ലോറിസ് അവാർഡിൽ ഹാട്രിക് തികക്കാൻ മെസ്സിയും, വിട്ടുനൽകാതിരിക്കാൻ ഹാലൻഡും മറ്റു കായികതാരങ്ങളും നോമിനേഷൻ ലിസ്റ്റിൽ
ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരത്തിന് നൽകുന്ന ഫിഫ ദി ബെസ്റ്റ് പുരസ്കാരം, ബാലൻ ഡി ഓർ പുരസ്കാരങ്ങളുടെ നിലവിലെ ജേതാവാണ് ലിയോ മെസ്സി. തന്റെ കരിയറിലെ എട്ടാമത്തെ തവണ ഫിഫയുടെ ഏറ്റവും മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ട ലിയോ മെസ്സി തന്റെ കരിയറിൽ നേടുന്ന എട്ടാമത്തെ ബാലൻ ഡി ഓർ നേട്ടമാണ് കഴിഞ്ഞ പ്രാവശ്യം സ്വന്തമാക്കിയത്. അർജന്റീന ദേശീയ ടീമിനോടൊപ്പം ഫിഫ വേൾഡ് കപ്പ് 2022 സ്വന്തമാക്കിയതാണ് മെസ്സിക്ക് മുൻതൂക്കം നൽകുന്നത്.
എന്തായാലും നിലവിൽ പ്രഖ്യാപിച്ച 2024ലെ ഏറ്റവും മികച്ച കായിക താരത്തിനുള്ള ലോറിസ് അവാർഡിനുള്ള നോമിനേഷൻ ലിസ്റ്റിൽ ലിയോ മെസ്സി ഉൾപ്പടെയുള്ള താരങ്ങളാണ് ഉൾപ്പെട്ടിരിക്കുന്നത്. ഫുട്ബോളിൽ നിന്നും ലിയോ മെസ്സിയെ കൂടാതെ മാഞ്ചസ്റ്റർ സിറ്റിക്കൊപ്പം അവിശ്വസനീയമായ നേട്ടങ്ങൾ സ്വന്തമാക്കിയ നോർവേ താരം എർലിംഗ് ഹാലാൻഡും നോമിനേഷൻ ലിസ്റ്റിൽ ഉണ്ട്. യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം ഉൾപ്പെടെ യൂറോപ്പിലെ കീരടനേട്ടങ്ങൾ സ്വന്തമാക്കിയ ഹാലൻഡ് വ്യക്തിഗത മികവിലും യൂറോപ്പിലെ പുരസ്കാരങ്ങൾ സ്വന്തമാക്കി.
🏅 Messi and Haaland stand out as the sole soccer players nominated for the Laureus World Sports Awards.#laureus pic.twitter.com/8JsRX3fmml
— MARCA in English 🇺🇸 (@MARCAinENGLISH) February 26, 2024
2024 ൽ സമ്മാനിക്കുന്ന ലോറിസ് അവാർഡിനുള്ള നോമിനേഷൻ ലിസ്റ്റിൽ ഉൾപ്പെട്ടവർ അർജന്റീന താരം ലിയോ മെസ്സി, നോർവേ താരം എർലിംഗ് ഹാലൻഡ് എന്നിവരെ കൂടാതെ സെർബിയൻ ടെന്നീസ് താരമായ ദ്യോക്കോവിച്, സീഡന്റെ അത്ലറ്റിക്സ് താരമായ ഡ്യൂപ്ലന്റിസ്, അമേരിക്കയുടെ അത്ലറ്റിക്സ് താരമായ നോഹ് ലിലെസ്, നെതർലാൻഡ്സിന്റെ മോട്ടോർ റെസിങ് താരമായ മാക്സ് വേർസ്റ്റപ്പൻ എന്നീ ആറ് കായികതാരങ്ങളാണ് ഇത്തവണ ലോറിസ് അവാർഡ് നേടാനുള്ള നോമിനേഷൻ ലിസ്റ്റിൽ ഉൾപ്പെട്ടത്.
Leo Messi
— B/R Football (@brfootball) February 26, 2024
Erling Haaland
Jude Bellingham
Linda Caicedo
Salma Paralluelo
Sebastien Haller
Aitana Bonmati
Football stars have been named among the 2024 Laureus World Sports Awards nominations 🌍🏆 pic.twitter.com/rKNyZZVGw1
മുൻപ് 2020 ലും 2023 ലോറിസ് അവാർഡ് സ്വന്തമാക്കിയ ലിയോ മെസ്സിയാണ് നിലവിൽ ലോറിസ് അവാർഡിന്റെ ജേതാവ്, കഴിഞ്ഞപ്രാവശ്യം ഫിഫ വേൾഡ് കപ്പ് ഉൾപ്പെടെയുള്ള നേട്ടങ്ങൾ സ്വന്തമാക്കിയതിന്റെ പേരിലാണ് ലിയോ മെസ്സിക്ക് ലോറിസ് അവാർഡ് നൽകിയത്. ഫുട്ബോളിൽ നിന്നും ഏറ്റവും മികച്ച താരത്തിനുള്ള ഈ അവാർഡ് സ്വന്തമാക്കുന്ന ഏകതാരവും ലിയോ മെസ്സിയാണ്. ഇത്തവണയും വളരെയധികം ആകാംക്ഷയോടെയാണ് ആരാധകർ ലോറിസ് അവാർഡ് ജേതാവിനെ കാത്തിരിക്കുന്നത്.