Lionel Messi | ” സാവിയുടെ പുതിയ ബാഴ്സലോണയിലേക്ക് ലയണൽ മെസ്സിക്ക് ഒരു തിരിച്ചു വരവ് സാധ്യമാവുമോ ?”
ബാഴ്സലോണയിൽ മാനേജരായി ജോലിയിൽ പ്രവേശിച്ച് ഏതാനും മാസങ്ങക്കുള്ളിൽ തന്നെ സാവി ഹെർണാണ്ടസ് ബാഴ്സലോണയെ ഉയിർത്തെഴുന്നേൽപിചിരിക്കുകയാണ്. സാന്റിയാഗോ ബെർണബ്യൂവിൽ റയൽ മാഡ്രിഡിനെതിരായ 4-0 ജയം സാവി തന്റെ ബാല്യകാല ക്ലബ്ബിൽ ചെയ്ത മാറ്റത്തിന്റെ വലിയ തെളിവാണ്.
ക്ലബ്ബിൽ പോസിറ്റീവ് ഫലനങ്ങൾ നിരനിരയായി വനനത്തോടെ സാവിയിൽ നിന്നും ബാഴ്സയിൽ നിന്നും പ്രതീക്ഷകളും ഉയരുകയാണ്. ജനുവരിയിൽ ക്ലബ്ബിൽ പുതുതായി ചേർന്ന താരങ്ങളോടൊപ്പം സാവിയിടെ തന്ത്രങ്ങളും ചേർന്നപ്പോൾ ക്ലബ്ബിന്റെ നിലവാരം ഉയരുകയും പഴയ പ്രതാപത്തെ ഓര്മിപ്പിക്കുരുകയും ചെയ്തു. ഇതിന്റെ ചുവട് പിടിച്ച് യണൽ മെസ്സിയെ സാവി തിരികെ കൊണ്ടുവരരുതെന്ന് നിരവധി ബാഴ്സലോണ ആരാധകർ ആഗ്രഹിക്കുന്നു.ക്ഷേ, അത് ശരിക്കും സാധ്യമാണോ?.
Xavi Hernandez has said the door will always be open for Lionel Messi at Barcelona for as long as he is the coach. pic.twitter.com/9Og5XaWEiT
— ESPN FC (@ESPNFC) March 19, 2022
കഴിഞ്ഞ വർഷം സാമ്പത്തിക പരാധീനതകൾ കാരണം സ്പാനിഷ് വമ്പന്മാർക്ക് കരാർ പുതുക്കാൻ കഴിയാതെ വന്നതോടെ മെസ്സി ബാഴ്സലോണ വിട്ട് പാരീസ് സെന്റ് ജെർമെയ്നിലേക്ക് പോയി.തന്റെ ശമ്പളത്തിൽ 50 ശതമാനം കുറവ് വരുത്താനും മെസ്സി അവസരം നൽകിയിരുന്നു. അത്തരമൊരു ഉദാരമായ ഓപ്ഷൻ പോലും ബാഴ്സയ്ക്ക് അവരുടെ ഐക്കണിക് കളിക്കാരനെ ക്ലബ്ബിൽ നിലനിർത്താൻ പര്യാപ്തമായിരുന്നില്ല. അതിനാൽ അർജന്റീനൻ ഫ്രഞ്ച് ടീമായ പിഎസ്ജിയിൽ ഒപ്പു വെക്കുകയും ചെയ്തു.
എന്നാൽ ജനുവരിയിൽ ബാഴ്സലോണ വിപണിയിൽ പണം വാരിവിതറുന്നതാണ് കാണാൻ സാധിച്ചത്. ഫെറാൻ ടോറസ്, ഡാനി ആൽവ്സ്, പിയറി എമെറിക്ക് ഔബമേയാങ്, തുടങ്ങിയവരെ വൻ തുക മുടക്കി ടീമിലെത്തിക്കുകയും ചെയ്തു.സ്പോട്ടിഫൈയുമായുള്ള ക്ലബ്ബിന്റെ മെഗാ സ്പോൺസർഷിപ്പ് ഇടപാടാണ് ഇതെല്ലം സാധ്യമാക്കിയത്.ബാഴ്സ അവരുടെ സാമ്പത്തിക പ്രതിസന്ധി ഒരു പരിധിവരെ ഒഴിവാക്കി. പക്ഷേ, മെസ്സിയെ വീണ്ടും സൈൻ ചെയ്യാൻ ക്ലബ്ബിന് പണമുണ്ടോ? എന്ന ചോദ്യമാണ് എല്ലാവരും ഉന്നയിക്കുന്നത്. ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്ലബ്ബുകളിൽ ഒന്നാണ് PSG. മൂന്ന് സീസണുകളിലായി 110 മില്യൺ യൂറോയാണ് ഫ്രഞ്ച് ടീം മെസ്സിക്ക് നൽകുന്നത്. 2021-22 സീസണിൽ മെസ്സി 30 മില്യൺ യൂറോ നേടുന്നത് കാണുമ്പോൾ തുടർന്നുള്ള രണ്ട് സീസണുകളിൽ 40 മില്യൺ യൂറോ വീതം നേടും. ഈ ശമ്പളത്തിൽ, ബാഴ്സയ്ക്ക് മെസ്സിക്ക് താങ്ങാനാവില്ലെന്ന് പറയുന്നത് ന്യായമാണ്.
