വീണ്ടും മെസ്സി വിവാദം, പിഎസ്ജിക്കൊപ്പം നിൽക്കാതെ ലിയോ മെസ്സി ബാഴ്സലോനയിൽ പോയി..
ഫ്രഞ്ച് വമ്പൻമാരായ പാരിസ് സെന്റ് ജർമയിനെ ഈ സീസണിലെ ഫ്രഞ്ച് ലീഗ് ചാമ്പ്യൻമാരാക്കുന്നതിൽ അർജന്റീന നായകനായ ലിയോ മെസ്സി വലിയ പങ്ക് വഹിച്ചിട്ടുണ്ട്. നിരവധി ഗോളുകളും അസിസ്റ്റുകളുമായി തിളങ്ങിയ ലിയോ മെസ്സി ഈ സീസൺ കഴിയുന്നതോടെ പിഎസ്ജി വിടുകയാണ്.
കഴിഞ്ഞ ദിവസം ഫ്രഞ്ച് ലീഗ് കിരീടം ഉറപ്പിച്ച പാരിസ് സെന്റ് ജർമയിൻ ടീമിലെ നാല് സൂപ്പർ താരങ്ങൾ ഇത്തവണത്തെ ലീഗ് വണ്ണിലെ മികച്ച താരത്തിനുള്ള അവാർഡിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടിരുന്നു. ലിയോ മെസ്സി, കിലിയൻ എംബാപ്പേ, അഷ്‌റഫ് ഹക്കിമി, നൂനോ മെൻഡസ് എന്നീ താരങ്ങളാണ് നാമനിർദേശം ചെയ്യപ്പെട്ടവർ.
യു എൻ എഫ് പി അവാർഡ് പരിപാടിയിൽ ഈ പിഎസ്ജി താരങ്ങൾക്കൊപ്പം ലിയോ മെസ്സി പങ്കെടുത്തില്ല എന്ന വാർത്തയാണ് ഇപ്പോൾ ആകെ തരംഗമാകുന്നത്. ലിയോ മെസ്സി പങ്കെടുക്കേണ്ടിയിരുന്ന ഈ പരിപാടിയിൽ താരം വരാത്തത് നിരവധി വിമർശനങ്ങൾക്ക് വഴിയൊരുക്കിയിട്ടുണ്ട്. ഫ്രഞ്ച് ലീഗിലെ മികച്ച താരത്തിനുള്ള അവാർഡ് സൂപ്പർ താരം കിലിയൻ എംബാപ്പെയാണ് നേടിയത്.
Messi en Barcelona escuchando Viva La Vida de Coldplay…pic.twitter.com/JFCGCh0UyT
— Messismo (@Messismo10) May 29, 2023
എന്നാൽ ഈ പരിപാടിയിൽ പങ്കെടുക്കാതെ ലിയോ മെസ്സി ബാഴ്സലോനയിൽ പോയി അവിടെയുള്ള സംഗീതപരിപാടിയിൽ പങ്കെടുക്കുകയായിരുന്നു. ഇതിന്റെ വീഡിയോസ് ഇപ്പോൾ പുറത്ത്വന്നിട്ടുണ്ട്. കൂടാതെ ലിയോ മെസ്സിക്ക് വേണ്ടി ചാന്റ്സ് വിളിക്കുന്ന ബാഴ്സലോന ആരാധകരെയും നമുക്ക് വീഡിയോയിൽ കാണാനാവും.
പിഎസ്ജി താരങ്ങൾക്കൊപ്പം അവാർഡ് നൈറ്റിൽ പങ്കെടുക്കാതെ ബാഴ്സലോനയിൽ പോയി മറ്റൊരു സംഗീത പരിപാടിയിൽ പങ്കെടുത്ത ലിയോ മെസ്സിക്കെതിരെ നിരവധി പേര് വിമർശനങ്ങൾ ഉന്നയിക്കുന്നുണ്ട്. ഈ സീസൺ അവസാനത്തോടെ പിഎസ്ജി വിടുന്ന ലിയോ മെസ്സിയെ സ്വന്തമാക്കാൻ ബാഴ്സലോന, അൽ ഹിലാൽ തുടങ്ങിയ ക്ലബ്ബുകളാണ് രംഗത്തുള്ളത്.
Leo Messi, not at UNFP ceremony with PSG tonight — he’s at Coldplay concert in Barcelona. 🏟️🎶 #Messi
— Fabrizio Romano (@FabrizioRomano) May 28, 2023
Barça fans chanting for Leo there, via @gerardromero ⤵️🎥 pic.twitter.com/Kqia0eWXR0
വമ്പൻ ഓഫറുകളുമായി സൗദി ക്ലബ് അൽ ഹിലാൽ മെസ്സിയെ സമീപിക്കുന്നുണ്ടെങ്കിലും എഫ്സി ബാഴ്സലോനയിലേക്കുള്ള സൂപ്പർ താരത്തിന്റെ തിരിച്ചുവരവാണ് ആരാധകർ ആഗ്രഹിക്കുന്നത്. ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ലിയോ മെസ്സിയുടെ ട്രാൻസ്ഫർ നീക്കം വലിയ രീതിയിൽ തരംഗം സൃഷ്ടിക്കുമെന്നുറപ്പാണ്