
ബാഴ്സലോണയിലേക്കുള്ള ലയണൽ മെസ്സിയുടെ തിരിച്ചു വരവ് |Lionel Messi
2023- ൽ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ പാരീസ് സെന്റ് ജെർമെയ്‌നിലെ കരാർ അവസാനിക്കും. അതോടെ 35-കാരനായ സൂപ്പർ താരം സ്വതന്ത്ര ഏജന്റാകും. ഈ സീസണിന് ശേഷം താരം ഫ്രഞ്ച് ക്ലബ്ബിൽ തുടരില്ല എന്നുറപ്പാണ്. അദ്ദേഹത്തെ ക്യാമ്പ് നൗവിലേക്ക് തിരികെ കൊണ്ടുവരാൻ ബാഴ്‌സലോണ ശ്രമം തുടർന്ന് കൊണ്ടിരിക്കുകയാണ്.
ക്ലബ്ബിന്റെ സാമ്പത്തിക സ്ഥിതി കാരണം കരാർ പുതുക്കാൻ കഴിയാത്തതിനാൽ ബ്ലൂഗ്രാന കഴിഞ്ഞ വർഷം എക്കാലത്തെയും മികച്ച കളിക്കാരനെ വിട്ടുകൊടുക്കേണ്ടി വന്നു. ഒരു സ്വതന്ത്ര ഏജന്റായി മാറിയ മെസ്സി രണ്ട് വർഷത്തെ കരാറിൽ പിഎസ്ജിയിൽ ചേർന്നു, പന്ത്രണ്ട് മാസത്തെ അധിക ഓപ്‌ഷനോടെയാണ് മെസ്സി ഫ്രഞ്ച് ക്ലബ്ബിൽ ചേർന്നത്. മെസ്സി ക്യാമ്പ് നൗ വിട്ടത് മുതൽ ഒരു തിരിച്ചുവരവിനെക്കുറിച്ചും ചർച്ചകൾ നടന്നിരുന്നു.കുറച്ച് മുമ്പ് ഇത് ഒരു സാധ്യതയായി മാത്രമായി കണ്ടിരുന്നെങ്കിൽ കഴിഞ്ഞ ഒരാഴ്ചയായി കാര്യങ്ങൾ മാറിമറിഞ്ഞിരിക്കുകയാണ്.

ബാഴ്‌സലോണ പ്രസിഡന്റ് ജോവാൻ ലാപോർട്ടയും മാനേജർ സേവി ഹെർണാണ്ടസും ഏഴ് തവണ ബാലൺ ഡി ഓർ ജേതാവ് 2023-ൽ ക്യാമ്പ് നൗവിലേക്ക് മടങ്ങിയെത്താനും തന്റെ കരിയറിന്റെ ശേഷിക്കുന്ന ഭാഗം തന്റെ പ്രിയപ്പെട്ട ക്ലബ്ബിൽ ചേരാനുള്ള ഉള്ള സാധ്യതയെക്കുറിച്ച് സംസാരിച്ചു.ക്യാറ്റ് റേഡിയോയിലെ ജേണലിസ്റ്റ് റാമോൺ സാൽമുറിയുടെ ഒരു പുതിയ റിപ്പോർട്ട് പ്രകാരം ബാഴ്‌സലോണയിലേക്കുള്ള മെസ്സിയുടെ സാധ്യതയുള്ള തിരിച്ചുവരവ് കൂടുതൽ ശക്തമാവാൻ തുടങ്ങുകയാണ്. അടുത്ത വർഷം മെസ്സിയുടെ ഒരു തിരിച്ചുവരവ് പ്രതീക്ഷിക്കാം എന്നും പറഞ്ഞു.
Xavi wants Lionel Messi to return to Barcelona, according to Sport 🔵🔴 pic.twitter.com/eyGu7uZjOo
— GOAL (@goal) July 26, 2022
മെസ്സി ക്ലബ്ബിന് നൽകിയ എല്ലാത്തിനും താൻ കടപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹത്തെ ക്യാമ്പ് നൗവിലേക്ക് തിരികെ കൊണ്ടുവരാൻ ആഗ്രഹിക്കുന്നുവെന്നും ലാപോർട്ട അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞു.റമോൺ സാൽമുറിയിൽ നിന്നുള്ള അപ്‌ഡേറ്റ് അനുസരിച്ച് സൂപ്പർസ്റ്റാറിന്റെ പുറത്താകൽ രീതി അദ്ദേഹത്തിന് അനുയോജ്യമല്ലാത്തതിനാൽ അർജന്റീന ക്യാപ്റ്റനെ വീണ്ടും സൈൻ ചെയ്യാൻ ബാഴ്‌സലോണ പ്രസിഡന്റിനെ പ്രേരിപ്പിച്ചിരിക്കുകയാണ്.ബാഴ്‌സ തങ്ങളുടെ നായകനെ ക്യാമ്പ് നൗവിലേക്ക് തിരികെ കൊണ്ടുവരാൻ തയ്യാറെടുക്കുമ്പോൾ അത് യാഥാർഥ്യമാവുമോ എന്നറിയാൻ ആരാധകർ ആകാംഷയോടെ കാത്തിരിക്കുകയാണ്.
Lionel Messi | The art of chipped goals 🎥pic.twitter.com/TVWx51OkVA
— Messi Comps (@Messi_comps) July 30, 2022