ബാഴ്സലോണ കളിക്കാരനായി ബാലൺ ഡി ഓർ നേടാൻ ലെവൻഡോവ്‌സ്‌കി |Robert Lewandowski

പോളിഷ് സൂപ്പർ സ്‌ട്രൈക്കർ റോബർട്ട് ലെവൻഡോവ്സ്കി പുതിയ വെല്ലുവിളികൾ നേരിടുക എന്നാഗ്രഹവുമായാണ് സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ബയേൺ മ്യൂണിക്കിൽ നിന്നും ബാഴ്സലോണയിലേക്കെത്തുന്നത്. ക്യാമ്പ് നൗവിൽ മികച്ച തുടക്കവും സ്‌ട്രൈക്കർക്ക് ലഭിക്കുകയും ചെയ്തു.

ബാഴ്‌സലോണയിലൂടെ ബാലൺ ഡി ഓർ പുരസ്‌കാരം നേടാൻ സാധിക്കും എന്ന ആത്മവിശ്വാസം ലെവൻഡോസ്‌കി പ്രകടിപ്പിക്കുകയും ചെയ്തു.കോവിഡ് -19 പാൻഡെമിക് കാരണം 2020 ലെ അവാർഡ് മാറ്റിവെച്ചതോടെയാണ് താരത്തിന് പുരസ്‌കാരം ലഭിക്കാനുള്ള അവസരം നഷ്ടമായത്.അലിയൻസ് അരീനയിലെ അവിശ്വസനീയമായ പ്രകടനം ഉണ്ടായിരുന്നിട്ടും കഴിഞ്ഞ വര്ഷം ലെവൻഡോവ്‌സ്‌കിക്ക് പുരസ്‌കാരം നഷ്ടമായിരുന്നു. 2021 ൽ പിഎസ്ജി സൂപ്പർ താരം ലയണൽ മെസ്സിയാണ് സ്വന്തമാക്കിയത്.

ലെവൻഡോവ്‌സ്‌കി കാറ്റലോണിയയിൽ എത്തിയത് മുതൽ മികച്ച ഫോമിലാണുള്ളത്. ഇതുവരെ 11 ഗോളുകൾ നേടുകയും ചെയ്തു.2022 ലെ അവാർഡ് റയൽ മാഡ്രിഡ് ക്യാപ്റ്റൻ കരീം ബെൻസെമ നേടുമെന്ന പ്രതീക്ഷയിലാണ് ഫുട്ബോൾ ലോകം, ഫ്രഞ്ച് താരത്തിന്റെ മികവിലാണ് റയൽ മാഡ്രിഡ് ചാമ്പ്യൻസ് ലീഗും ലാ ലീഗയും സ്വന്തമാക്കിയത്.എന്നാൽ ഒരു ബാഴ്‌സലോണ കളിക്കാരനെന്ന നിലയിൽ ബാലൺ ഡി ഓർ നേടാനുള്ള തന്റെ സാധ്യതകൾ വർദ്ധിക്കുമെന്ന് ലെവെഡോസ്‌കി അഭിപ്രായപ്പെട്ടു.“കാമ്പ് നൗവിൽ ബാഴ്‌സ ആരാധകർ എനിക്കായി പാടാൻ തുടങ്ങുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. ഞാൻ വളരെക്കാലമായി ഇവിടെയുണ്ടെന്ന് എനിക്ക് തോന്നുന്നു ” ലെവെൻഡോസ്‌കി പറഞ്ഞു.

ഏറ്റവും കൂടുതൽ കളിക്കാർ ബാലൺ ഡി ഓർ നേടിയ ടീമാണ് ബാഴ്സലോണ. അത്കൊണ്ട് തന്നെ ബയേണിനിൽ കളിക്കുന്നതിനേക്കാൾ ബാഴ്സയിൽ കളിക്കുമ്പോൾ ഇത് നേടാനുള്ള സാധ്യതകൾ വർധിക്കും.ജർമ്മൻ ബുണ്ടസ്‌ലിഗയിലും സ്പാനിഷ് ലാലിഗയിലും കളിക്കുമ്പോൾ താൻ അനുഭവിച്ച വ്യത്യാസവും 34-കാരൻ വിശദീകരിച്ചു. “ബുണ്ടസ്ലിഗ തീർച്ചയായും കൂടുതൽ ശാരീരികമായിരുന്നു. സ്പെയിനിൽ, കൂടുതൽ ടീമുകൾ മികച്ച ഫുട്ബോൾ കളിക്കാൻ ശ്രമിക്കുന്നു.സ്വയം പ്രതിരോധിക്കുന്ന ടീമുകളുമായാണ് ഇവിടെ കൂടുതൽ നേരിടേണ്ടി വരുന്നത്.കഴിഞ്ഞ ആഴ്ചയിൽ എൽച്ചെക്കെതിരെ മത്സരത്തിൽ ഞാൻ രണ്ട് ഗോളുകൾ സ്കോർ ചെയ്തു, പക്ഷേ അവർ കൂടുതൽ ശ്രദ്ധ പ്രതിരോധത്തിൽ കേന്ദ്രീകരിക്കുകയും പിച്ചിൽ സമർത്ഥമായി നീങ്ങുകയും ചെയ്തതിനാൽ ഞങ്ങൾക്ക് കളിക്കുന്നത് ശരിക്കും ബുദ്ധിമുട്ടായിരുന്നു, ”34 കാരം വിശദീകരിച്ചു.

2022/23 സീസണിലെ നെതർലാൻഡ്‌സിനും വെയിൽസിനും എതിരെയുള്ള അവരുടെ അവസാന രണ്ട് യുവേഫ നേഷൻസ് ലീഗ് മത്സരങ്ങൽ പോളിഷ് ടീമിനൊപ്പം കളിക്കാനുള്ള തയ്യാറെടുപ്പിലാണ് ലെവെൻഡോസ്‌കി.

Rate this post