ഫൈനൽ ലക്ഷ്യമിട്ട് ലയണൽ മെസ്സിയും ഇന്റർ മിയാമിയും ഇറങ്ങുന്നു |Inter Miami |Lionel Messi

2023 ലെ ലീഗ് കപ്പ് സെമിഫൈനലിൽ ഫിലാഡൽഫിയ യൂണിയനെതിരേയാണ് ലയണൽ മെസ്സി നയിക്കുന്ന ഇന്റർ മിയാമി ഏറ്റുമുട്ടുന്നത്. ടൂർണമെന്റിന്റെ ഫൈനലിലേക്ക് മുന്നേറാം എന്ന ഉറപ്പിച്ചാണ് ഇന്റർ മിയാമി കരുത്തരായ ഫിലാഡെൽഫിയയെ നേരിടുന്നത്.

സെർജിയോ ബുസ്‌ക്വെറ്റ്‌സിനും ജോർഡി ആൽബയ്‌ക്കുമൊപ്പം അർജന്റീനിയൻ സൂപ്പർ താരത്തിന്റെ സാനിധ്യം ഇന്റർ മിയാമിയെ ലീഗ കപ്പിന്റെ ഫേവറിറ്റുകളാക്കി മാറ്റി.മെസ്സി അരങ്ങേറ്റം കുറിച്ച നിമിഷം മുതൽ ഇന്റർ മിയാമി തുടർച്ചയായി വിജയങ്ങൾ നേടിക്കൊണ്ട് മുന്നേറികൊണ്ടിരിക്കുകയാണ്. എന്നാൽ ലീഗ് കപ്പ് സെമിയിൽ ഇതുവരെ മെസ്സി നേരിട്ടതിൽ വെച്ചുള്ള ഏറ്റവും വലിയ വെല്ലുവിളിയാണ് കാത്തിരിക്കുന്നത്.

MLS ഈസ്റ്റേൺ കോൺഫറൻസിൽ നിലവിൽ മൂന്നാം സ്ഥാനത്തുള്ള ഫിലാഡൽഫിയ യൂണിയൻ കരുത്തുറ്റ എതിരാളികളാണ്.ജൂലൈ 21 ന് ക്ലബ്ബിനായി അരങ്ങേറ്റം കുറിച്ചതിന് ശേഷം മിയാമിക്ക് വേണ്ടി അഞ്ച് മത്സരങ്ങളിൽ നിന്ന് എട്ട് ഗോളുകൾ മെസ്സി നേടിയിട്ടുണ്ട്.ഫിലാഡെൽഫിയയുടെ മൈതാനമായ സുബാരോ പാർക്ക് പെൻസിൽവാനിയയിൽ നടക്കുന്ന ഇന്റർമിയാമിയുമായുള്ള മത്സരത്തിന്റെ ടിക്കറ്റ് മുഴുവൻ 8 മിനിറ്റിനകം വിറ്റ് തീർന്നിരുന്നു. അത്രമേൽ ആവേശത്തോടെയാണ് അമേരിക്കയിലെ ഫുട്ബോൾ പ്രേമികൾ ഈ മത്സരത്തെയും ലിയോ മെസ്സിയുടെ കളിയും കാണാനും കാത്തിരിക്കുന്നത്.

അമേരിക്കൻ ക്ലബ്ബായ ഇന്റർമിയാമിക്കൊപ്പമുള്ള തന്റെ ആദ്യ കിരീടം ലക്ഷ്യമാക്കുന്ന ലിയോ മെസ്സിക്ക് നാളെ വിജയിക്കാനായാൽ ഓഗസ്റ്റ് 19 നടക്കുന്ന ലീഗ് കപ്പിന്റെ ഫൈനൽ മത്സരത്തിലേക്ക് യോഗ്യത നേടാനാവും, സീസണിൽ ലീഗ് കപ്പ് കിരീടം നേടി തുടങ്ങുക എന്ന് തന്നെയാണ് ഇന്റർമിയാമിയുടെ ലക്ഷ്യം. ഇന്ത്യൻ സമയം നാളെ പുലർച്ച 4 : 30ന് നടക്കുന്ന ലീഗ് കപ്പിന്റെ ആദ്യ സെമിഫൈനൽ മത്സരത്തിലാണ് ലിയോ മെസ്സിയും ഇന്റർമിയാമിയും ബൂട്ട് കെട്ടുന്നത്

3.3/5 - (6 votes)