❝ഡേവിഡ് ബെക്കാമിനെപോലും അതിശയിപ്പിക്കുന്ന ഫ്രീകിക്ക് ഗോളുമായി മകൻ റോമിയോ ബെക്കാം❞

ലോക ഫുട്ബോളിൽ ഏറ്റവും മനോഹരമായി ഫ്രീകിക്ക് എടുക്കുന്നവരുടെ കൂട്ടത്തിൽ ഏറ്റവും മുൻ പന്തിയിൽ നിൽക്കുന്ന താരമായിരുന്നു മുൻ ഇംഗ്ലീഷ് ക്യാപ്റ്റിൻ ഡേവിഡ് ബെക്കാം.അടുത്തിടെ യുണൈറ്റഡ് സ്റ്റേറ്റ്സ് ക്ലബ് ഇന്റർ മിയാമി II ന്റെ ജൂനിയർ ടീമിനായി ഒരു ഫ്രീ കിക്ക് ഗോൾ നേടി അദ്ദേഹത്തിന്റെ മകൻ റോമിയോ ബെക്കാം പിതാവിന്റെ കഴിവുകൾ തനിക്ക് ലഭിച്ചിട്ടുണ്ടെന്ന് തെളിയിച്ചു.

19-കാരന്റെ സീസണിലെ ആദ്യ ഗോളായിരുന്നു ഇത്, പ്രാദേശിക എതിരാളികളായ ഒർലാൻഡോ സിറ്റി ബിക്കെതിരെ ഓസ്‌സിയോള ഹെറിറ്റേജ് പാർക്കിൽ ആയിരുന്നു മത്സരം നടന്നത്. കളി അവസാനിക്കാൻ ആറു മിനുട്ട് ശേഷിക്കെ ഇന്റർ മിയാമി II-ന് ഒരു ഫ്രീകിക്ക് ലഭിച്ചു.റോമിയോയുടെ ഷോട്ട് എതിർ ഗോൾ കീപ്പറെ മറികടന്ന് വലയിൽ കയറിയപ്പോൾ ഡേവിഡ് ബെക്കാമിന്റെ യുവ പതിപ്പ് കാണുന്നത് പോലെയായിരുന്നു അത്. ടിവി കമന്റേറ്റർ പറഞ്ഞു, ‘ഞങ്ങൾ ഇത് മുമ്പ് കണ്ടിട്ടുണ്ടെന്ന് ഞാൻ കരുതുന്നു.’

മത്സരത്തിൽ മിയാമി 3-1 ന് വിജയിച്ചു.പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ ഫ്രീ കിക്കുകൾ നേടിയതിന്റെ റെക്കോർഡ് ഡേവിഡ് ബെക്കാമിന്റെ പേരിലാണ്. 18 ഫ്രീകിക്കുകളാണ് താരം മാഞ്ചസ്റ്റർ യൂണൈറ്റഡിനായി നേടിയത്.2002 ലോകകപ്പിന് യോഗ്യത നേടുന്നത്തിനായി ഗ്രീസിനെതിരെ അവസാന നിമിഷം നേടിയ ഗോളായിരുന്നു ബെക്കാമിന്റെ ഏറ്റവും പ്രശസ്തമായ ഫ്രീകിക്ക് ഗോൾ.സതാംപ്ടൺ ക്യാപ്റ്റൻ ജെയിംസ് വാർഡ് പ്രൗസ് 4 ഫ്രീ കിക്ക് ഗോളുകൾ നേടി ബെക്കാമിന്റെ റെക്കോർഡിന് നാല് ഗോളുകൾ മാത്രം പിന്നിലാണ്.

റോമിയോയുടെ അതേ ടീമിൽ ഇന്റർ മിയാമിയുടെ ആദ്യ ടീം മാനേജർ ഫിൽ നെവിലിന്റെ മകൻ ഹാർവി ഡിഫൻഡറായി കളിക്കുന്നു.എം‌എൽ‌എസ് നെക്സ്റ്റ് പ്രോ ലീഗിന്റെ ഈസ്റ്റേൺ കോൺഫറൻസിൽ 22 പോയിന്റുമായി ഇന്റർ മിയാമി II നിലവിൽ അഞ്ചാം സ്ഥാനത്താണ്, ലീഡർമാരായ കൊളംബസ് ക്രൂ 2 ന് 10 പോയിന്റ് പിന്നിലാണ്.

Rate this post