❝ലയണൽ മെസ്സി അർജന്റീനക്ക് ഒറ്റക്ക് നേടിക്കൊടുത്ത അണ്ടർ 20 വേൾഡ് കപ്പ്❞|Lionel Messi |FIFA World Cup

2005 ൽ നെതർലാൻഡിൽ നടന്ന FIFA U20 ലോകകപ്പ് അര്ജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ കരിയറിലെ വലിയ തുടക്കമായിരുന്നു.തന്റെ ദേശീയ ടീമിൽ അരങ്ങേറ്റം കുറിച്ചതു മുതൽ ലയണൽ മെസ്സിക്ക് ധാരാളം സമ്മർദമുണ്ട് ,പലപ്പോഴും മത്സരങ്ങൾ ഒറ്റയ്ക്ക് ജയിപ്പിക്കേണ്ട ചുമതല മെസ്സിയുടെ മേൽ ഉണ്ടായിരുന്നു. എന്നാൽ ഒരു സമ്മർദവുമില്ലതെ അര്ജന്റീനയൻ ജേഴ്സിയിൽ മെസ്സി കളിച്ച ഒരു ചാംപ്യൻഷിപ്പായിരുന്നു അണ്ടർ 20 വേൾഡ് കപ്പ്.

ലയണൽ മെസ്സി തന്റെ രാജ്യത്തിനായി ഫിഫ അണ്ടർ -20 ലോകകപ്പ് ഒറ്റയ്ക്ക് നേടികൊടുത്തു എന്ന് പറയേണ്ടി വരും.1979 ൽ അണ്ടർ 20 വേൾഡ് കപ്പ് നേടിയ ഇതിഹാസ താരം ഡീഗോ മറഡോണയുമായി അന്ന് മുതൽ മെസ്സിയെ താരതമ്യം ചെയ്യാൻ തുടങ്ങിയിരുന്നു. നൈജീരിയയ്‌ക്കെതിരായ ഫൈനലിൽ തന്റെ ടീമിനായി രണ്ട് ഗോളുകൾ മാത്രം അടിച്ച് വീരോചിതമായ പ്രകടനത്തിന് മെസ്സി മാൻ ഓഫ് ദ മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടു.2-1 ന് അർജന്റീന വിജയിച്ചു.രണ്ട് പെനാൽറ്റികളിൽ നിന്നാണ് മെസ്സി ഗോൾ നേടിയത് . 6 ഗോളുമായി മെസ്സി ലോകകപ്പിലെ ഏറ്റവും മികച്ച കളിക്കാരനായി,ഗോൾഡൻ ബോൾ, ഗോൾഡൻ ബൂട്ട് അവാർഡ് ലഭിച്ചു.

ടൂർണമെന്റിൽ യു.എസ്.എയ്‌ക്കെതിരായ ആദ്യ മത്സരത്തിൽ മെസ്സിയെ ആദ്യം ഒഴിവാക്കിയിരുന്നു അദ്ദേഹത്തിന്റെ ടീം 1-0ന് പരാജയപ്പെട്ടു. ടീമിൽ മെസ്സിയെ ഉൾപ്പെടുത്തണമെന്ന് അർജൻറീന ടീമംഗങ്ങൾ പരിശീലകനായ ഫ്രാൻസിസ്കോ ഫെരാരോയോട് ആവശ്യപ്പെടുകയും ചെയ്തു.കൊളംബിയക്കെതിരെ സമനില ഗോൾ നേടിയപ്പോൾ നോക്കൗട്ട് ഘട്ടങ്ങളിൽ അദ്ദേഹത്തിന്റെ മിടുക്ക് പ്രകടമായി. സ്‌പെയിനിനെതിരെ ഒരു അസിസ്റ്റും ഗോളുമ്യി തിളങ്ങിയ അദ്ദേഹം ബ്രസീലിനെതിരെയും സ്‌കോർ ചെയ്തു. ഫൈനലിൽ, അദ്ദേഹം രണ്ട് പെനാൽറ്റികൾ നേടി ടീമിനെ കിരീടം ചൂടിച്ചു.മൂന്ന് വർഷത്തിന് ശേഷം, ബെയ്ജിംഗിൽ നടന്ന ഒളിമ്പിക് ഗെയിംസിൽ ലിയോ മെസ്സിയും അർജന്റീനയും ഒരിക്കൽ കൂടി ഫൈനലിൽ നൈജീരിയയെ പരാജയപ്പെടുത്തി സ്വർണ്ണ മെഡൽ നേടി.

17 വർഷങ്ങൾക്ക് ശേഷം സീനിയർ ഫിഫ വേൾഡ് കപ്പ് പടിവാതിക്കൽ നിൽക്കുമ്പോൾ 2005 ൽ മെസ്സിയിൽ നിന്നുമുണ്ടായ പ്രകടനമാണ് ആരാധകർ ആഗ്രഹിക്കുന്നത്. 35 ആം വയസ്സിൽ തന്റെ അവസാന വേൾഡ് കപ്പ് ഖത്തറിൽ കളിയ്ക്കാൻ ഒരുങ്ങുമ്പോൾ 17 വർഷം മുൻപ് കണ്ട മെസ്സിയെ ഒരിക്കൽ കൂടി കാണാം എന്ന പ്രതീക്ഷയിലാണ് ഫുട്ബോൾ ആരാധകർ.

Rate this post