ഇന്നത്തെ മത്സരത്തിൽ ഹോണ്ടുറാസിനെ കീഴടക്കാൻ അർജന്റീനക്ക് സാധിച്ചത് ആരാധകർക്ക് വളരെയധികം സന്തോഷം നൽകുന്ന കാര്യമാണ്.എന്തെന്നാൽ ടീം ഒരിക്കൽ കൂടി മികച്ച പ്രകടനം നടത്തി.അതിനേക്കാളുപരി ലിയോ മെസ്സിയുടെ രണ്ട് ഗോളുകൾ കാണാനായി എന്നുള്ളതാണ്. ഇനി അടുത്ത മത്സരത്തിൽ ജമൈക്കയാണ് അർജന്റീനയുടെ എതിരാളികൾ.
ഹോണ്ടുറാസിനെതിരെയുള്ള ഈ മത്സരത്തിൽ മൂന്ന് യുവ താരങ്ങൾക്ക് അർജന്റീനയുടെ സീനിയർ ടീം ജേഴ്സിയിൽ അരങ്ങേറാനുള്ള അവസരം ലഭിച്ചിരുന്നു.ഡിഫന്റർ നെഹുവേൻ പെരസ്,മിഡ്‌ഫീൽഡർ എൻസോ ഫെർണാണ്ടസ്, അറ്റാക്കിങ് മിഡ്‌ഫീൽഡർ തിയാഗോ അൽമേഡ എന്നിവരായിരുന്നു അർജന്റീനക്ക് വേണ്ടി അരങ്ങേറ്റം നടത്തിയത്. മികച്ച പ്രകടനം ഇവരൊക്കെ പുറത്തെടുക്കുകയും ചെയ്തു.
ഈ മത്സരം അവസാനിച്ചതിനുശേഷം ഈ അരങ്ങേറ്റക്കാരെ കുറിച്ച് ചോദിച്ചിരുന്നു. ഈ താരങ്ങളെ വളരെയധികം പ്രശംസിച്ചു കൊണ്ടാണ് മെസ്സി സംസാരിച്ചത്. പ്രത്യേകിച്ച് തിയാഗോ അൽമേഡ,എൻസോ ഫെർണാണ്ടസ് എന്നിവരെ മെസ്സി എടുത്തു പറയുകയും. വളരെയധികം ഇന്റലിജന്റ് ആയ താരങ്ങളാണ് ഇരുവരും എന്നാണ് മെസ്സി പറഞ്ഞത്
‘ അവർ എല്ലാവരും നല്ല രൂപത്തിൽ കളിക്കുന്നതാണ് ഞാൻ കണ്ടത്.ഈ താരങ്ങളോയൊക്കെ ഇതിനോടകം തന്നെ ഞങ്ങൾക്കറിയാം. ഞങ്ങളോടൊപ്പം അവസാന കോളിലും പരിശീലനം ചെയ്തവരാണ്.തിയാഗോ വളരെയധികം ഫ്രഷാണ്, വളരെ വേഗതയുള്ള താരമാണ്.അദ്ദേഹം ആരെയും പേടിക്കുന്നില്ല.ആരെ വേണമെങ്കിലും അദ്ദേഹം നേരിടും.എൻസോ ഫെർണാണ്ടസാവട്ടേ ഒരുപാട് പേഴ്സണാലിറ്റി ഉള്ള താരമാണ്.നല്ല ടാലന്റ് ഉണ്ട്. മാത്രമല്ല വളരെയധികം ഇന്റലിജന്റുമാണ് ‘ മെസ്സി പറഞ്ഞു.
🗣 Leo Messi on Enzo Fernández: “Enzo is very intelligent and a footballer with a good foot. He is spectacular player with Thiago [Almada].” pic.twitter.com/iwvpSvtjOA
— All About Argentina 🛎🇦🇷 (@AlbicelesteTalk) September 24, 2022
ഈ യുവ താരങ്ങളെ സംബന്ധിച്ചിടത്തോളം അവർക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ പ്രശംസയാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. മെസ്സിയുടെ ഈ പ്രശംസകൾ അവർക്ക് മുന്നോട്ടുള്ള പ്രയാണത്തിൽ ഒരുപാട് പ്രചോദനം നൽകും. വരുന്ന ഖത്തർ വേൾഡ് കപ്പിനുള്ള അർജന്റീന ടീമിൽ ഇടം നേടാൻ ഇവർക്ക് കഴിയുമോ എന്നുള്ള കാത്തിരുന്ന് കാണേണ്ട കാര്യമാണ്.