുവെന്ന് സ്പാനിഷ് മാധ്യമം, യാഥാർത്ഥ്യം റിപ്പോർട്ട് ചെയ്ത് എഡ്യൂൾ| Lionel Messi

ലയണൽ മെസ്സിയുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളും ഊഹാപോഹങ്ങളും വളരെയധികം പ്രചരിക്കുന്ന ഒരു സമയമാണിത്.തന്റെ ഭാവിയെക്കുറിച്ച് ഒരു ഫൈനൽ ഡിസിഷൻ എടുക്കാത്തത് തന്നെയാണ് കാരണം.പിഎസ്ജി വിടാൻ മെസ്സി തീരുമാനമെടുത്തിട്ടുണ്ട്.ഏത് ക്ലബ്ബിലേക്ക് പോകും എന്നത് മാത്രമാണ് ഇനി അറിയേണ്ടത്.

സൗദി അറേബ്യയിലെ പ്രമുഖ ക്ലബ്ബായ അൽ ഹിലാലിന് ലയണൽ മെസ്സിയെ സ്വന്തമാക്കാൻ താല്പര്യമുണ്ട്.ക്രിസ്റ്റ്യാനോ റൊണാൾഡോയെ സൗദി അറേബ്യ എത്തിച്ചത് കൊണ്ട് അവർക്ക് വളരെയധികം ആത്മവിശ്വാസമുണ്ട്.400 മില്യൺ യൂറോയുടെ സാലറിയുള്ള ഒരു കോൺട്രാക്ട് ലയണൽ മെസ്സിക്ക് അൽ ഹിലാൽ നൽകിയിട്ടുണ്ട്.ആ ഓഫർ ഇപ്പോഴും ലയണൽ മെസ്സിയുടെ മുന്നിലുണ്ട്.

എന്നാൽ പ്രമുഖ സ്പാനിഷ് മാധ്യമമായ എൽ ചിരിങ്കിറ്റോ ടിവി കുറച്ചുമുമ്പ് ഈ വിഷയത്തിൽ ഒരു റിപ്പോർട്ട് പുറത്തുവിട്ടിരുന്നു.അതായത് ലയണൽ മെസ്സി അൽ ഹിലാലിന്റെ ഓഫർ സ്വീകരിച്ചു കഴിഞ്ഞു എന്നായിരുന്നു ഇവർ കണ്ടെത്തിയിരുന്നത്.ബാഴ്സ സൂപ്പർ താരങ്ങളായ ജോർദി ആൽബയും സെർജിയോ ബുസ്ക്കെറ്റ്സും ലയണൽ മെസ്സിക്കൊപ്പം അൽ ഹിലാലിൽ ചേരുമെന്നും ഇവർ അറിയിച്ചിരുന്നു.

എന്നാൽ ഈ വാർത്തയിലെ സത്യാവസ്ഥ പ്രമുഖ അർജന്റൈൻ മാധ്യമപ്രവർത്തകനും മെസ്സിയുടെ സുഹൃത്തുമായ ഗാസ്റ്റൻ എഡ്യൂൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.അതായത് ലയണൽ മെസ്സി ആരുടെയും ഓഫർ സ്വീകരിച്ചിട്ടില്ല.എങ്ങോട്ട് പോകണം എന്നുള്ള കാര്യത്തിൽ മെസ്സി യാതൊരുവിധ തീരുമാനങ്ങളും എടുത്തിട്ടുമില്ല.മാത്രമല്ല മെസ്സിയുടെ മുൻഗണന എന്നത് യൂറോപ്പിൽ തന്നെ തുടരുക എന്നതാണ്.

അതായത് നിലവിൽ ലയണൽ മെസ്സി സൗദി അറേബ്യയിലേക്ക് എത്താൻ സാധ്യതയില്ല.പിഎസ്ജിയുടെ ഓഫർ മെസ്സിക്ക് മുന്നിൽ ഉണ്ടെങ്കിലും മെസ്സി അത് പരിഗണിച്ചിട്ടില്ല.താരത്തെ നിലനിർത്താൻ ഇപ്പോഴും ക്ലബ്ബിന് താല്പര്യമുണ്ട്.പക്ഷേ ഇത്രയൊക്കെ സംഭവിച്ച സ്ഥിതിക്ക് മെസ്സി പിഎസ്ജിയിൽ തുടരാൻ സാധ്യതകൾ ഇല്ല.ബാഴ്സ തന്നെയാണ് ഇപ്പോഴും മെസ്സിയുടെ ലക്ഷ്യസ്ഥാനം.

3.3/5 - (3 votes)