വേൾഡ് കപ്പിന് വേണ്ടി വന്നു, കിട്ടി, പോവുന്നു : മെസ്സിയെ വിമർശിച്ച് റോതൻ |Lionel Messi

ലയണൽ മെസ്സി വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ഫ്രീ ട്രാൻസ്ഫറിൽ പിഎസ്ജിയോട് വിടപറയും എന്നുള്ള കാര്യം ഉറപ്പായി കഴിഞ്ഞിട്ടുണ്ട്.പുതിയ വിവാദങ്ങൾ ഉടലെടുത്തതോടുകൂടിയാണ് കാര്യങ്ങൾ കൂടുതൽ വഷളായത്.മെസ്സിയും പിഎസ്ജിയും തമ്മിലുള്ള ബന്ധം പാടെ തകർന്നിട്ടുണ്ട്.കരാർ പുതുക്കാൻ മെസ്സിയോ പിഎസ്ജിയോ ഇപ്പോൾ താല്പര്യപ്പെടുന്നില്ല എന്നാണ് മാധ്യമങ്ങൾ കണ്ടെത്തിയിട്ടുള്ളത്.

പിഎസ്ജിയിൽ തുടക്കകാലം തോട്ടേ മെസ്സിക്ക് നിരവധി വിമർശനങ്ങൾ കേൾക്കേണ്ടി വരാറുണ്ട്.ഈ സീസണിൽ മികച്ച പ്രകടനം പുറത്തെടുത്തിട്ടും മെസ്സി വേട്ടയാടപ്പെട്ടിരുന്നു.പ്രത്യേകിച്ച് സ്വന്തം ആരാധകർ തന്നെ സ്വന്തം മൈതാനത്ത് വെച്ച് ലയണൽ മെസ്സിയെ കൂവിവിളിച്ചിരുന്നു.അതേ തുടർന്ന് മെസ്സിയും പിഎസ്ജി ആരാധകരും തമ്മിലുള്ള ബന്ധവും തകർന്നിരുന്നു.ലയണൽ മെസ്സിയെ പോലെ ഒരു താരം അർഹിക്കുന്ന രൂപത്തിലല്ല പിഎസ്ജി ആരാധകർ അദ്ദേഹത്തെ ട്രീറ്റ് ചെയ്തത് എന്നുള്ളത് വളരെ വ്യക്തമാണ്.

തുടക്കകാലം തോട്ടേ മെസ്സിയെ വിമർശിക്കുന്ന വ്യക്തികളിൽ ഒരാളാണ് ജെറോം റോതൻ.അദ്ദേഹം പിഎസ്ജിക്ക് വേണ്ടി കളിച്ചിട്ടുണ്ട്.കഴിഞ്ഞ മത്സരത്തിൽ പരാജയപ്പെട്ടതിന് പിന്നാലെ മെസ്സിയെ അദ്ദേഹം വിമർശിച്ചിരുന്നു.ഇപ്പോൾ ഈ വിവാദങ്ങൾ ഉടലെടുത്തതിന് പിന്നാലെയും മെസ്സിയെ അദ്ദേഹം വേട്ടയാടിയിട്ടുണ്ട്. വേൾഡ് കപ്പിന് തയ്യാറെടുക്കാൻ വേണ്ടി മാത്രം പിഎസ്ജിയിലേക്ക് വന്ന മെസ്സി അത് ലഭിച്ചപ്പോൾ ക്ലബ്ബിനെ ഉപേക്ഷിച്ചു പോകുന്നു എന്നാണ് റോതൻ പറഞ്ഞിട്ടുള്ളത്.

‘ലയണൽ മെസ്സി ആഗ്രഹിക്കുന്നത് നൽകാൻ കഴിയുന്ന ഒരേ ഒരു ക്ലബ്ബ് മാത്രമായിരുന്നു അന്ന് അദ്ദേഹം ബാഴ്സ വിടുന്ന സമയത്ത് ഉണ്ടായിരുന്നത്.അത് പിഎസ്ജിയായിരുന്നു. മെസ്സിക്ക് വേണ്ടതെല്ലാം പിഎസ്ജിയിൽ ലഭ്യമായിരുന്നു.ഖത്തർ വേൾഡ് കപ്പിന് വേണ്ടി തയ്യാറെടുക്കാനാണ് മെസ്സി പിഎസ്ജിയെ തിരഞ്ഞെടുത്തത്.അദ്ദേഹത്തിന് വേൾഡ് കപ്പ് കിരീടം നേടാൻ കഴിഞ്ഞു.ഇപ്പോൾ അദ്ദേഹം ക്ലബ്ബ് വിടാൻ തയ്യാറായിരിക്കുകയാണ് ‘ ഇതാണ് മുൻ പിഎസ്ജി താരം പറഞ്ഞിട്ടുള്ളത്.

ലയണൽ മെസ്സി പിഎസ്ജിയോട് വിടപറയും എന്നുള്ളത് ഉറപ്പായി കഴിഞ്ഞിട്ടുണ്ട്.അടുത്ത സീസണിൽ അദ്ദേഹം ഏതു ക്ലബ്ബിലായിരിക്കും കളിക്കുക എന്നത് മാത്രമാണ് ഇനി അറിയേണ്ട കാര്യം.ബാഴ്സലോണ ഇപ്പോൾ മെസ്സിയെ തിരികെ എത്തിക്കാൻ വേണ്ടി ശ്രമങ്ങൾ തുടരുന്നുണ്ട്.അവർക്ക് അതിന് സാധിച്ചാൽ അത് ആരാധകർക്ക് വളരെയധികം സന്തോഷം പകരുന്ന ഒരു കാര്യമായിരിക്കും.

Rate this post