നോർവീജിയൻ ഹോട്ട്-ഷോട്ട് എർലിംഗ് ഹാലാൻഡിനെ സൈനിംഗ് ചെയ്യാൻ താൽപ്പര്യമുള്ള മുൻനിര ക്ലബ്ബുകളിലൊന്നാണ് ബാഴ്സലോണ. റയൽ മാഡ്രിഡും മാഞ്ചസ്റ്റർ സിറ്റിയും ബൊറൂസിയ ഡോർട്ട്മുണ്ട് അറ്റാക്കറിനായുള്ള മത്സരത്തിൽ മുന്നിട്ട് നിൽക്കുന്നതായി റിപ്പോർട്ടുണ്ട്, എന്നാൽ ബാഴ്സയും ചർച്ച നടത്തിയിട്ടുണ്ട്. ഹാലാൻഡിന്റെ ട്രാൻസ്ഫർ ഫീസായ 75 മില്യൺ യൂറോ അടക്കുന്നത് വലിയ പ്രശ്നമല്ലെങ്കിലും താരം ആവശ്യപ്പെടുന്ന പ്രതിഫലം ബാഴ്സയെ മാറ്റിനിർത്തിയെന്നാണ് റിപ്പോർട്ട്. ഔസ്മാൻ ഡെംബെലെയുടെ കരാർ നീട്ടാൻ ബാഴ്സലോണ മാനേജർ സാവി തയ്യാറായെങ്കിലും ഫ്രഞ്ചുകാരന്റെ വേതന ആവശ്യങ്ങൾ നിറവേറ്റാൻ ക്ലബ്ബിന് കഴിയുന്നില്ല എന്നതും ശ്രദ്ധിക്കേണ്ടതാണ്. ഉയർന്ന വേതനത്തിൽ കരാർ നീട്ടുന്നതിനേക്കാൾ ഡെംബെലെയെ സൗജന്യമായി വിടാൻ കാറ്റലോണിയക്കാർ ആഗ്രഹിക്കുന്നു.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി ബാഴ്സലോണ അനുഭവിച്ച സാമ്പത്തിക പ്രതിസന്ധി കണക്കിലെടുക്കുമ്പോൾ, മെസ്സിയുടെ കരാർ നീട്ടുന്നതിൽ ബാഴ്സ പരാജയപ്പെട്ടു, അതേ തെറ്റ് ആവർത്തികാത്തിരിക്കാൻ ക്ലബ് കൂടുതൽ ജാഗ്രത പാലിക്കും. നിലവിൽ മെസ്സിയുടെ ഉത്തരം “ഇല്ല ” എന്നാണെങ്കിലും വീണ്ടും തന്റെ ഹൃദയത്തിലുള്ള ക്ലബ്ബിനായി കളിക്കാൻ തന്റെ വേതനം ഗണ്യമായി കുറയ്ക്കാൻ തയ്യാറാണെങ്കിൽ, തീർച്ചയായും ഒരു തിരിച്ചുവരവ് സാധ്യമാണ്.തയ്യാറാണെങ്കിൽ, തീർച്ചയായും ഒരു തിരിച്ചുവരവ് സാധ്യമാണ്. പക്ഷേ, ഒരു സീസണിന് ശേഷം മെസ്സിയെ വിടാൻ PSG തയ്യാറാണോ, പ്രത്യേകിച്ചും വേനൽക്കാലത്ത് റയൽ മാഡ്രിഡിനോട് കൈലിയൻ എംബാപ്പെയെ ക്ലബ്ബിന് നഷ്ടമാകാൻ സാധ്യതയുള്ളതിനാൽ.