‘തുടർച്ചയായ തോൽവികൾ’ : 13 -മത്തെ ലീഗ് തോൽവിയും ഏറ്റുവാങ്ങി ലിയോ മെസ്സിയുടെ ഇന്റർ മിയാമി |Lionel Messi

ലോകമെമ്പാടുമുള്ള ആരാധകരെ ഞെട്ടിച്ചു കൊണ്ടാണ് അര്ജന്റീന സൂപ്പർ താരം ലയണൽ മെസ്സി മേജർ ലീഗ് സോക്കർ ക്ലബായ ഇന്റർ മിയമിലേക്കുള്ള തന്റെ നീക്കം പ്രഖ്യാപിച്ചത്.മെസ്സിയുടെ സൈനിങ്ങ് പ്രഖ്യാപിച്ചത് കൊണ്ട് എല്ലാവരും ശ്രദ്ധയോടെ നോക്കുന്ന ഒരു ക്ലബ്ബാണ് ഇപ്പോൾ ഇന്റർ മിയാമി.

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെയും റയൽ മാഡ്രിഡിന്റെയും ഇംഗ്ലീഷ് ഇതിഹാസമായ ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥതയിലാണ് ക്ലബ്ബ്.പാരിസ് സെന്റ് ജർമയിനോട്‌ വിട പറഞ്ഞ ലിയോ മെസ്സി തന്റെ മുൻ ക്ലബ്ബായ എഫ്സി ബാഴ്സലോണയിലേക്ക് പോകാൻ ശ്രമിച്ചെങ്കിലും ബാഴ്സലോണ ട്രാൻസ്ഫർ നടക്കാത്തതിനാൽ പിന്നെ മേജർ സോക്കർ ലീഗിൽ കളിക്കുന്ന ഇന്റർ മിയാമി ക്ലബ്ബിനെയാണ് മെസ്സി അടുത്ത തട്ടകമായി തിരഞ്ഞെടുത്തത്.ലിയോ മെസ്സിയുടെ സൈനിങ് കഴിഞ്ഞു നടന്ന ആദ്യ മത്സരത്തിൽ യുഎസ് ഓപ്പൺ കപ്പ്‌ ടൂർണമെന്റിലെ ക്വാർട്ടർ ഫൈനലിൽ വിജയം നേടിയ ക്ലബ്ബ് സെമിഫൈനലിൽ പ്രവേശിച്ചിരുന്നു.

എന്നാൽ ഇപ്പോഴും മേജർ സോക്കർ ലീഗിലെ പോയന്റ് ടേബിൾ നോക്കുകയാണെങ്കിൽ അവസാന സ്ഥാനക്കാരാണ് ലിയോ മെസ്സിയുടെ ഇന്റർ മിയാമി. മെസ്സിയുടെ സൈനിങ്‌ പ്രഖ്യാപിച്ചെങ്കിലും തോൽ‌വിയിൽ നിന്നും മുക്തരാവാൻ അവർക്ക് കഴിഞ്ഞിട്ടില്ല.ഇന്ന് നടന്ന മത്സരത്തിലും മിയാമിക്ക് തോൽവി അറിയേണ്ടി വന്നിട്ടുണ്ട്.4-1 എന്ന വമ്പൻ സ്കോറിനാണ് ഫിലാഡൽഫിയ മിയാമിയെ തോൽപ്പിച്ചത്. ലീഗിൽ 18 മത്സരങ്ങൾ കളിച്ച ടീം 13 -മത് തോൽവിയാണ് ഇന്ന് ഇന്റർ മിയാമി ഏറ്റുവാങ്ങിയത്. 18 മത്സരങ്ങളിൽ നിന്നും അഞ്ചു ജയം മാത്രമാണ് ഇന്റർ മിയാമിക്ക് നേടാൻ സാധിച്ചത്.

ഇന്നത്തെ മത്സരത്തിന്റെ ഫസ്റ്റ് ഹാഫിൽ തന്നെ മൂന്ന് ഗോളുകൾ വഴങ്ങിക്കൊണ്ട് ഇന്റർ മിയാമി തോൽവി സമ്മതിച്ചിരുന്നു.മിയാമിയുടെ ആശ്വാസ ഗോൾ റോബർട്ട് ടൈലറിന്റെ വകയായിരുന്നു. കഴിഞ്ഞ മത്സരത്തിലും ഇന്റർ മിയാമി തോറ്റിരുന്നു. ന്യൂ ഇംഗ്ലണ്ട് ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ആ മത്സരത്തിൽ മിയാമിയെ തോൽപ്പിച്ചത്.ജേക്കബ് ഗ്ലെസ്നെസ്, ജൂലിയൻ കരാൻസ, ലിയോൺ ഫ്ലാച്ച് എന്നിവർ ഫിലാഡൽഫിയക്കായി ആദ്യ പകുതിയിൽ ഗോളുകൾ നേടി.

2.9/5 - (8 votes)