ഫുട്ബോൾ ആരാധകർക്ക് ആവേശമായി ലയണൽ മെസ്സി സിദാനോട് പറഞ്ഞ വാക്കുകൾ | Lionel Messi

ഫുട്ബോൾ കണ്ട എക്കാലത്തെയും മികച്ച രണ്ടു താരങ്ങളെയെടുത്താൽ അതിൽ അർജന്റീനയുടെ ലയണൽ മെസ്സിയും ഫ്രാൻസിന്റെ സിനദിൻ സിദാനും ഉണ്ടാവും എന്നുറപ്പ്.രണ്ട് കാലഘട്ടങ്ങളിൽ ആയിട്ടായിരുന്നു ഇരു താരങ്ങളുടെയും ഐതിഹാസിക നേട്ടങ്ങൾ.

ഒരുപാട് കാര്യങ്ങളിൽ താരങ്ങൾക്കും ഒരുപാട് സാമ്യങ്ങളുണ്ട്, രാജ്യത്തിനുവേണ്ടിയും ക്ലബ്ബിനു വേണ്ടിയും ഫുട്ബോളിലെ എല്ലാ നേട്ടങ്ങളും കൈപ്പിടിയിൽ ഒതുക്കിയ ഇതിഹാസതാരങ്ങളാണ് ലയണൽ മെസ്സിയും സിദാനും. ഇപ്പോഴിതാ ഇരുതാരങ്ങളും ഒരുമിച്ച് ഇന്റർവ്യൂ ചെയ്യാനുള്ള അവസരം ലഭിച്ചിരിക്കുകയാണ്. അതിനിടയിലായിരുന്നു ലയണൽ മെസ്സി സിദാനെ കുറിച്ച് ചില കാര്യങ്ങൾ വ്യക്തമാക്കിയത്.

സിദാനോട് തനിക്ക് ആരാധനയും ബഹുമാനവും എന്നും ഉണ്ടായിരുന്നുവെന്നും, ഇക്കാര്യങ്ങൾ താൻ മുന്നേ സംസാരിച്ചിട്ടുള്ളതാണെന്നും വ്യക്തമാക്കിയ ലയണൽ മെസ്സി അദ്ദേഹം മാഡ്രിഡ്ലും താൻ ബാഴ്സലോണയിലായതും ചില ലിമിറ്റേഷനുകൾ ഉണ്ടായി എന്ന് വ്യക്തമാക്കുന്നു മെസ്സി.

മെസ്സി സിദാനോടൊപ്പമുള്ള ഇന്റർവ്യൂവിൽ പറഞ്ഞത് ഇപ്രകാരമായിരുന്നു “അദ്ദേഹം ഇവിടെ ഉള്ളതുകൊണ്ടല്ല ഞാൻ ഇത് പറയുന്നത്, പക്ഷേ ഞാൻ ഇത് മുമ്പ് പലതവണ പറഞ്ഞിട്ടുണ്ട്. ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളാണ് സിദാൻ, ഞാൻ നിങ്ങളെ എന്നും ആരാധിക്കുകയും സ്നേഹിക്കുകയും ചെയ്തിട്ടുണ്ട്. ഞാൻ മാഡ്രിഡിൽ താങ്കളെ വളരെയധികം പിന്തുടരുമായിരുന്നു,ഞാൻ ബാഴ്‌സലോണയിൽ നിന്നുള്ളതിനാൽ നിങ്ങളിൽ നിന്ന് ഒരല്പം അകലം പാലിച്ചു. ചാരുതയും കലയും മാന്ത്രികതയും എല്ലാം സിദാൻ ആണ്.ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ലെവർകൂസനെതിരായ ഗോൾ, ലോകകപ്പ് ഫൈനലിൽ ബ്രസീലിനെതിരെ നേടിയ ഗോളുകൾ, അദ്ദേഹം ചെയ്തിരുന്ന ഐതിഹാസിക സ്പിന്നിംഗ് നീക്കം, പ്രശസ്തമായ വലൻസിയ ഗോൾ എന്നിവ ഉൾപ്പെടെ എനിക്ക് താങ്കളെക്കുറിച്ച് കുറിച്ച് ധാരാളം ഓർമ്മകളുണ്ട്”. മെസ്സി പറഞ്ഞു.