❝ലയണൽ മെസ്സിയെ അടിക്കാൻ സഹ താരങ്ങൾക്ക് ധൈര്യമില്ല ,ഡിപോളിനും ഓട്ടോമെൻഡിക്കും വരെ അടികിട്ടി❞ |Lionel Messi

അടുത്ത ബുധനാഴ്ച വെംബ്ലിയിൽ ഇറ്റലിക്കെതിരായ ഫൈനലിസിമ മത്സരത്തിനുള്ള തയ്യാറെടുപ്പ് അർജന്റീനിയൻ ദേശീയ ടീം തുടരുന്നു. സ്‌പെയിനിലെ ബിൽബാവോയിൽ വെച്ചാണ് അർജന്റീന ടീം പരിശീലനം നടത്തുന്നത്.വ്യാഴാഴ്ച അർജന്റീനയുടെ പരിശീലനത്തിൽ ഒരു പ്രത്യേക നിമിഷം തന്നെ ഉണ്ടായിരുന്നു.

കളിക്കാർ പന്ത് നിലത്ത് തൊടാതെ പ്രത്യേക സന്നാഹം നടത്തുകയായിരുന്നു . ആരുടെ കാലിൽ നിന്നാണോ പന്ത് നിലത്ത് തൊടുന്നത് ആ താരത്തെ ബാക്കി എല്ലാ താരങ്ങളും കൂടി കൈ കൊണ്ട് ഇടിക്കുക എന്നതായിരുന്നു ശിക്ഷ.ആദ്യം നിക്കോളാസ് ഒട്ടമെൻഡിക്കാന് പന്ത് നഷ്ടപെട്ടത് എല്ലാവരും അവനെ തല്ലാൻ പോയി. നിമിഷങ്ങൾക്കകം മെസ്സിക്ക് പന്ത് നഷ്ടപ്പെട്ട് , പക്ഷേ ആരും തന്നെ മെസ്സിയെ ശിക്ഷിക്കാൻ എത്തിയില്ല.

അവസാനത്തേത് റോഡ്രിഗോ ഡി പോൾ ആയിരുന്നു അവർ ഒട്ടാമെൻഡിയോടും ചെയ്തത് തന്നെ അത്ലറ്റികോ മാഡ്രിഡ് താരത്തിനോട് ചെയ്തു.പക്ഷെ ടീമിൽ ആരും മെസ്സിയെ തൊടുന്നില്ല. മെസ്സിയെ അടിക്കാൻ ആർക്കും ധൈര്യമില്ല എന്നാണ് മാധ്യമമാണ് റിപ്പോർട്ട് ചെയ്തത്. ജൂൺ ഒന്നിന് രാത്രി 12 .15 നാണ് ഫൈനലിസിമ നടക്കുന്നത്. കോപ അമേരിക്കക്ക് പിന്നാലെ വീണ്ടുമൊരു കിരീടമാണ് ലയണൽ മെസ്സി ഇതിലൂടെ ലക്ഷ്യമിടുന്നത്.

29 വർഷത്തിന് ശേഷം ആദ്യമായി, രണ്ട് ഭൂഖണ്ഡങ്ങളിലെയും മുൻനിര ദേശീയ ടീമുകൾ CONMEBOL-UEFA കപ്പ് ഓഫ് ചാമ്പ്യൻസിന് വേണ്ടി പോരാടുന്നത്.1993 നു ശേഷം ആദ്യമായാണ് ഇങ്ങനെയൊരു പോരാട്ടം നടക്കുന്നത്.ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തിൽ നടന്ന ഫൈനൽ പോരാട്ടത്തിൽ ആതിഥേയരായ ഇം​ഗ്ലണ്ടിനെ തോൽപ്പിച്ചാണ് ഇറ്റലി യൂറോ കിരീടമുയർത്തിയത്. അർജന്റീനയാകട്ടെ ആതിഥേയരായ ബ്രസീലിലെ മാറക്കാന സ്റ്റേഡിയത്തിൽ നടന്ന പോരാട്ടത്തിൽ വീഴ്ത്തിയാണ് ലാറ്റിനമേരിക്കയിലെ രാജാക്കന്മാരായത്. 28 വർഷത്തെ കിരീടവരൾച്ച അവസാനിപ്പിച്ചുകൊണ്ടുള്ള വിജയമായരുന്നു അർജന്റീനയുടേത്.

ഗോൾകീപ്പർമാർ:എമിലിയാനോ മാർട്ടിനെസ് (ആസ്റ്റൺ വില്ല)ജുവാൻ മുസ്സോ (അറ്റലാന്റ)ജെറോണിമോ റുല്ലി (വില്ലറയൽ)ഫ്രാങ്കോ അർമാനി (റിവർ പ്ലേറ്റ്)

പ്രതിരോധനിര :ഗോൺസാലോ മോണ്ടിയേൽ (സെവില്ലെ)നഹുവൽ മോളിന (ഉഡിനീസ്)ജുവാൻ ഫോയ്ത്ത് (വില്ലറയൽ)ക്രിസ്റ്റ്യൻ റൊമേറോ (ടോട്ടനം ഹോട്സ്പർ)ജർമ്മൻ പെസെല്ല (റിയൽ ബെറ്റിസ്)മാർക്ക് സെനെസി (ഫെയ്നൂർഡ്)നിക്കോളാസ് ഒട്ടമെൻഡി (ബെൻഫിക്ക)ലിസാൻഡ്രോ മാർട്ടിനെസ് (അജാക്സ്)നെഹ്യൂൻ പെരസ് (ഉഡിനീസ്)നിക്കോളാസ് ടാഗ്ലിയാഫിക്കോ (അജാക്സ്)മാർക്കോസ് അക്യൂന (സെവില്ലെ)

മിഡ്ഫീൽഡർമാർ:ഗൈഡോ റോഡ്രിഗസ് (റിയൽ ബെറ്റിസ്)അലക്സിസ് മക്അലിസ്റ്റർ (ബ്രൈടൺ)റോഡ്രിഗോ ഡിപോൾ (അത്ലറ്റിക്കോ മാഡ്രിഡ്)എക്‌സിക്വൽ പലാസിയോസ് (ബേയർ ലെവർകുസെൻ)ജിയോവാനി ലോ സെൽസോ (വില്ലറയൽ)

മുന്നേറ്റനിര : ലയണൽ മെസ്സി (പാരീസ് സെന്റ് ജർമൻ)അലജാൻഡ്രോ പാപ്പു ഗോമസ് (സെവില്ലെ) നിക്കോളാസ് ഗോൺസാലസ് (ഫിയോറന്റീന)എയ്ഞ്ചൽ ഡി മരിയ (പാരീസ് സെന്റ് ജെർമെയ്ൻ)ഏഞ്ചൽ കൊറിയ (അത്‌ലറ്റിക്കോ മാഡ്രിഡ്)പൗലോ ഡിബാല (യുവന്റസ്)ജോക്വിൻ കൊറിയ (ഇന്റർ)ജൂലിയൻ അൽവാരസ് (റിവർ പ്ലേറ്റ്)ലൗടാരോ മാർട്ടിനെസ് (ഇന്റർ)

Rate this post