ലയണൽ മെസ്സി ബാഴ്സലോണ വിട്ട ശേഷം ഒരു കാര്യത്തിൽ ഇതുവരെ ഗതി പിടിച്ചിട്ടില്ല. 100 മത്സരങ്ങളായി ഒരു ഫ്രീകിക്ക് ഗോൾ നേടിയിട്ട്

സ്പാനിഷ് ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ വിജയിക്കാൻ ഒന്നാം സ്ഥാനക്കാരായ ബാഴ്സക്ക് സാധിച്ചിരുന്നില്ല.ജിറോണ ബാഴ്സയെ സമനിലയിൽ തളക്കുകയായിരുന്നു.ഇരു ടീമുകൾക്കും ഗോളുകൾ ഒന്നും സ്കോർ ചെയ്യാൻ സാധിച്ചില്ല.സമനില വഴങ്ങിയെങ്കിലും ബാഴ്സ തന്നെയാണ് ലീഗിൽ ഒന്നാമത്.

ഈ മത്സരത്തിലും ഡയറക്ട് ഫ്രീകിക്ക് ഗോൾ നേടാൻ എഫ് സി ബാഴ്സലോണക്ക് സാധിച്ചിട്ടില്ല.ഇതോടുകൂടി ഫ്രീകിക്ക് ഗോൾ നേടാനാവാതെ തുടർച്ചയായ 100 മത്സരങ്ങൾ ബാഴ്സ പൂർത്തിയാക്കി കഴിഞ്ഞു.ബാഴ്സയുടെ അവസാനത്തെ ഫ്രീകിക്ക് ഗോൾ നേടിയിട്ടുള്ളത് രണ്ടുവർഷം മുന്നേ ക്ലബ്ബ് വിട്ട ലയണൽ മെസ്സിയാണ്. അതിനുശേഷം ആർക്കും തന്നെ ഫ്രീകിക്ക് ഗോൾ നേടാൻ കഴിഞ്ഞിട്ടില്ല.

ബാഴ്സയുടെ അവസാനത്തെ ഫ്രീകിക്ക് ഗോൾ ഇപ്പോഴും ലയണൽ മെസ്സിയുടെ പേരിലാണ് കിടക്കുന്നത്.2021 മെയ് രണ്ടാം തീയതി ആയിരുന്നു ഈ ഫ്രീകിക്ക് ഗോൾ പിറന്നത്.അന്ന് വലൻസിയ ആയിരുന്നു ബാഴ്സയുടെ എതിരാളികൾ.ആ ഗോളിന് ശേഷം നിരവധി ഫ്രീകിക്കുകൾ ബാഴ്സക്ക് ലഭിച്ചുവെങ്കിലും അതൊന്നും ലക്ഷ്യത്തിലേക്ക് എത്തിക്കാൻ ക്ലബ്ബിന് കഴിഞ്ഞിട്ടില്ല എന്നുള്ളതാണ് യാഥാർത്ഥ്യം.അതേസമയം ഈ കാലയളവിൽ മെസ്സി ക്ലബ്ബിന് വേണ്ടിയും രാജ്യത്തിനുവേണ്ടിയും ഒരുപാട് ഫ്രീകിക്ക് ഗോളുകൾ നേടിക്കഴിഞ്ഞു.

ഡീപേ,പിക്കെ,ആൽബ,ഡെമ്പലെ,ടോറസ്,റാഫീഞ്ഞ,ലെവ എന്നിവരൊക്കെ ഈ കാലയളവിൽ ഫ്രീകിക്ക് എടുത്തവരാണ്.ആർക്കും ഗോളാക്കി മാറ്റാൻ കഴിഞ്ഞിട്ടില്ല. ഫ്രീകിക്ക് ഗോളുകൾ പിറക്കാത്തത് ബാഴ്സയുടെ പരിശീലകനായ സാവിക്കും ഒരു തലവേദന ഉണ്ടാക്കുന്ന കാര്യമാണ്.മാത്രമല്ല ഫ്രീകിക്ക് ഗോളുകളുടെ മനോഹാരിത ആസ്വദിക്കാൻ കഴിയാതെ പോകുന്നത് ബാഴ്സ ആരാധകർക്കും നിരാശ നൽകുന്ന കാര്യമാണ്.

പക്ഷേ ലയണൽ മെസ്സി ക്ലബ്ബിലേക്ക് തിരിച്ചെത്തുന്നു എന്ന വാർത്തകൾ സജീവമാണ്.മെസ്സി തിരിച്ചെത്തിയാൽ തീർച്ചയായും അദ്ദേഹം തന്നെയാണ് ബാഴ്സയിൽ ഫ്രീകിക്കുകൾ എടുക്കുക.അതുകൊണ്ടുതന്നെ നമുക്ക് കൂടുതൽ ഗോളുകൾ അദ്ദേഹത്തിൽ നിന്നും പ്രതീക്ഷിക്കാം.മെസ്സിയെ എങ്ങനെയെങ്കിലും തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങളിലാണ് ബാഴ്സയുള്ളത്.ഫ്രീകിക്ക് ഗോളുകളുടെ കാര്യത്തിൽ ഇപ്പോൾ മെസ്സിയുടെ വില ബാഴ്സ ശരിക്കും അറിഞ്ഞിട്ടുണ്ട്.

Rate this post
Lionel Messi