ബൈജൂസിന്റെ ആഗോള ബ്രാൻഡ് അംബാസഡറായി ലയണൽ മെസ്സി |Lionel Messi

എഡ്‌ടെക് പ്രമുഖരായ BYJU സിന്റെ ആഗോള ബ്രാൻഡ് അംബാസഡറായി ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയെ തിരഞ്ഞെടുത്തതായി കമ്പനി വെള്ളിയാഴ്ച അറിയിച്ചു.പാരീസ് സെന്റ് ജെർമെയ്‌ൻ സൂപ്പർ തരാം BYJU-മായി ഒരു കരാറിൽ ഒപ്പുവെച്ചതായി അവർ പ്രസ്താവനയിൽ പറഞ്ഞു.

ഇത്തവണത്തെ ഫിഫ ലോകകപ്പിന്റെ സ്‌പോണ്‍സര്‍മാരില്‍ ബൈജൂസുമുണ്ട്. ഫിഫ ലോകകപ്പിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു ഇന്ത്യന്‍ കമ്പനി ലോകകപ്പിന്റെ സ്‌പോണ്‍സറാകുന്നത്. ഇതിനു പിന്നാലെയാണ് മെസിയുമായി കരാറില്‍ ഒപ്പിട്ടത്.എല്ലാവര്‍ക്കും വിദ്യാഭ്യാസമെന്ന ബൈജൂസിന്റെ സോഷ്യല്‍ ഇനിഷ്യേറ്റീവ് ബ്രാന്‍ഡ് അംബാസിഡറായിട്ടാണ് ലയണല്‍ മെസ്സിയെ നിയോഗിച്ചിരിക്കുന്നത്.

ലോകകപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് ബൈജൂസ് മെസിയെ ബ്രാന്‍ഡ് അംബാസിഡറായി നിയമിച്ചുകൊണ്ട് സുപ്രധാന പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ലോകമെമ്പാടും ഫുട്‌ബോളിന് ഏകദേശം 3.5 ബില്യൺ ആരാധകരുള്ളതിനാൽ ബൈജുവിന്റെ മെസ്സിയുമായുള്ള പങ്കാളിത്തം അവരുടെ ബിസിനസ്സിൽ വലിയ വളർച്ച കൊണ്ട് വരും എന്നതിൽ തർക്കമില്ല.

കൂടാതെ ലയണൽ മെസ്സിക്ക് ഏകദേശം 450 ദശലക്ഷത്തിലധികം സോഷ്യൽ മീഡിയ ഫോളോവേഴ്‌സ് ഉണ്ട്.കേരള ബ്ലാസ്റ്റേഴ്‌സിനെ ബൈജൂസ് സ്‌പോണ്‍സര്‍ ചെയ്യുന്നത് ഇന്ത്യന്‍ ഫുട്‌ബോളിലെ ഏറ്റവും വലിയ തുകയ്ക്കാണ്. ഇന്ത്യൻ ക്രിക്കറ്റ് ടീമിനെയും ബൈജു സ്പോൺസർ ചെയ്തിരുന്നു.

Rate this post