ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസ്സിയും വീണ്ടും ഏറ്റുമുട്ടുന്നു |Lionel Messi | Cristiano Ronaldo

ആധുനിക ഫുട്ബോളിൽ രണ്ടു താരങ്ങൾ തമ്മിലുള്ള പോരാട്ടം എന്നു പറഞ്ഞാൽ അത് മെസ്സിയും ക്രിസ്ത്യാനോയും തമ്മിലുള്ള പോരാട്ടം തന്നെയായിരുന്നു, ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച രണ്ട് താരങ്ങൾ തമ്മിൽ നേർക്കുനേർ ഏറ്റുമുട്ടുകയെന്ന് പറഞ്ഞാൽ അത് ആരാധകരിൽ എന്നും ആവേശമായിരിക്കും.

യൂറോപ്പ് വിട്ടതോടെ ഇരു താരങ്ങളുടെയും മത്സര സാധ്യത വളരെ കുറഞ്ഞിരിക്കുകയാണ്. ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും കടുത്ത മത്സരങ്ങളിലൊന്ന് മെസ്സിയും റൊണാൾഡോയും തമ്മിലാണെന്നതിൽ സംശയമില്ല. പത്ത് വർഷത്തിലേറെയായി ഇവർ തമ്മിലുള്ള മത്സരം ആരാധകർ ആസ്വദിച്ചു. ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദിഅറേബ്യൻ ക്ലബ് അൽ നാസറിലേക്ക് ചേക്കേറിയപ്പോൾ ലയണൽ മെസ്സി മേജർ ലീഗ് സോക്കർ ക്ലബായ ഇന്റർ മിയാമിയിൽ ചേർന്നു.

പുറത്ത് വരുന്ന റിപോർട്ടുകൾ പ്രകാരം മെസ്സിയും റൊണാൾഡോയും വീണ്ടും നേർക്കുനേർ മത്സരിക്കാൻ ഒരുങ്ങുകയാണ്.ജനുവരിയിൽ നടക്കുന്ന ക്ലബ് സൗഹൃദ മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസറും ലയണൽ മെസ്സിയുടെ ഇന്റർ മായാമിയും പരസ്പരം കളിക്കാൻ സാധ്യതയുണ്ട്.ഒരു ചൈനീസ് അന്താരാഷ്ട്ര മാർക്കറ്റിംഗ് ഓർഗനൈസേഷൻ ചൈനയിൽ ഇന്റർ മിയാമിയും അൽ-നാസറും തമ്മിൽ സൗഹൃദ ഗെയിം സംഘടിപ്പിക്കാൻ പദ്ധതിയിടുന്നു.

ഈ വർഷം ജനുവരിയിൽ സൗദി പ്രോ ലീഗ് ഓൾ-സ്റ്റാർസ് മാഞ്ചസ്റ്റർ സിറ്റിയെ നേരിടും. 2023ൽ പിഎസ്‌ജിക്കെതിരായ അവരുടെ മത്സരത്തിന് സമാനമായിരിക്കും ഇത്.ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസ്സിയും കുറച്ചുകാലമായി ഏറ്റുമുട്ടിയിട്ടില്ല. സൗദി പ്രോ ലീഗ് ഓൾ-സ്റ്റാർസിനെ പിഎസ്ജി നേരിട്ടപ്പോഴാണ് അവർ അവസാനമായി കണ്ടുമുട്ടിയത്. ഇരു താരങ്ങളും 36 തവണ പരസ്പരം ഏറ്റുമുട്ടിയിട്ടുണ്ട്.16 വിജയങ്ങൾ മെസ്സി നേടിയപ്പോൾ റൊണാൾഡോ 11 വിജയങ്ങൾ നേടി.ഈ ജോഡി ഉൾപ്പെട്ട മത്സരങ്ങളിൽ ഒമ്പത് സമനിലകൾ ഉണ്ടായിട്ടുണ്ട്. മെസ്സി 22 ഗോളുകൾ നേടിയപ്പോൾ റൊണാൾഡോ 21 ഗോളുകളും നേടി

Rate this post